Category: Latest News

90-ാം വയസ്സിലും 19-ന്റെ ചുറുചുറുക്കിൽ മധുരാമ്മ

ആലപ്പുഴ: തൊണ്ണൂറ്റിയൊന്നാം വയസ്സിന്റെ അവശതകൾക്കിടയിലും 19 കാരിയുടെ ചുറുചുറുക്കോടെ തങ്കമ്മ ചായ അടിക്കും,കൊതിയൂറും മധുരപലഹാരങ്ങളും ഉണ്ടാക്കും. തങ്കമ്മ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മധുരാമ്മയെ പരിചയപ്പെടാം. കൊല്ലം പത്തനാപുരം സ്വദേശിനിയായ തങ്കമ്മയ്ക്ക് പഴയകാല തമിഴ് നടി ടി.എ. മധുരത്തിന്‍റെ ഛായയുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ…

16കാരന്റെ മരണം; ബൈക്ക് ഓടിക്കാൻ കൊടുത്തയാൾക്ക് കോടതി ശിക്ഷ വിധിച്ചു

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാൻ ചെയ്യാൻ നൽകിയ ബിസിനസുകാരന് ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയും കോടതി വിധിച്ചു. ചന്നപട്ടണ സ്വദേശി അന്‍വര്‍ ഖാനെയാണ് (40) കോടതി ശിക്ഷിച്ചത്. അപകടത്തിൽ ബൈക്കോടിച്ച 16 വയസുകാരൻ മരിച്ചിരുന്നു. 2021 സെപ്റ്റംബർ…

ആരെയിലെ മെട്രോ കാര്‍ ഷെഡ് എല്ലാ ജീവികള്‍ക്കും ഭീഷണി; പരിസ്ഥിതി പ്രവര്‍ത്തകര്‍

മുംബൈ: മഹാരാഷ്ട്ര വനമേഖലയിലെ ആരെ കോളനിയിൽ സർക്കാരിന്റെ നിർദിഷ്ട മെട്രോ -3 കാർ പദ്ധതി കാട്ടിലെ പുള്ളിപ്പുലികൾക്ക് മാത്രമല്ല, മറ്റ് ഇനം പക്ഷികൾക്കും ജന്തുജാലങ്ങൾക്കും ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ. 1800 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആരെ വനം നഗരത്തിന്‍റെ പച്ച ശ്വാസകോശം…

ഫാസിൽ വധം; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

മംഗളൂരു: സൂറത്കൽ സ്വദേശി ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. മംഗളൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. സംഘം വന്ന കാർ ഓടിച്ചിരുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 21 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി…

‘ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും ചോദ്യം ചെയ്തിട്ടും ഫലമില്ല’; പികെ അബ്ദു റബ്ബ്

എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തെ ട്രോളി മുസ്ലീം ലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എ.കെ.ജി സെന്‍ററിന് സമീപം ദിനേശ് ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർഥ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് അബ്ദു റബ്ബ് തന്‍റെ ഫേസ്ബുക്ക്…

കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമം; വിമാന ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ അറസ്റ്റിൽ. മുഹമ്മദ് ഷമീം എന്നയാളാണ് അറസ്റ്റിലായത്. ഒരു കോടിയിലധികം രൂപ വിലവരുന്ന 2,647 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മറ്റൊരാൾ കൊണ്ടുവന്ന സ്വർണം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ…

പഠനം പൂര്‍ത്തിയാക്കണം; യുക്രൈനില്‍നിന്ന് എത്തിയ മെഡിക്കൽ വിദ്യാർഥികൾ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പഠനം മുടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം തേടി സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ദേശീയ മെഡിക്കൽ കമ്മീഷനോ (എൻഎംസി) ഇടപെടുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.…

5ജി സ്പെക്ട്രം ലേലം ആറാം ദിവസത്തിലേക്ക്; 1.5 ലക്ഷം കോടിക്കടുത്ത് ബിഡ്ഡുകൾ

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിന്ന് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 1,49,966 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതിന് ശേഷം അൾട്രാ-ഹൈസ്പീഡ് ഇന്‍റർനെറ്റ് വാഗ്ദാനം ചെയ്യാൻ ശേഷിയുള്ള 5 ജി സ്പെക്ട്രത്തിന്‍റെ ലേലം ലേലത്തിന്‍റെ ആറാം ദിവസത്തിലേക്ക് കടന്നു. 31ആം…

‘ബാറ്റിൽഗ്രൗണ്ട്സ് ഇന്ത്യ’ നിരോധനം; പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് നിർമാതാക്കൾ

‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ നിരോധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നിർമ്മാതാക്കൾ . ഗെയിം നിരോധിച്ചതിന് ശേഷം ഇതാദ്യമായാണ് നിർമ്മാതാവ് ക്രാഫ്റ്റൺ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ രാജ്യത്ത് നിരോധിച്ചിരുന്നു.…

‘ഓഗസ്റ്റ് 2 മുതല്‍ 15 വരെ എല്ലാവരും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കണം’

ന്യൂഡല്‍ഹി: ഓഗസ്റ്റ് 2 മുതൽ 15 വരെ എല്ലാവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ‘ഹർ ഖർ തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിർദേശം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ…