Category: Latest News

വഫ ഫിറോസിന് നിര്‍ണായക ദിനം; വിടുതൽ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ അപകടകരമാംവിധം വാഹനമോടിക്കാൻ…

അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം ; കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ബാര്‍ അസോസിയേഷൻ

കൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ സമരം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകാർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെന്ന ആരോപണത്തെ തുടർന്നാണിത്. അതേസമയം, ഡിഐജി ആർ നിശാന്തിനി അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. സമരം…

പേവിഷബാധയേറ്റ് മരണപ്പെട്ട അഭിരാമിയുടെ കുടുംബം ആരോഗ്യവകുപ്പിനെതിരെ പരാതി നൽകി

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ (12) കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അഭിരാമി ചികിത്സ തേടിയപ്പോൾ വീഴ്ച വരുത്തിയ ഡോക്ടർമാർക്കും മറ്റുള്ളവർക്കുമെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.…

ജയിൽ മോചിതരാകുന്നവരിൽ ക്യാൻസർ മരണ സാധ്യത വർദ്ധിക്കുന്നെന്ന് പഠനം

ജയിലിൽ കഴിഞ്ഞ മുതിർന്നവരിൽ, ജയിലിൽ നിന്ന് മോചിതരായി ആദ്യ വർഷത്തിനുള്ളിൽ ക്യാൻസർ മരണ സാധ്യത വർദ്ധിക്കുന്നതായി കണ്ടെത്തൽ. പിഎൽഒഎസ് വൺ ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. “ജയിലിലുള്ള ആളുകൾക്കിടയിൽ മരണത്തിന്‍റെ പ്രധാന കാരണം ക്യാൻസർ ആണ്. ഇത് എല്ലാ മരണങ്ങളുടെയും ഏകദേശം…

കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തീ പിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിന്: കെ എം ഷാജി

മലപ്പുറം: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത്. ബി.ജെ.പിയുടെ ഫാസിസത്തെ എതിർക്കുന്ന കോൺഗ്രസിന്‍റെ ഏഴയലത്ത് കമ്യൂണിസ്റ്റ് പാർട്ടി എത്തില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്‍റെ ഭാഗമായി…

സാധ്യമായിടത്തെല്ലാം ചെറുവനങ്ങള്‍ സൃഷ്ടിച്ച് മാത്യുക്കുട്ടി

പാലാ: പ്രകൃതി സംരക്ഷണത്തിന്റെ വേറിട്ട മാതൃക നൽകി സ്വന്തം പുരയിടത്തിലും പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മരങ്ങൾ നട്ടുവളർത്തുന്ന റിട്ടയേർഡ് അധ്യാപകൻ. സാധ്യമായിടത്തെല്ലാം ചെറു വനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വലവൂർ തെരുവപ്പുഴ മാത്യുക്കുട്ടി. ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള സമയം ചെറു വനങ്ങൾ…

കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി

കണ്ണൂർ: കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി. അഴീക്കല്‍ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. തുടർന്ന് പശുവിനെ ദയാവധം നടത്തി. പശുവിന്‍്റെ ശരീരത്തില്‍ നായ കടിച്ച പാടുകളുണ്ട്. പശുവിന്‍്റെ ആക്രമണത്തില്‍ 3 പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം…

25 വർഷത്തിന് ശേഷം കൊലക്കേസ് പ്രതിയെ കുടുക്കി ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി പൊടിപിടിച്ച് കിടന്നിരുന്ന കേസ് ഫയലിൽ 2021 ഓഗസ്റ്റിലാണ് അന്വേഷണം പുനരാരംഭിച്ചത്. അന്വേഷണം വഴിമുട്ടിയ പഴയ കേസുകൾ അന്വേഷിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഡൽഹി…

ചണ്ഡീഗഡിൽ വിദ്യാർഥി പ്രതിഷേധം തുടരുന്നു; ഇന്നും നാളെയും സർവകലാശാലക്ക് അവധി

ഡൽഹി: വനിതാ ഹോസ്റ്റലിൽ നിന്ന് ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നാരോപിച്ച് ചണ്ഡീഗഡ് സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം തുടരുന്നു. വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പില്ലെന്ന് സർവകലാശാല അധികൃതരും പോലീസും ആവർത്തിച്ചതോടെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയുടെ പുരുഷ സുഹൃത്തിനെയും പോലീസ്…

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ബിജെപി നേതാവ്

ചെന്നൈ: പ്രിയങ്ക ഗാന്ധിയുടെ മകൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് അപകീർത്തികരമായ പരാമർശം നടത്തി ബിജെപി നേതാവ്. തമിഴ്നാട് ബിജെപി ഐടി സെൽ മേധാവി നിർമ്മൽ കുമാറിന്‍റെ ട്വീറ്റ് പ്രതിഷേധത്തിന് ഇടയാക്കി. രാഹുലിന്‍റെ അനന്തരവൾ മിരായ വദ്രയ്ക്കൊപ്പമുള്ള പഴയ ചിത്രമാണ് നേതാവ്…