Category: Latest News

പൊലീസ് സ്റ്റേഷന് പാറാവ് ചൈനീസ് പാമ്പുകൾ!

ഇടുക്കി: നെടുങ്കണ്ടം കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍റെ സുരക്ഷയ്ക്കായി ഇനി പാറാവ് മാത്രമല്ല, ചൈനീസ് പാമ്പുകളും ഉണ്ടാകും. കുരങ്ങൻമാരുടെ ആക്രമണം ശക്തമായതോടെയാണ് റബ്ബർ കൊണ്ട് നിർമ്മിച്ച ചൈനീസ് പാമ്പുകളെ പൊലീസ് രംഗത്ത് ഇറക്കിയത്. കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ സ്ഥിതി…

ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് വാട്‌സാപ്പ്; ആദ്യ സിനിമ ‘നയ്ജ ഒഡിസി’ ഉടൻ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് സിനിമാ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ നിർമ്മാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഹ്രസ്വചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. നൈജീരിയൻ ദമ്പതികൾക്ക് ഗ്രീസിൽ ജനിച്ച ജിയാനിസ് അന്റെന്റ്‌കൊംപോ എന്ന എന്‍ബിഎ (നാഷണൽ ബാസ്കറ്റ്ബോൾ…

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ; രാഹുലിന് വൻ സ്വീകരണം

ഓച്ചിറ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഓച്ചിറയിൽ രാഹുലിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. അറിയിച്ചതിലും അൽപം നേരത്തെയാണ് രാഹുൽ എത്തിയത്. ഓച്ചിറയിൽ മുതൽ കായംകുളം വരെയായിരുന്നു രാവിലത്തെ യാത്ര. വഴിയോരങ്ങളിൽ വലിയ…

അതിസമ്പന്നരിൽ മലയാളികളില്‍ ഒന്നാമത് എം. എ യൂസഫലി

ഫോബ്‌സിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ 12 മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഈ വർഷത്തെ പട്ടികയിൽ ആഗോളതലത്തിൽ 514-ാം സ്ഥാനത്താണ് യൂസഫലി. 5 ബില്യൺ ഡോളർ ആസ്തിയുമായാണ് എം എ യൂസഫലി ഫോബ്സ്…

തന്റെ പദവിക്ക് യോജിക്കാത്ത സമീപനമാണ് ഗവർണറുടേതെന്ന് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സമീപനം തന്‍റെ പദവിക്ക് യോജിച്ചതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവർണർ പദവിയോട് ഭരണഘടനാപരമായ ബഹുമാനം പുലര്‍ത്തുന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ…

വിനോദിന്റെയും അമ്പിളിയുടെയും കൈകള്‍ ഇനി അമരേഷിനും യൂസഫിനും

കൊച്ചി: ഡോ. സുബ്രഹ്മണ്യ അയ്യർ സുജാതയെ ചൂണ്ടിക്കാണിച്ചപ്പോൾ അമരേഷ് തന്‍റെ ചെരിപ്പുകൾ ഊരി കുനിഞ്ഞ് ഇടതുകൈകൊണ്ട് അവരുടെ ഇരുകാലുകളിലും സ്പർശിച്ചു. സുജാത ഒരു തേങ്ങലോടെ ആ കൈകൾ മുഖത്തോട് ചേര്‍ത്തു, ചുംബിച്ചു. മതിവരാതെ വീണ്ടും വീണ്ടും തഴുകി. ജനുവരി നാലിന് വാഹനാപകടത്തെ…

ഗുരുവായൂരപ്പന്‍റെ കാണിക്ക ഇനി ഇ പേയ്മെന്റ് ചെയ്യാം; ഇ- ഭണ്ഡാരങ്ങൾ റെഡി

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച ഇ-ഭണ്ഡാരങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്’ വർക്ക് 2 ചുമതല വഹിക്കുന്ന ജനറൽ മാനേജർ ടി.ശിവദാസ് എന്നിവർ ചേർന്നാണ് ഭണ്ഡാരസമർപ്പണം നടത്തിയത്. ഡിജിറ്റൽ യുഗത്തിൽ പേപ്പർലെസ്…

മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കും:കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്. 45 വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കുകയും അവർക്ക് വേണ്ട സഹായം ചെയ്യുകയുമാണ്…

കിരൺ ആനന്ദ് നമ്പൂതിരി ഇനി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് കക്കാട് മനയിലെ കിരൺ ആനന്ദ് നമ്പൂതിരിയെ മേൽശാന്തിയായി തിരഞ്ഞെടുത്തത്. കിരൺ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേൽശാന്തിയാകുന്നത്. ഉച്ചപൂജയ്ക്ക് ശേഷം നമസ്കാര മണ്ഡപത്തിൽ തന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നിലവിലെ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ്…

ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളിയ വി മുരളീധരനെ വിമർശിച്ച് ഇ പി ജയരാജന്‍

കണ്ണൂര്‍: ഓണവുമായുള്ള മഹാബലിയുടെ ബന്ധത്തെ തള്ളിയ കേന്ദ്രമന്ത്രി വി മുരളീധരനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജൻ. മഹാബലി കേരളത്തിൽ അല്ല ജനിച്ചത് എന്ന പരാമർശം നടത്തിയ കേന്ദ്ര മന്ത്രി വിവരമില്ലാത്ത ആളാണെന്നും ഇക്കാര്യം…