Category: Latest News

‘യുക്രൈൻ പ്രതിസന്ധിയിൽ ആധിപത്യം സ്ഥാപിക്കാൻ നാറ്റോ ശ്രമിക്കുന്നു’

മോസ്‌കോ: നാറ്റോ സഖ്യത്തിന്റെ സാമ്രാജ്യത്വ സ്വപ്നങ്ങളെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രൈൻ പ്രതിസന്ധിയിൽ ആധിപത്യം സ്ഥാപിക്കാൻ നാറ്റോ ശ്രമിക്കുകയാണെന്നും പുടിൻ ആരോപിച്ചു. സ്പെയിനിലെ മാഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം. നാറ്റോ സഖ്യകക്ഷിയായ തുർക്കി ഫിൻലൻഡും…

കേന്ദ്രത്തിന്റെ നിബന്ധനകൾ പാലിക്കുമെന്ന് ട്വിറ്റർ അറിയിച്ചു

കേന്ദ്രത്തിന്റെ നിബന്ധനകൾ പാലിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഐടി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുമെന്നാണ് ട്വിറ്റർ അറിയിച്ചത്. രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ കേന്ദ്ര സർക്കാർ ഇന്നലെ ട്വിറ്ററിന് ‘അന്ത്യശാസനം’ നൽകിയിരുന്നു. സമൂഹമാധ്യമമായ ട്വിറ്ററിന് കേന്ദ്ര സർക്കാർ ഇതുവരെ നൽകിയ എല്ലാ…

ജപ്പാനിൽ ഇനി വെള്ളപ്പൊക്കത്തിൽ വീട് തകരില്ല,ഒഴുകും

ജപ്പാൻ: ജാപ്പനീസ് ഹോം ബിൽഡിംഗ് കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിർമ്മിച്ചു. വാട്ടർപ്രൂഫ് രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ വീട് പോലെ കാണപ്പെടുമെങ്കിലും ജലനിരപ്പ് ഉയരുന്നതോടെ വീട് ഒഴുകാൻ തുടങ്ങും. അഞ്ച് മീറ്റർ…

‘സവർക്കറെ അപമാനിക്കുന്നത് സഹിക്കില്ല’; നടി സ്വര ഭാസ്കറിനെതിരെ വധഭീഷണി

മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കറിന് വധഭീഷണി. മുംബൈ വെർസോവയിലുള്ള താരത്തിന്റെ വീട്ടിലേക്ക് ഭീഷണിക്കത്ത് അയച്ചു. സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ വച്ചുപൊറുപ്പിക്കില്ലെന്ന് കത്തിൽ ഹിന്ദിയിൽ എഴുതിയിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

കോവിഡിന്റെ സ്വഭാവം മാറിയെന്ന് ഡബ്ലുഎച്ച്ഒ; 110 രാജ്യങ്ങളിൽ കോവിഡ് കൂടി

ജനീവ: കോവിഡ് -19 മഹാമാരിയുടെ സ്വഭാവം മാറി, എന്നാൽ ഇത് പൂർണമായും അപ്രത്യക്ഷമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്പാടുമുള്ള 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഈ മഹാമാരി മാറുകയാണ്, പക്ഷേ അത് അവസാനിച്ചിട്ടില്ല. കേസുകളുടെ റിപ്പോർട്ടിങ്ങ് കുറയുന്നതിനാൽ ലഭ്യമായ…

‘താരസംഘടന സ്വകാര്യ സ്വത്താണെന്ന് ധരിക്കരുത്’

കൊച്ചി: നടൻ ഇടവേള ബാബുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. താരസംഘടന സ്വകാര്യ സ്വത്താണെന്ന് കരുതരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. താരസംഘടന ഒരു ക്ലബ്ബാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് എന്തിനാണെന്ന് ഇടവേള ബാബു പറയണം. ആരെ സംരക്ഷിക്കാനാണ്…

അൽ ഖ്വയിദ നേതാവിനെ ഡ്രോൺ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചു

ഇദ്ലിബ്: സിറിയയിൽ യുഎസ് സഖ്യസേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ഖ്വയ്ദ നേതാവിനെ അമേരിക്ക വധിച്ചു. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഹോറസ് അൽ ദിൻ ഗ്രൂപ്പിന്റെ മുതിർന്ന നേതാവ് അബുഹംസ അൽ യമനിയാണ് കൊല്ലപ്പെട്ടത്. ഇദ്ലിബ് പ്രവിശ്യയിലാണ് ഡ്രോൺ ആക്രമണം നടന്നത്.…

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം…

ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുമായി നേരിട്ട് സംവദിക്കാം

ഖത്തർ: ജൂൺ 30ന് നടക്കുന്ന മീറ്റ് ദ ചാർജ് ദ അഫയേഴ്സ് മീറ്റിലൂടെ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താൻ അവസരം. ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ എംബസിയെ നേരിട്ട് അറിയിക്കാം. ഇക്കാര്യം നേരിട്ടോ ഫോണിലൂടെയോ ഓൺലൈനായോ എംബസിയെ അറിയിക്കാം. നേരിട്ട്…

‘വ്ളാഡിമിർ പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ യുദ്ധം ആരംഭിക്കില്ലായിരുന്നു’

ജർമ്മനി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ യുക്രൈനിൽ യുദ്ധം ആരംഭിക്കില്ലായിരുന്നു എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ അധിനിവേശത്തിന്റെയും അക്രമത്തിന്റെയും ഭ്രാന്തമായ യുദ്ധം തുടങ്ങുമെന്ന് താൻ കരുതുന്നില്ലെന്ന് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ…