Category: Latest News

ബാഹുബലി 2ന്റെ റെക്കോര്‍ഡും തകര്‍ത്ത് ‘വിക്രം’, തമിഴ്‌നാട്ടില്‍ കുതിക്കുന്നു

ചെന്നൈ : കമൽഹാസന്റെ വിക്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നോട്ട് പോവുകയാണ്. ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ ബാഹുബാലി രണ്ടിന്റെ റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ് കമൽഹാസൻ ചിത്രം ‘വിക്രം’.  തമിഴ്നാട്ടിൽ നിന്ന് മാത്രം 150 കോടി…

മോന്‍സണ്‍ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി : പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മോൺസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു. വിയ്യൂർ ജയിലിൽ നിന്ന് മോൺസൺ മാവുങ്കലിനെ കൊച്ചിയിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അനിത പുല്ലയിലിനെയും ഇഡി ചോദ്യം ചെയ്തേക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന മോൺസൺ മാവുങ്കലിനെ…

രാജ്യത്ത് 12,899 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യുഡൽഹി: രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 12,899 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 15 പേർ മരിച്ചു. രോഗമുക്തി നിരക്ക് 98.62 ശതമാനമായി കുറഞ്ഞു. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഒമൈക്രോണിൻറെ…

അഗ്നിപഥ്; മാര്‍ഗരേഖ പുറത്തുവിട്ട് വ്യോമസേന

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോഴും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വ്യോമസേന പുറത്തിറക്കിയിട്ടുണ്ട്. റിക്രൂട്ട്മെൻറ് റാലികൾക്ക് പുറമെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കാമ്പസ് ഇൻറർവ്യൂ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതകൾ, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, വേതനം,…

മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നു

ന്യുഡൽഹി: രാജ്യത്ത് മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ ഘട്ടംഘട്ടമായി ഇന്ത്യ നിർത്തലാക്കും. ജനീവ ഫിഷറീസ് സബ്‌സിഡി കരാർ പ്രകാരമാണ് സബ്‌സിഡി നിർത്തലാക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ നടക്കുന്നത്. ഫിഷറീസ് സബ്‌സിഡി ഇനി മുതൽ ബാങ്ക് അക്കൗണ്ടുകൾ വഴി…

ബഫർസോൺ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് കേരളം

തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫര്‍സോണ്‍ വേണമെന്ന നിബന്ധനയിൽ ഇളവ് നൽകാൻ സംസ്ഥാന വനം വകുപ്പ് കേന്ദ്ര വനം മന്ത്രി അശ്വനി കുമാർ ചൗബെയോട് ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവലോകന യോഗത്തിൽ…

രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം വേണ്ടെന്ന് മുക്കം നഗരസഭ

കോഴിക്കോട്: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി, രാഹുൽ ഗാന്ധി എം.പി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാൻ, മെയ്…

കോവിഡിനെ പ്രതിരോധിക്കാൻ നേസൽ സ്പ്രേ; ഉടൻ വിപണിയിലെത്തും

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മൂക്കിൽ ഇറ്റിക്കുന്ന തുള്ളി മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായതായി ഭാരത് ബയോടെക്. പരീക്ഷണങ്ങൾ പൂർത്തിയായെന്നും, ഡിസിജിഐ അനുമതി നൽകിയാൽ ഉടൻ തന്നെ മരുന്ന് വിപണിയിലെത്തുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ.…

കറവക്കാരൻ യന്ത്രവുമായി വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കും

തിരുവനന്തപുരം: യന്ത്രവുമായി കറവക്കാരൻ വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. കറവക്കാരുടെ അഭാവം ക്ഷീരകർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ആലപ്പുഴ ജില്ലയിൽ മൊബൈൽ കറവ യൂണിറ്റുകൾ ആരംഭിച്ചത്. ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും…

പാഠ്യ പദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: യോഗയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന് (എൻസിഇആർടി) നിർദ്ദേശം നൽകി. ദേശീയ യോഗ ഒളിമ്പ്യാഡ്-2022 നെ അഭിസംബോധന ചെയ്യവേ, ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശാരീരികവും…