Category: National

പി.ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പി.ടി ഉഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ പറഞ്ഞു.

ഡല്‍ഹി മദ്യനയ അഴിമതി; മനീഷ് സിസോദിയയെ ഒഴിവാക്കി ഇഡി കുറ്റപത്രം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒഴിവാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. 3,000 പേജുള്ള കുറ്റപത്രമാണ് ഇൻഡോസ്പിരിറ്റ് എംഡി സമീർ മഹേന്ദ്രുവിനെ മാത്രം പ്രതിചേർത്ത് സമർപ്പിച്ചിരിക്കുന്നത്. മനീഷ് സിസോദിയയെ ഒഴിവാക്കി ഏഴ് പേരെ പ്രതിചേർത്ത് സിബിഐയും…

ഹിന്ദി വേണ്ട; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം, തമിഴ്നാട്ടില്‍ കർഷകനേതാവ് തീകൊളുത്തി മരിച്ചു

ചെന്നൈ: പാഠ്യപദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ഒരു കർഷകൻ സ്വയം തീകൊളുത്തി മരിച്ചു. സേലം സ്വദേശിയായ തങ്കവേൽ (85) ആണ് തീകൊളുത്തിയത്. തലൈയൂരിലെ ഡി.എം.കെ പാർട്ടി ഓഫീസിന് മുന്നിലാണ് സംഭവം. ഡിഎംകെയുടെ കർഷക സംഘടനയുടെ മുൻ നേതാവായിരുന്നു…

മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു

പുണെ : മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. ശനിയാഴ്ച പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ഹോസ്പിറ്റലിൽ ആണ് മരണം. മറാത്തിയിലെ പേരുകേട്ട സിനിമ, ടെലിവിഷൻ, സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. ഹിന്ദി സിനിമകളും ഷോകളും ചെയ്തിട്ടുണ്ട്. 40 വർഷത്തിലേറെ നീണ്ട കരിയറിൽ,…

ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകൾക്ക് പേരുകേട്ടതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വി ദ പീപ്പിൾ’ എന്നത് കേവലം മൂന്ന് വാക്കുകൾ മാത്രമല്ല, നമ്മുടെ ഭരണഘടനയുടെ സാരാംശവും ജനാധിപത്യത്തിന്‍റെ…

ഇ-പേപ്പർ അനധികൃതമായി അപ്ലോഡ് ചെയ്യുന്നവരുടെ വിവരം നൽകണമെന്ന് ടെലഗ്രാമിനോട് കോടതി

ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന്‍റെ ഉപയോക്താക്കളുടെ വിവരങ്ങൾ നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്‍റെ ഇ-പേപ്പറുകൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി അനധികൃതമായി ഷെയർ ചെയ്തവരുടെ വിശദാംശങ്ങൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ദൈനിക് ജാഗരണിന്‍റെ ഉടമകളായ ജാഗരൺ…

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിന്റെ കൊലപാതകം; മലയാളിയുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി പ്രാദേശിക നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളി ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘം അറസ്റ്റിൽ. കാളികണ്ണനെ (52) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കോട്ടയം സ്വദേശി ടി അരുണ്‍ തിരുപ്പത്തൂര്‍ സ്വദേശികളായ എസ്. ഹരി വിഘ്‌നേശ് (24), വി. അരുണ്‍കുമാര്‍ (25),…

അഭിമാന മുഹൂർത്തം; പിഎസ്എൽവി-സി 54 റോക്കറ്റ് വിക്ഷേപിച്ചു

ഐഎസ്ആർഒയുടെ (ഐഎസ്ആർഒ) പിഎസ്എൽവി-സി 54 റോക്കറ്റ് വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.56ന് ആയിരുന്നു വിക്ഷേപണം. ഒരു ഭൗമനിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. ഏറ്റവും പ്രധാനപ്പെട്ടത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ…

അരലക്ഷം ജനസംഖ്യയുള്ളിടത്ത് റെയില്‍പ്പാത; കേരളത്തിലെ 4 നഗരങ്ങള്‍ പട്ടികയിൽ ഇടംനേടി

കൊച്ചി: അരലക്ഷത്തിലധികം ജനസംഖ്യയുള്ളതും റെയിൽവേ സൗകര്യമില്ലാത്തതുമായ നഗരങ്ങളിലേക്ക് പുതിയ പാതകൾ നിർമ്മിക്കാൻ റെയിൽവേ പദ്ധതിയിടുന്നു. കേരളത്തില്‍ നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളാണ് റെയിൽവേ ബോർഡിന്‍റെ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്. ഇതിന്‍റെ സാധ്യതകൾ പഠിക്കാൻ സോണൽ റെയിൽവേ ഓഫീസുകൾക്ക്…

വീഡിയോ ക്രിയേറ്റർമാരെ ഉന്നമിട്ട് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുമായി ജിയോ

മുംബൈ: വീഡിയോ ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി ജിയോ എത്തി. വ്യാഴാഴ്ചയാണ് ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. റോളിംഗ് സ്റ്റോൺ ഇന്ത്യ, ക്രിയേറ്റീവ് ലാൻഡ് ഏഷ്യ എന്നിവയുമായി സഹകരിച്ചാണ്…