Category: Latest News

എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ശക്തം; ജെബി മേത്തര്‍ എംപിയെ വലിച്ചിഴച്ചു

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകും. ഇ.ഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഇപ്പോഴും എ.ഐ.സി.സി പരിസരത്ത് പ്രതിഷേധിക്കുകയാണ്. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി…

സ്വപ്നയുടെ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഗൂഢാലോചനക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഹർജിയിൽ, കേരള ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിനു നിലനിൽപ്പില്ലെന്നു…

ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന് രാത്രി 7 മുതൽ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ഓരോ മത്സരവും കഴിയുന്തോറും ഇന്ത്യൻ ക്യാപ്റ്റൻ റിഷഭ് പന്തിനു തലവേദന കൂടുകയാണ്. ആദ്യ കളിയിൽ ബൗളിംഗ് നിര പരാജയപ്പെട്ടതും ഫീൽഡിംഗ് മോശമായതുമാണ് പ്രശ്നം. രണ്ടാം മത്സരത്തിൽ സ്പിന്നർമാരുടെ പ്രകടനവും ബാറ്റിംഗിലെ പോരായ്മകളുമായിരുന്നു. ഇതിനിടയിൽ സ്വന്തം ബാറ്റിംഗിനെക്കുറിച്ചും…

ചെറിയ കളിയല്ല; ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണാവകാശം ബിസിസിഐ വിറ്റത് റെക്കോർഡ് വിലയിൽ

ന്യൂഡൽഹി: റിപ്പോർട്ടുകൾ പ്രകാരം ഡിസ്നി സ്റ്റാർ (സ്റ്റാർ സ്പോർട്സ്) അടുത്ത അഞ്ച് വർഷത്തെ ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷൻ അവകാശം സ്വന്തമാക്കി. റിലയൻസിന്റെ വയാകോം 18 (വൂട്ട് ആപ്പ്) ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് അവകാശവും സ്വന്തമാക്കി. രണ്ട് ദിവസത്തെ ലേലത്തിൽ 44,075 കോടി…

ഭക്ഷ്യസുരക്ഷയില്‍ നമ്പര്‍ വണ്‍ തമിഴ്‌നാട്; ആറാം സ്ഥാനത്തേക്ക്‌ കേരളം

ന്യൂഡല്‍ഹി: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ തമിഴ്നാട് ഒന്നാമത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് 2021-22 ലെ പട്ടിക പുറത്തുവിട്ടിരുന്നു. ഏറ്റവും വലിയ 17 സംസ്ഥാനങ്ങളുടെ പട്ടികയിൽ 100 ൽ 82 പോയിന്റും തമിഴ്നാട് നേടി.…

പെറുവിനെ തകര്‍ത്തു; ഓസ്‌ട്രേലിയ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും (0-0) സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ 5-4നു വിജയിച്ചു. എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ മാറ്റ് റയാനു പകരക്കാരനായി ഇറങ്ങിയ ഗോൾകീപ്പർ ആൻഡ്രൂ റെഡ്മെയ്ൻ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ ഹീറോയായി.…

എക്‌സ്‌പ്ലോറര്‍ ബൈ പറഞ്ഞു; 27 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു

വാഷിങ്ടണ്‍: ആദ്യകാല ഇൻറർനെറ്റ് ബ്രൗസറുകളിലൊന്നായ ഇന്റർനെറ്റ് എക്സ്പ്ലോറർ ഇനി ഓർമ്മകളിൽ. ബ്രൗസറിന്റെ 27 വർഷത്തെ സേവനം അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1995 ൽ മൈക്രോസോഫ്റ്റ് വിൻഡോസ് 95ന്റെ ഒരു അധിക സവിശേഷതയായി ഇൻറർനെറ്റ് എക്സ്പ്ലോറർ അവതരിപ്പിച്ചു. പിന്നീട് അത് സൗജന്യമായി…

‘വാശി’ യുടെ ട്രെയ്‌ലർ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും

 ടോവിനോ തോമസ് നായകനാകുന്ന ‘വാശി’ എന്ന ചിത്രം ജൂൺ 17ന് പ്രദർശനത്തിനെത്തും. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി മരക്കാർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. രേവതി…

കലാപ ആഹ്വാനശ്രമം; സ്വപ്‌ന സുരേഷനെതിരെ കസബ പൊലീസ് കേസെടുത്തു

കസബ : സ്വപ്ന സുരേഷിനെതിരെ കസബ പൊലീസ് കേസെടുത്തു. കലാപ ആഹ്വാനശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് സിപി പ്രമോദിന്റെ പരാതിയിലാണ് നടപടി. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകൾ പ്രകാരമാണ് പാലക്കാട് കസബ പൊലീസ്…

നാനോ ടെക്നോളജി; ടി പ്രദീപിന് 2 കോടിയുടെ അന്താരാഷ്ട്ര ജലപുരസ്‌കാരം

ചെന്നൈ: പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന് ടി പ്രദീപ് അര്‍ഹനായി. മദ്രാസ് ഐഐടിയിലെ പ്രൊഫസർ ടി പ്രദീപിന് 266,000 ഡോളർ സമ്മാനത്തുക അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ 12ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.…