Category: Latest News

ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ വാദം പൂര്‍ത്തിയായി

ന്യൂ ഡൽഹി: ഹിജാബ് കേസില്‍ വാദം പൂര്‍ത്തിയായതായി സുപ്രീം കോടതി. വിധി പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. വിധിക്കെതിരെ സമർപ്പിച്ച ഹർജികളിലാണ് ഒമ്പത് ദിവസമായി കോടതി വാദം കേൾക്കുന്നത്. ജസ്റ്റിസ്…

എകെജി സെന്റർ ആക്രമണം; ജിതിനെ കുടുക്കിയതെന്ന് അമ്മ

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ നിർദേശ പ്രകാരമാണ് എ.കെ.ജി സെന്‍റർ ആക്രമണത്തിൽ ജിതിനെ പ്രതിയാക്കിയതെന്ന് ജിതിന്‍റെ അമ്മ ജിജി. ജിതിനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് വീട്ടിൽ കയറിയിറങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റാണ് ജിതിൻ.…

1000 കോടി ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 19കാരൻ

ന്യൂഡൽഹി: ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പായ ‘സെപ്റ്റോ’യുടെ സ്ഥാപകനായ കൈവല്യ വോഹ്റ, 19ാം വയസ്സിൽ 1,000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ൽ ഇടം നേടി. 1,000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം…

28 വർഷത്തെ കാത്തിരിപ്പ്; കാണാതായ സഹോദരനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ നാടും വീടും

തേഞ്ഞിപ്പലം: 28 വർഷങ്ങൾക്ക് മുൻപ് കാണാതായ അബൂബക്കറിനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. ചെന്നൈയിൽ നിന്നും 1994 ലാണ് അബൂബക്കറിനെ കാണാതാവുന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ പെരുവള്ളൂർ കൂമണ്ണ വലിയപറമ്പ് ചാനത്ത് അബൂബക്കർ തന്റെ സഹോദരിമാരെ തിരിച്ചറിഞ്ഞെങ്കിലും സംസാരിക്കാൻ…

വനിതാ ഐപിഎല്‍ 2023ൽ; സൂചന നല്‍കി ഗാംഗുലി

ന്യൂഡല്‍ഹി: വനിതാ ഐപിഎൽ 2023 ൽ നടത്തിയേക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ഗാംഗുലി കത്തയച്ചിട്ടുണ്ട്. വനിതാ ഐപിഎൽ ഉടൻ നടത്തുമെന്നും ആദ്യ സീസൺ അടുത്ത വർഷം ആരംഭിക്കുമെന്നും കത്തിൽ പരാമർശിക്കുന്നതായി…

കണ്ണൂർ വി സി നിയമനം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹർജി

തിരുവനന്തപുരം: ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി ശുപാർശ ചെയ്തതിൽ സ്വജനപക്ഷപാതം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി. നിയമനത്തിൽ സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ പരാമർശമാണ് ഹർജിക്ക് കാരണം. കണ്ണൂർ വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ…

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ്; വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂ ഡൽഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിഷയത്തിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. ആളുകളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നുവെന്നും…

റെക്കോർഡ് ഇടിവിൽ രൂപ; ഒരു യുഎസ് ഡോളറിന് 80.2850 എന്ന നിലയിൽ

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് ഇടിവിൽ. യുഎസ് ഡോളറിന് 80.2850 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഒരു യുഎസ് ഡോളറിന്…

എകെജി സെന്‍റര്‍ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ; പ്രതികരണവുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി അറസ്റ്റിലായതോടെ പ്രതിപക്ഷത്തിന്‍റെ നുണപ്രചാരണം തുറന്നുകാട്ടാന്‍ കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതി സി.പി.എം അംഗമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു. ഒരാളാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നും പിന്നിലുള്ളവരെയും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്ത്

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറക്കി. ഈ മാസം 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോ എന്ന് 8ന് വ്യക്തമാകും. മത്സരമുണ്ടായാൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും…