Category: Latest News

ഇന്ധനം നിറയ്ക്കാന്‍ കേരളത്തില്‍ ഇറങ്ങിയത് ലങ്കയിലേക്കുള്ള 120 വിമാനങ്ങള്‍; അഭിനന്ദിച്ച് കേന്ദ്രം

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്കുള്ള 120 വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനും മറ്റും ഇറങ്ങാന്‍ സൗകര്യമൊരുക്കിയതിന് കേരളത്തിലെ വിമാനത്താവളങ്ങളെ അഭിനന്ദിച്ച്‌ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിര്‍ണായക സമയത്ത് പ്രതിസന്ധിയിലായ രാജ്യത്തെ സഹായിക്കാന്‍ തയ്യാറായ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ് മന്ത്രി പ്രശംസിച്ചത്.…

ഗ്യാൻവാപി മസ്ജിദ് വിഷയം; വാരണാസി ജില്ലാ കോടതിയിൽ ഇന്നും വാദം തുടരും

വാരണാസി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണാസി ജില്ലാ കോടതിയിൽ ഇന്നും വാദം തുടരും. മസ്ജിദ് പ്രദേശത്ത് ദൈനംദിന പൂജയും പ്രാർത്ഥനയും നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജി നിലനിൽക്കുമോയെന്നതിൽ മുതിർന്ന ജഡ്ജി അജയകൃഷ്ണ വിശ്വേശ വാദം കേൾക്കും. ഗ്യാൻവാപി പള്ളിയല്ലെന്നും സ്വത്തുക്കൾ…

ഹൈപ്പർസോണിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് യുഎസ്

ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പ് ഹൈപ്പർസോണിക് മിസൈലുകൾ അമേരിക്ക വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കാലിഫോർണിയ തീരത്ത് ചൊവ്വാഴ്ച എയർ വിക്ഷേപിച്ച റാപ്പിഡ് റെസ്പോൺസ് വെപ്പൺ ബൂസ്റ്റർ വിജയകരമായി പരീക്ഷിച്ചതായി യുഎസ് വ്യോമസേന സ്ഥിരീകരിച്ചു. വിക്ഷേപണത്തിനു മുമ്പ് എആർആർഡബ്ല്യു ടെസ്റ്റ് ബി -52 എച്ചിന്‍റെ…

തവണകളായി ട്രാഫിക് പിഴകൾ അടക്കാം; പുതിയ സംവിധാനവുമായി ദുബായ് പൊലീസ്

ദുബായ് : ഘട്ടം ഘട്ടമായി ട്രാഫിക് പിഴയടയ്ക്കാൻ ദുബായ് പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി. മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെ പലിശയില്ലാതെ പിഴ അടയ്ക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പണം നൽകേണ്ടത്. അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ്…

ശബരിഗിരി ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും; ജലനിരപ്പ് 45% ഉയർന്നു

സീതത്തോട്: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും. ജലസംഭരണികളിലെ ജലനിരപ്പ് 45 ശതമാനത്തിലെത്തി. ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. കക്കി-ആനത്തോട് ഡാമിൽ 962.92 മീറ്ററും പമ്പയിൽ 969.95 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 69 മില്ലിമീറ്ററും പമ്പയിൽ 46 മില്ലിമീറ്ററും മഴ…

ദ്രൗപതി മുര്‍മുവിനെതിരെ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ്

ദില്ലി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ രൂക്ഷ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്. ദ്രൗപതി പൈശാചിക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവായ അജോയ് കുമാര്‍ പറഞ്ഞു. ഈ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ. ദ്രൗപതി മുര്‍മു ഒരു നല്ല വ്യക്തിയാണ്. പക്ഷേ…

ചരിത്ര തീരുമാനവുമായി മാർപാപ്പ; ബിഷപ്പുമാരുടെ ഉപദേശക സമിതിയിൽ സ്ത്രീകൾ

വത്തിക്കാന്‍: ലോകത്തിലെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കുന്ന പാനലിലേക്ക് ഫ്രാൻസിസ് മാർപാപ്പ മൂന്ന് സ്ത്രീകളെ തിരഞ്ഞെടുത്തു. ഇതിൽ രണ്ട് കന്യാസ്ത്രീകളും ഒരു സാധാരണ സ്ത്രീയും ഉൾപ്പെടുന്നു. വത്തിക്കാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് ഈ സമിതിയിലേക്ക് വനിതകളെ തിരഞ്ഞെടുക്കുന്നത്.…

മാലിദ്വീപിൽ ഗോതബയ ഒളിച്ച് താമസിക്കുന്നത് റൂമിന് 6 ലക്ഷം റേറ്റുള്ള റിസോർട്ടില്‍

മാലിദ്വീപ്: പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ താമസിക്കുന്നത് മാലിദ്വീപിലെ ആഡംബര റിസോർട്ടിൽ. ബിസിനസ് ഭീമനായ മുഹമ്മദ് അല ജാനയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് ഗോതബയ എത്തിയത്. മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. ഒരു…

ഒരു ലക്ഷം ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യാൻ കേരള എം.പി

എറണാകുളം: വയറുവേദന മുതൽ രക്തക്കറ വരെ, ആർത്തവ വേദനകൾ പലതരമാണ്. ആർത്തവ കപ്പുകൾ അസ്വസ്ഥതകൾ ഒരു പരിധിവരെ ലഘൂകരിക്കാൻ സഹായിക്കുന്നു. തിണർപ്പുകൾക്ക് കാരണമാകാതിരിക്കുകയും സാനിറ്ററി പാഡുകൾ ഇടക്കിടക്ക് മാറ്റുകയും ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു. എന്തിനധികം, ആർത്തവ കപ്പുകൾ പരിസ്ഥിതി…

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് സ്ഥിരീകരിക്കാത്ത വിവരം. മൂന്ന് കോടതികളുടെ കസ്റ്റഡിയിലായിരുന്നപ്പോഴും അനുമതിയില്ലാതെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി ഫോറൻസിക് റിപ്പോർട്ടിൽ തെളി‍ഞ്ഞു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരിക്കെ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ…