Category: Latest News

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ്; രാജ്യത്തെ ആകെ കേസുകള്‍ 9 ആയി

ന്യൂഡൽഹി: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 കാരിയായ നൈജീരിയൻ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ വിദേശത്തേക്ക് പോയിരുന്നോ എന്ന് വ്യക്തമല്ല. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.…

പൊളിച്ചുപണിയുന്നതുവരെ സർക്കാർ സ്‌കൂളിന് ആശ്രയമായി മദ്രസ

കൊണ്ടോട്ടി: പുതിയ കെട്ടിടം പണിയുന്നതുവരെ സർക്കാർ സ്കൂൾ പ്രവർത്തിക്കുന്നതിന് മദ്രസയിൽ സൗകര്യമൊരുക്കി ഖാസിയാരകം മഹല്ല് കമ്മിറ്റി. കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിനാണ് മഹല്ല് കമ്മിറ്റി അവരുടെ മഹ്ദനുൽ ഉലൂം മദ്രസയിൽ അഭയം നൽകിയത്. 150 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ ഏഴ് ഡിവിഷനും…

ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ്

ശബരിമല: ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനം. കാലപ്പഴക്കം കാരണം കൂടുതൽ സ്ഥലങ്ങളിൽ ചോർച്ചയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷം 22ന് പണി ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ പറഞ്ഞു. ശ്രീകോവിലിന്…

പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിക്കാൻ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു

പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിക്കാൻ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. നിലവിലെ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിന് നിയമ മന്ത്രാലയത്തിന്‍റെ നിർദ്ദേശം ലഭിച്ചു. ജസ്റ്റിസ് എൻ.വി.രമണ വിരമിക്കുമ്പോൾ ജസ്റ്റിസ്…

നടിയെ ആക്രമിച്ച കേസ്; വിചാരണയില്‍ തൃപ്തയല്ലെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെതിരെ അതിജീവിത. നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന വിചാരണയിൽ തൃപ്തയല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്.…

ശ്രീലങ്കയിൽ ചൈനീസ് ചാരക്കപ്പൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേന. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കയിലെത്തുമെന്ന സ്ഥിരീകരണത്തെ തുടർന്നാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണ് കപ്പൽ ഹമ്പൻടോട്ട തുറമുഖ യാർഡിൽ എത്തുന്നത്. കപ്പൽ 7 ദിവസം അവിടെയുണ്ടാകും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും…

മഴ കനക്കും; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: അടുത്ത മൂന്ന് മണിക്കൂർ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിലെ അങ്കണവാടികൾ ഉൾപ്പെടെ, നഴ്സറി തലം മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.…

തോമസ് ഐസക്കിന് വീണ്ടും കിഫ്ബിയുടെ നോട്ടീസ്

കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇ.എം.എസ് പഠനകേന്ദ്രത്തിൽ…

നാപ്പോളിയിൽ കളിക്കുന്ന താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണം; നിബന്ധനയുമായി ഉടമ

ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിക്ക് വേണ്ടി സൈൻ ചെയ്യണമെങ്കിൽ ആഫ്രിക്കൻ താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ക്ലബ് ഉടമ ഔറേലിയ ഡി ലോറന്‍റിസ്. ഒരു ടോക്ക് ഷോയിൽ സംസാരിക്കവേയാണ് ലോറന്‍റ്സ് ഈ നിബന്ധന പരസ്യമാക്കിയത്. യൂറോപ്യൻ ക്ലബ് ഫുട്ബോൾ…

ഇന്ത്യ-ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പര: തിരുവനന്തപുരത്തും മത്സരം

മുംബൈ: ഇന്ത്യയുടെ, ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഏകദിന,ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. തിരുവനന്തപുരം ഒരു മത്സരത്തിന് വേദിയാകും. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഓരോ പരമ്പരയിലും…