Category: Latest News

മലയാളം അക്ഷരമാല ഈ വർഷംതന്നെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷം തന്നെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികൾക്കുളള മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തി അച്ചടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. അച്ചടി കെ.പി.ബി.എസിലാണ്. പാഠപുസ്തകങ്ങളിൽ മലയാളം…

‘അനിത പുല്ലയിലിന്റെ സന്ദർശനം ഗുണകരമായ കാര്യമല്ല’

അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. അനിത പുല്ലയിലിന്റെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കും. ഇക്കാര്യം സ്പീക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അനിതയുടെ ലോക കേരള സഭയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് അന്വേഷിക്കാനില്ലെന്ന് നോർക്ക…

‘ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണം’

ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണമെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. എല്ലാ ഫ്രാഞ്ചൈസികൾക്കും വനിതാ ടീം ഉണ്ടെങ്കിൽ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ശക്തി വർദ്ധിക്കുമെന്നും ഇത് ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും മുൻ ചെയർമാൻ പറഞ്ഞു. “ഈ…

അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യത്ത് ഒരു വാടക സർക്കാർ മതിയെന്ന് നാളെ പറഞ്ഞേക്കുമെന്നും പ്രധാനമന്ത്രിക്കായും മുഖ്യമന്ത്രിക്കായും ടെണ്ടർ നോട്ടീസ് നൽകുമോ എന്നും അദ്ദേഹം ചോദിച്ചു. ചെറുപ്പക്കാരെ തെരുവിലിറക്കിയതിന്…

സംസ്ഥാനത്ത് നാളെ ബന്ദില്ല; പൊലീസ് സർക്കുലറിൽ ആശയക്കുഴപ്പം

അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ ഇറക്കിയ സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. തിങ്കളാഴ്ച ഭാരത് ബന്ദായതിനാൽ പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു സർക്കുലർ. പോലീസ് മീഡിയ…

അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസിന്റെ രഹസ്യ അജണ്ട നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ രാജ്യത്തെ സൈന്യത്തെ ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. അഗ്നിപഥ് പദ്ധതി ഇന്ത്യൻ സമൂഹത്തിന്റെ…

ഓറിയോണ്‍ കീച്ച് സിംഗ്; കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് യുവരാജ് സിംഗ്

ആദ്യമായി കുഞ്ഞിൻ്റെ ചിത്രം പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഭാര്യ ഹേസൽ കീച്ചിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളാണ് യുവരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഹേസിലിനും യുവിക്കും കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഫാദേഴ്സ് ഡേയിലാണ് അവർ മകനെ തങ്ങളുടെ…

‘ദളപതി 66’ലെ വിജയ് യുടെ ഫസ്റ്റ് ലുക്ക് ജൂൺ 21 ന്

വിജയ് ഇപ്പോൾ വംശി പൈഡിപ്പള്ളിക്കൊപ്പം തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ചിത്രത്തിന് താൽക്കാലികമായി ‘ദളപതി 66’ എന്ന് പേരിട്ടിട്ടുണ്ട്. ‘ദളപതി 66’ലെ വിജയ് യുടെ ഫസ്റ്റ് ലുക്ക് ജൂൺ 21 ന് വൈകുന്നേരം 6:01 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി…

പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുരാവസ്തു തട്ടിപ്പ് കേസിലെ ആരോപണ വിധേയയായ അനിത പുല്ലയിൽ എന്ന പ്രവാസി യുവതി ലോക കേരള സഭയിൽ എത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികൾ…

അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് മാണി സി.കാപ്പന്‍

കോട്ടയം: സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാണി സി കാപ്പൻ ആരോപിച്ചു. പാലായിലെ കെ.എസ്.ആർ.ടി.സിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്നും മറ്റൊരു മന്ത്രിയെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇത്തരം…