Category: National

പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്റെ വീടിന് പുറത്ത് വൻ പ്രതിഷേധം

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഗ്രൂരിലെ വീടിന് മുന്നിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവസമയത്ത് മാൻ ഗുജറാത്തിലായിരുന്നു.…

ഡല്‍ഹി എയിംസിൽ ഹാക്കിങിലൂടെ നഷ്ടമായ ഡാറ്റ വീണ്ടെടുത്തു

ഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ സെർവർ ഹാക്ക് ചെയ്യപ്പെട്ടിട്ട് ഏഴ് ദിവസം പിന്നിടുമ്പോൾ, നഷ്ട്ടപ്പെട്ട ചില വിവരങ്ങൾ വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഡാറ്റ നെറ്റ്‌വർക്കിലാക്കാൻ സമയമെടുക്കും. അതിനാൽ ഓൺലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സമയമെടുക്കുമെന്നാണ്…

ഓപ്പറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ആശ്വാസമായി കോടതി തീരുമാനം. തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. തുഷാറിനോട് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകി. കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹർജി…

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനെതിരെ നൽകിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. പോപ്പുലർ ഫ്രണ്ടിന്‍റെ കർണാടക പ്രസിഡന്റായിരുന്ന നസീർ പാഷയാണ് കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി…

ക്വാറന്റീൻ കഴിഞ്ഞു; ചീറ്റകളെ വിശാല വനത്തിലേക്ക് തുറന്നുവിട്ടു

കുനോ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന മൂന്ന് ചീറ്റകളെ കൂടി വിശാലമായ വനത്തിലേക്ക് തുറന്നുവിട്ടു. സെപ്റ്റംബറിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടാൻ ഇവയെ ക്വാറന്‍റൈൻ സോണിലാണ് പാർപ്പിച്ചിരുന്നത്. പെൺ ചീറ്റകളായ സവാന, ഷാഷ, സിയയ്യ…

പ്രതികളെ വിട്ടയച്ച സർക്കാർ നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡൽഹി: തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് ഡി…

ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ്

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ധാരാവി പുനരുജ്ജീവന പദ്ധതിയുടെ കരാറിനായി അദാനി 5070 കോടി രൂപയുടെ ബിഡ് സമർപ്പിച്ചിരുന്നു. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ഡിഎൽഎഫ് പദ്ധതിക്കായി 2,205 കോടി…

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീം (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. രണ്ട് മാസം മുമ്പാണ് ഹക്കീം ഛത്തീസ്ഗഡിലെത്തിയത്. മൃതദേഹം…

രാജ്യത്തെ മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് മാതൃമരണ അനുപാതം കുറയുകയാണെന്ന് കേന്ദ്രം അറിയിച്ചു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2018-2020 വർഷത്തെ റിപ്പോർട്ട് പ്രകാരം ലക്ഷത്തിൽ 97 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-2019ൽ ഇത് 103 ആയിരുന്നു. രാജ്യത്തെ മാതൃമരണ നിരക്ക് 6.0 ആണ്. മുൻ വർഷങ്ങളെ…

ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് ചൈനയുടെ താക്കീത്

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന. പെന്‍റഗൺ‍ യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് യുഎസ് പ്രതിരോധ വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുമായുള്ള സംഘർഷവും പ്രതിസന്ധിയും സങ്കീർണ്ണമല്ലെന്ന് ചിത്രീകരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യ-ചൈന ബന്ധത്തിൽ…