Category: Latest News

‘മുഖ്യമന്ത്രി ബഫർ സോൺ വിഷയത്തിൽ അടിയന്തരമായി ഇടപെടണം’; കർദ്ദിനാൾ ക്ലീമിസ് ബാവ

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു. ബഫർ സോൺ പ്രഖ്യാപിച്ചതോടെ കേരളത്തിലെ മലയോര മേഖലകളിൽ താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ…

പക ഒടിടിയിൽ എത്തുന്നു; റിലീസ് ജൂലൈ 7ന്

പക ഒടിടി റിലീസിന് ഒരുങ്ങുന്നു. അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ  ഒടിടി പ്രീമിയർ സോണി ലിവിലൂടെയാണ്. ജൂലൈ 7ന് ചിത്രം ഒടിടിയിലെത്തും. ചിത്രത്തിന്റെ  ട്രെയ്‍ലർ സോണി ലിവ് പുനരവതരിപ്പിച്ചിട്ടുണ്ട്. വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമയാണ് ചിത്രം.…

ബലാത്സംഗക്കേസിൽ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ സുപ്രീംകോടതിയിൽ

ബലാത്സംഗക്കേസിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേരള സർക്കാർ ചോദ്യം ചെയ്ത രാജ്യത്തിന് പുറത്തുള്ള വിജയ് ബാബുവിന് ഈ മാസമാദ്യം കേരള ഹൈക്കോടതി ജാമ്യം…

സുഗന്ധമുള്ള പുകയില ഉൽപ്പന്നങ്ങൾ നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ

പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം, വൻ തോതിൽ വർധിച്ചതിനെ തുടർന്ന്, ഫ്ലെവേർഡ് പുകയില ഉല്പ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ, യൂറോപ്യൻ യൂണിയൻ. ഇതിലൂടെ, 2040ഓടെ ജനസംഖ്യയുടെ 5ൽ താഴെ മാത്രം ശതമാനം ആളുകൾ, പുകയില ഉപയോഗിക്കുന്ന, പുകയില രഹിത തലമുറ, സൃഷ്ടിക്കുന്നതിനുള്ള നീക്കമാണ്, യൂണിയൻ…

ഇംഗ്ലണ്ട് ടെസ്റ്റിൽ രോഹിത് കളിക്കില്ല; ഇന്ത്യയെ ബുമ്ര നയിക്കും

ലണ്ടൻ: ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കൊവിഡില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനാലാണ് അദ്ദേഹത്തെ ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തിയത്. പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനാവും. കരിയറില്‍ ഇതാദ്യമായിട്ടാണ് ഒരു…

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം ഒഴിവാക്കാൻ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൽപ്പനയ്ക്കുള്ള വിലക്ക് നീക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. വിൽപ്പന നിയന്ത്രണങ്ങൾ…

7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവോവാക്സ് അംഗീകരിച്ചു

7നും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവിഡ് വാക്സിനായ കോവോവാക്സിന് ഡിസിജിഐ അംഗീകാരം നൽകി. 7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനായാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിൻ അംഗീകരിച്ചത്.

ഒവൈസിയുടെ പാര്‍ട്ടിയുടെ നാല് എംഎല്‍എമാര്‍ ആർജെഡിയിൽ ചേർന്നു

പട്‌ന: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും രാഷ്ട്രീയ കൂറുമാറ്റം. ബീഹാറിലെ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിലെ നാല് എംഎൽഎമാരാണ് ആർജെഡിയിൽ ചേർന്നത്. അഞ്ച് എംഎൽഎമാരിൽ നാല് പേർ ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ ചേർന്നതോടെ ഒവൈസിയുടെ പാർട്ടിക്ക് ബീഹാറിൽ ഒരു എംഎൽഎ മാത്രമാണ്…

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ തേടി കൊളംബിയ

ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നതിൽ കൊളംബിയ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൊളംബിയൻ അംബാസഡർ മരിയാന പാച്ചെക്കോ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആർഒ ചെയർമാനുമായ എസ് സോമനാഥുമായി കൂടിക്കാഴ്ച്ച നടത്തി.

എറണാകുളത്തും തിരുവനന്തപുരത്തും കോവിഡ് രോഗികള്‍ 1000 കടന്നു; പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിരോധം ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആയിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും…