Category: National

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം ശ്രീഹരിക്കോട്ടയിൽ

ചെന്നൈ: സ്വകാര്യ റോക്കറ്റിന് പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും യാഥാർത്ഥ്യമായി. ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഉദ്ഘാടനം…

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇടിഞ്ഞു; ഇന്ത്യയിൽ വില കുറയ്ക്കാതെ കമ്പനികള്‍

ലോകത്തിലെ പ്രമുഖ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ചൈനയിൽ ഇന്ധന ആവശ്യകത കുറഞ്ഞതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞു. കോവിഡ് മഹാമാരി കാരണം മിക്ക നഗരങ്ങളും അടച്ചുപൂട്ടിയതിനാൽ ചൈനയുടെ ഇന്ധന ഇറക്കുമതി ഗണ്യമായി കുറഞ്ഞു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ…

കർണാടകയിൽ എൻജിനീയറിങ് വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകന് സസ്‌പെൻഷൻ

മംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച കോളേജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്‍റ് പ്രൊഫസർ രവീന്ദ്രനാഥ് റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ് ഡിപ്പാർട്ട്മെന്‍റിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ഹംസയെ…

കശ്മീർ ഫയൽസ് പ്രോപ്പഗൻഡ; മേളയിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് ഐഎഫ്എഫ്ഐ ജൂറി ഹെഡ്

പനജി: ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) ‘ദി കശ്മീർ ഫയൽസ്’ ഉൾപ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര ചലച്ചിത്ര മത്സര വിഭാഗത്തിന്‍റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം പരസ്യ വിമർശനം ഉന്നയിച്ചത്. രാജ്യാന്തര…

ഗുജറാത്ത് ഇലക്ഷൻ; 456 സ്ഥാനാർഥികൾ കോടിപതികൾ; കൂടുതൽ ധനികർ ബിജെപിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 28 ശതമാനവും കോടീശ്വരൻമാർ. ആകെയുള്ള 1,621 സ്ഥാനാർത്ഥികളിൽ 456 പേർ ഒരു കോടിയിലധികം രൂപയുടെ ആസ്തിയുള്ളവരാണ്. ഇതിൽ 154 കോടിപതികളുമായി, ഏറ്റവും കൂടുതൽ കോടീശ്വരൻമാർ ഉള്ള പാർട്ടി ബി.ജെ.പിയാണ്. കോൺഗ്രസിന്‍റെ 142 സ്ഥാനാർത്ഥികളും…

ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് ഇന്ത്യയിൽ അനുമതി

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് കേന്ദ്രം അംഗീകാരം നൽകി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 18 വയസിന് മുകളിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് അനുമതി നൽകിയത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം ബിബിവി…

ശ്രദ്ധ കൊലക്കേസ്; പ്രതി അഫ്താബുമായി പോയ വാനിന് നേരെ ആക്രമണം നടത്തി ഹിന്ദു സേന

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിലെ പ്രതി അഫ്താബ് പൂനവാലയുമായി സഞ്ചരിച്ച പൊലീസ് വാനിന് നേരെ ആക്രമണം. വാളുകളുമായി ആയുധധാരികളായ ഒരു കൂട്ടം ആളുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹിന്ദുസേന ഏറ്റെടുത്തിട്ടുണ്ട്. പശ്ചിമ ഡൽഹിയിലെ രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് (എഫ്എസ്എൽ)…

ചില സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും: കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ കൊണ്ടുവരാനൊരുങ്ങുന്ന ഡാറ്റാ പരിരക്ഷാ ബിൽ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങൾക്ക് ഉചിതമായ പരിരക്ഷ നൽകുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡാറ്റാ പരിരക്ഷാ ബിൽ സുരക്ഷയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷ,…

മൊബൈല്‍ ടവര്‍ മൊത്തമായി മോഷ്ടിച്ച് കവര്‍ച്ചാസംഘം; അഴിച്ചുകൊണ്ടുപോയത് ഉടമയെ കബളിപ്പിച്ച്

പട്ന: ബിഹാറിലെ പട്നയ്ക്കടുത്തുള്ള യാർപൂർ രജപുത്താനിയിലുള്ള മൊബൈൽ ടവർ കുറച്ച് കാലമായി പ്രവർത്തിക്കുന്നില്ല. പരാതികൾ ലഭിച്ചതോടെ മൊബൈൽ കമ്പനി അധികൃതർ സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി! അവരുടെ മൊബൈൽ ടവർ അവിടെ ഉണ്ടായിരുന്നില്ല. സ്ഥലമുടമയോട് അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥ അറിഞ്ഞത്. രണ്ടാഴ്ച…

നിയമമന്ത്രി കിരൺ റിജിജുവിന്‍റെ കൊളീജിയം പരാമർശത്തെ എതിർത്ത് സുപ്രീം കോടതി

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെക്കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പരാമർശത്തെ ശക്തമായി എതിർത്ത് സുപ്രീം കോടതി. ഉന്നത പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.…