Category: National

ഛത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയത്തിന് യുനെസ്‌കോ ഏഷ്യപസഫിക് പുരസ്‌കാരം

മുംബൈ ആസ്ഥാനമായുള്ള മ്യൂസിയം ഛത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയത്തിന് യുനെസ്കോ ഏഷ്യ പസഫിക് പുരസ്കാരം. സാംസ്കാരിക പൈതൃക സംരക്ഷണത്തിനാണ് പുരസ്കാരം. ഹിന്ദു, ഇസ്ലാമിക, ബ്രിട്ടീഷ് വാസ്തുവിദ്യയുടെ സംയോജനമാണ് വാസ്തുസംഗ്രഹാലയം. യുനെസ്കോയുടെ അവാര്‍ഡ് ഓഫ് മെറിറ്റ് ബൈക്കുള റെയിൽവേ സ്റ്റേഷന് ലഭിച്ചു. ഛത്രപതി…

ഗുജറാത്ത് മുന്‍ മന്ത്രി ബിജെപി വിട്ടു; ജയ് നാരായണ്‍ വ്യാസ് ഇനി കോണ്‍ഗ്രസിൽ

അഹമ്മദാബാദ്: ബിജെപി വിട്ട ഗുജറാത്ത് മുൻ മന്ത്രി ജയ് നാരായണ്‍ വ്യാസ് കോൺഗ്രസിൽ ചേർന്നു. ഈ മാസമാദ്യം അദ്ദേഹം ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരുന്നു. അഹമ്മദാബാദിൽ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയിൽ നിന്നാണ് ജയ് നാരായൺ വ്യാസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജസ്ഥാൻ…

മതസ്വാതന്ത്രം മൗലികാവകാശം; അത് ഉപയോഗിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം പാടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യം ഉപയോഗിച്ച് നിർബന്ധിത മതപരിവർത്തനം നടത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപ്പെട്ടവരെ നിർബന്ധിത മതപരിവർത്തനം ചെയ്യുന്നത് തടയാൻ നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.…

സമ്പന്നര്‍ ഇന്ത്യ വിടുന്നു; സമ്പന്നരെ നഷ്ടമാവുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

ഇന്ത്യൻ സമ്പന്നർ രാജ്യം വിടുന്ന പ്രവണത കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് മാത്രമാണ് സമ്പന്നരുടെ കൊഴിഞ്ഞുപോക്ക് നിരക്കിൽ നേരിയ കുറവുണ്ടായത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഹെൻലി ആൻഡ് പാർട്ണേഴ്സിന്‍റെ റിപ്പോർട്ട് പ്രകാരം…

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കൽ; വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പുകൾ വെട്ടിക്കുറയ്ക്കാനുള്ള സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നു. സ്കോളർഷിപ്പ് നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന…

സ്വയംഭരണ അധികാരം; ലെജിസ്‌ലേറ്റീവ് അസംബ്ലിക്കായി ലക്ഷദ്വീപ് സമരത്തിലേക്ക്

കൊച്ചി: സർക്കാരുമായുള്ള ഏറ്റുമുട്ടലിന് പുതിയ മുഖം നൽകാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപിലെ ജനങ്ങൾ. ലക്ഷദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ എൻസിപി സ്വയംഭരണാധികാരത്തിനായി ലെജിസ്‌ലേറ്റീവ് അസംബ്ലി വേണമെന്ന ആവശ്യത്തിനായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ലക്ഷദ്വീപ് ഭരണകൂടം ജനവിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നതെന്ന്…

പഠനത്തിനും ജോലിക്കും ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിദ്യാഭ്യാസം, തൊഴിൽ, പാസ്പോർട്ട് എന്നിവയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചന. 1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. പൊതുജനാഭിപ്രായം തേടി കഴിഞ്ഞ വർഷമാണ് കരട് ബിൽ പുറത്തിറക്കിയത്. സംസ്ഥാന…

മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിനുമേലുള്ള പാലം തകർന്നു: 12 പേർക്ക് പരുക്ക്

നാഗ്പുർ‍: മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിന് കുറുകെയുള്ള ഫുട് ഓവർബ്രിഡ്ജ് തകർന്ന് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബല്ലാർപൂർ പട്ടണത്തിലെ ബൽഹർഷാ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടം നടന്ന…

ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ ഇനി പി ടി ഉഷ നയിക്കും

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ ഇനി പി ടി ഉഷ നയിക്കും. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് എതിരില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു. മറ്റ് നോമിനിേഷനുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.…

സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടനെന്ന് എൻ.സി.ഇ.ആർ.ടി.

ന്യൂഡൽഹി: സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പ്രഖ്യാപിച്ചു. കളിപ്പാട്ട അധിഷ്ഠിത പഠന രീതി ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ആശയപരമായ ധാരണ ശക്തിപ്പെടുത്തുകയും…