Category: National

കോണ്‍ഗ്രസ് റാലിക്കിടെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കാള; കാരണം ബിജെപിയെന്ന് ഗെഹ്ലോട്ട്

മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാനയിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിലാണ് സംഭവം. കാള ചുറ്റും ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജനക്കൂട്ടത്തോട് ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ച ഗെഹ്ലോട്ട്,…

ശത്രുക്കളുടെ ഡ്രോണുകള്‍ തകർക്കാൻ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സേന

ദെഹ്റാദൂൺ: ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളെ പരിശീലിപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ നടന്ന സംയുക്ത യുദ്ധ് അഭ്യാസ പരിശീലനത്തിൽ അവയുടെ പ്രകടനത്തിന്‍റെ പ്രദർശനവും നടന്നു. എല്ലാ വർഷവും ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഈ പരിശീലനം നടത്തുന്നത്. സേന തന്നെ സൃഷ്ടിച്ച കൃത്രിമ…

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്നിന് പുറത്തിറക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ 1 മുതലാണ് പുറത്തിറക്കുക. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ…

‘ദ കശ്മീർ ഫയൽ’സിനെതിരെയുളള പരാമർശം; നാദവ് ലാപിഡിന് മറുപടിയുമായി അനുപം ഖേർ

ന്യൂഡല്‍ഹി: ‘ദ കശ്മീർ ഫയൽ’സിനെതിരെയുളള ഇസ്രയേലി സംവിധായകൻ നാദവ് ലാപിഡിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി നടൻ അനുപം ഖേർ. നുണ എത്ര തവണ പറഞ്ഞാലും അത് സത്യമാകില്ലെന്ന് നടൻ ട്വിറ്ററിൽ കുറിച്ചു. “സുഹൃത്തുക്കളെ, ചിലയാളുകള്‍ക്ക് സത്യം ഉള്ളതുപോലെ കാണിക്കുന്ന ശീലമില്ല. അവര്‍…

ഫോൺ പേ, ഗൂഗിൾ പേ പ്രതിദിന പണമിടപാടുകൾക്ക് പരിധി വരുന്നു

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകൾക്ക് പരിധി സൃഷ്ടിക്കാൻ ആർബിഐ. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകളെ ഇത് ബാധിക്കും. ഈ ആപ്ലിക്കേഷനുകളിൽ ഉപഭോക്താക്കൾക്ക് ദിവസേന പരിമിതമായ ഇടപാടുകൾ മാത്രമേ നടത്താൻ കഴിയൂ. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്‍റ്സ്…

ചലച്ചിത്ര മേളയിലെ കശ്മീർ ഫയൽസ് പരാമർശം; ഇന്ത്യയോട് ക്ഷമ ചോദിച്ച് ഇസ്രയേൽ അംബാസഡർ

ന്യൂഡൽഹി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘ദി കശ്മീർ ഫയൽസ്’ ഉൾപ്പെടുത്തിയതിനെ വിമർശിച്ച ഇസ്രായേൽ ചലച്ചിത്രകാരൻ നാദവ് ലാപിഡിനെ വിമർശിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നാഒർ ഗിലോൺ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഗിലോൺ ഇന്ത്യയോട് ക്ഷമാപണം നടത്തി. കശ്മീർ ഫയൽസിനെ പ്രചാരണാധിഷ്ഠിത…

അനാവശ്യ ഫോൺവിളികളും മെസേജുകളും തടയാൻ ഒരുങ്ങി ട്രായ്

ന്യൂഡൽഹി: അനാവശ്യ ഫോൺ വിളികളും സന്ദേശങ്ങളും തടയാൻ കർശന നടപടികളിലേക്ക് കടക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് നടപടി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), മെഷീൻ…

കെടിയു വിസി നിയമനം; സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകി

ദില്ലി: സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധനാ ഹർജി നൽകി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സംസ്ഥാനത്തിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനഃപരിശോധനാ ഹർജി നൽകിയത്. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്…

എയിംസ് ഹാക്കിംഗ് നടത്തിയവർക്ക് വേണ്ടത് 200 കോടി; അമിത് ഷായുടെ അടക്കം രോഗവിവരം ചോർന്നു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) സെർവറിൽ സൈബർ ആക്രമണം നടത്തിയ സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉന്നത ഉദ്യോഗസ്ഥർ…

ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രി ഡൽഹിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂഡൽഹി: പൗരത്വഭേദഗതി സമരകേന്ദ്രമായിരുന്ന ഷഹീൻ ബാഗിലെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി തിരഞ്ഞെടുപ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി അരിബ ഖാൻ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആരിബയുടേത്…