Category: Latest News

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും തുറക്കില്ല

തിരുവനന്തപുരം : ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടക്കും. ലഹരി വിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത്…

അഫ്ഗാൻ ജനതയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 3000 മെട്രിക് ടൺ ഗോതമ്പ് കൂടി കയറ്റി അയച്ചു

ഭക്ഷ്യക്ഷാമവും ഭൂകമ്പവും മൂലം ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ശനിയാഴ്ച 3,000 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ പാകിസ്ഥാൻ വഴി കടൽമാർഗം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.…

മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി

കിളിമാനൂർ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധം മന്ത്രിമാർക്ക് നേരെ തിരിയുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ മഹിളാ കോൺഗ്രസ് നേതാവ് ദീപ അനിലിനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ…

‘അയ്യപ്പനും കോശിയും’ ബോളിവുഡിലേക്ക്

ബിജു മേനോനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ മലയാളത്തിൽ വൻ വിജയമായിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം നടൻ ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.…

പതിനാറ് വര്‍ഷത്തിനുശേഷം മമ്മൂട്ടിയും രവീണ ടണ്ടനും ഒന്നിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ബോളിവുഡ് നടി രവീണ ടണ്ടനും പ്രധാന വേഷത്തിൽ എത്തുന്നു. ആദ്യമായാണ് രവീണ മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15ന് കൊച്ചിയിൽ ആരംഭിക്കും. 2006ൽ ബപ്പാദിത്യ റോയ് സംവിധാനം ചെയ്ത ഏക്…

മഹാരാഷ്ട്രയിൽ ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയിൽ ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഏക്നാഥ് ഷിൻഡെ. പുതിയ പാർട്ടിയും സർക്കാരും രൂപീകരിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തതായാണ് റിപ്പോർട്ട്.…

ജമ്മു കശ്മീരിൽ കൊവിഡ് ബാധ ഉയരുന്നു; 10 ദിവസത്തിനിടെ വർധിച്ചത് 200%

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 200 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജൂൺ 5നും 14നും ഇടയിൽ 97 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ 15 മുതൽ 24…

മുഖ്യമന്ത്രിക്ക് പുതിയ കാർ; 33 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി പുതിയ കറുത്ത കാർ വാങ്ങാൻ തീരുമാനം. ഇതിനായി 33,30,532 രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിൽ മുഖ്യമന്ത്രിയുടെ യാത്ര, എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടി എന്നിവയ്ക്കായി മൂന്ന് കറുത്ത ഇന്നോവ കാറുകളുണ്ട്. ഈ കാറുകൾ…

ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ സ്‌റ്റൈപ്പെൻഡ് നൽകും

ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം 3,000 രൂപ വീതം സ്റ്റൈപ്പൻഡ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 30 വയസിൽ കവിയാത്തവരും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരുമായ അഭിഭാഷകർക്കാണ് സ്റ്റൈപ്പന്റ് നൽകുക. ബാറിലെ സേവന കാലയളവ് മൂന്ന് വർഷത്തിൽ കവിയാൻ പാടില്ല. പട്ടികജാതി…

യുക്രെയ്ൻ, അഫ്ഗാനിസ്ഥാൻ അഭയാർത്ഥികൾക്ക് 30000 പിക്സൽ ഫോണുകൾ നൽകാൻ ഗൂഗിൾ

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, അമേരിക്കയിൽ ഇറങ്ങുന്ന യുക്രെയ്ൻ, അഫ്ഗാൻ അഭയാർത്ഥികൾക്ക്, 30000 പിക്സൽ ഫോണുകൾ സംഭാവന ചെയ്യുമെന്ന്, പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്, പിച്ചൈ ഈ വാർത്ത പങ്കുവച്ചത്.