Category: Latest News

‘പിണറായി വിജയൻ ആർ എസ് എസുമായി കൂട്ടുകൂടിയാണ് വിജയിച്ചതെന്ന യു ഡി എഫ് വാദം നുണ’

കണ്ണൂർ: 1977 ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്‍റെ അന്നത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന ജനസംഘവുമായി കൂട്ടുകൂടിയാണ് പിണറായി വിജയൻ വിജയിച്ചതെന്ന യു.ഡി.എഫിന്‍റെ അവകാശവാദം നുണയാണെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. 1977 ലെ തിരഞ്ഞെടുപ്പ് കാലത്ത് ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി നിലവിലില്ലായിരുന്നു. അതുകൊണ്ട് തന്നെ…

കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി. കെ.എസ്.ആർ.ടി.സി നവീകരണത്തിന്‍റെ ഭാഗമായ പഠനം നടത്തിയ പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി 15 ജില്ലാ ഓഫീസുകളായി നിജപ്പെടുത്തിയിരുന്നു. ബുധനാഴ്ചയാണ് ജീവനക്കാരെ മാറ്റി ഉത്തരവിറക്കിയത്. 167 സൂപ്രണ്ടുമാർ,…

രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ സ്വീകരണച്ചടങ്ങിൽ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ

ജയ്പുർ: രാജസ്ഥാനിൽ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ. രാജസ്ഥാനിലെ ബിജെപി എംപി കിരോരി ലാൽ മീണയും പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര സിംഗ് റാത്തോഡും തമ്മിൽ വാക്കേറ്റമുണ്ടായി. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് ഇടപെട്ടതോടെയാണ്…

മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്നു വൻ ആയുധശേഖരം കണ്ടെടുത്തു

പട്ന: ഔറംഗബാദ് ജില്ലയിലെ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി. സിആർപിഎഫിന്‍റെ കോബ്ര ബറ്റാലിയനും ബീഹാർ പൊലീസ് എസ്ടിഎഫും ചേർന്ന് ചകർബന്ധ വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിലാണ് ആയുധശേഖരം കണ്ടെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു റോക്കറ്റ് ലോഞ്ചർ, 300…

പ്രീ പ്രൊഡക്ഷൻ മുതൽ ആഭ്യന്തര പരാതി പരിഹാര സെൽ, ചുമതല നിമിഷയ്ക്ക്; ‘അദൃശ്യ ജാലകങ്ങൾ’

ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങൾ’ എന്ന സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഘട്ടം മുതൽ തന്നെ പരാതി പരിഹാര സെൽ രൂപീകരിക്കുകയാണ് എന്ന് അറിയിച്ചുകൊണ്ട് സംവിധായകൻ തന്നെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.…

കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടക്കേണ്ടി വന്ന സംഭവം; കളക്ടർ ഊര് സന്ദർശിക്കും

അട്ടപ്പാടി: അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊര് വ്യാഴാഴ്ച കളക്ടറും പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിക്കും. മന്ത്രി കെ. രാധാകൃഷ്ണന്‍റെ നിർദ്ദേശ പ്രകാരമാണ് അടിയന്തര സന്ദർശനം. റിസർവ് വനമേഖലയിലുള്ള ഇവിടെയെത്തണമെങ്കിൽ റോഡിൽ നിന്ന് ഒന്നര കിലോമീറ്ററിലധികം നടക്കണം. കഴിഞ്ഞ ദിവസം…

‘ഏത് കേന്ദ്രമന്ത്രി വന്ന് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബിജെപിക്കാവില്ല’

ഏത് കേന്ദ്രമന്ത്രി വന്ന് എന്ത് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് കെ.മുരളീധരൻ എം.പി. വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം യു.ഡി.എഫും എൽ.ഡി.എഫും ഭയപ്പെടേണ്ട കാര്യമില്ലെന്നും വി.മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് ബി.ജെ.പി എന്ന് പറയും. എന്നാൽ ഈ…

ആർ പാർത്ഥിബന്റെ ‘ഇരവിൻ നിഴലിന്’ ആശംസകളുമായി രജനികാന്ത്

ആർ പാർത്ഥിബന്‍റെ ‘ഇരവിൻ നിഴൽ’ ജൂലൈ 15 വെള്ളിയാഴ്ച റിലീസ് ചെയ്യും. ഓരോ തവണയും ഒരു അതുല്യമായ സിനിമ നിർമ്മിക്കാനുള്ള ആർ പാർത്ഥിബന്‍റെ ശ്രമത്തെ അഭിനന്ദിച്ച രജനീകാന്ത്, ചിത്രത്തിന്‍റെ 29 മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ് വീഡിയോ കണ്ടപ്പോൾ തനിക്ക് സങ്കടമുണ്ടായെന്നും വീഡിയോയിൽ…

ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്; ലക്ഷ്യം 125 സീറ്റുകൾ

അഹമ്മദാബാദ്: 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ കോൺഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 182 അംഗ നിയമസഭയിൽ 77 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് 99 സീറ്റുകളിൽ ആശ്വസിക്കേണ്ടി വന്നു. മുതിർന്ന നേതാവ് കൂടിയായ അശോക് ഗെഹ്ലോട്ട് അഹമ്മദ് പട്ടേലിനൊപ്പം…

ലോകത്തിലെ ഏറ്റവും മികച്ച 50 സ്ഥലങ്ങളിൽ ഒന്നായി ദോഹ

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി ദോഹ. 50 രാജ്യങ്ങൾ ഉൾപെട്ട ടൈം മാഗസിന്‍റെ ‘ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ -2022’ എന്ന പട്ടികയിലാണ് ദോഹ ഇടംപിടിച്ചത്. നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ മേളയ്ക്ക് രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ…