Category: Latest News

കാമുകി തേടിയെത്തി; ഭർത്താവുമായി വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

തിരുപ്പതി: ഭർത്താവിന് പ്രണയിനിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതിയിലെ ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണാണ് കഥാനായകൻ. ടിക് ടോക്കിലൂടെ പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്‍റെ ഭാര്യ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിത്യശ്രീ എന്ന യുവതി…

പരുക്കേറ്റ് വേദനയിൽ വലഞ്ഞ കുരങ്ങന് കൈത്താങ്ങായി നാട്ടുകാർ

ഇടുക്കി: ജീവന്റെ വിലയെന്നത് മനുഷ്യനുൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കുമൊന്നു പോലെയാണ്. മാരകമായി പരുക്കേറ്റ് വീടിനുള്ളിൽ അഭയം തേടിയ കുരങ്ങനെ മനസ്സലിവുള്ള ഒരു കൂട്ടമാളുകൾ ചേർന്ന് സംരക്ഷിക്കുകയായിരുന്നു. ആരോ നടത്തിയ ആക്രമണത്തിൽ കൈകാലുകൾക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലാണ് രാമക്കൽമേട് മരുത്തുങ്കലിൽ വിജയന്റെ വീട്ടിൽ…

കണ്ണീരോടെ റോജര്‍ ഫെഡറര്‍ വിരമിച്ചു; അവസാന മത്സരം പരാജയം

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിച്ചു. അവസാന മത്സരത്തിൽ തോൽവിയോടെയാണ് അദ്ദേഹം കോർട്ട് വിട്ടത്. ലേവര്‍ കപ്പ് ഡബിൾസിൽ സ്പെയിനിന്‍റെ റാഫേൽ നദാലിനൊപ്പം കളിച്ച ഫെഡറർ അവസാന മത്സരത്തിൽ കണ്ണീരോടെയാണ് മടങ്ങിയത്. ഫെഡറർ-നദാൽ സഖ്യത്തെ അമേരിക്കൻ ജോഡികളായ ഫ്രാൻസിസ് ടിയാഫോ-ജാക്ക്…

പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയെന്ന് ഇഡി 

ന്യൂഡല്‍ഹി: ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ജൂലൈ 12ന് പട്നയിൽ നടന്ന റാലിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പോപ്പുലർ ഫ്രണ്ട് പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു.…

സിക്സര്‍ പറത്തി ലോക റെക്കോര്‍ഡ് നേടി രോഹിത് ശർമ്മ

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിക്സർ അടിയില്‍ ലോക റെക്കോർഡ് ഇട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ സിക്സർ പറത്തിയാണ് രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ…

ഇന്ത്യയിലെ ആദ്യത്തെ സമുദ്രാന്തര്‍ റെയില്‍ തുരങ്കപാത വരുന്നു

ന്യൂഡല്‍ഹി: മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്കായി 21 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കുന്നതിനുള്ള കരാർ നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) കരാർ ക്ഷണിച്ചു. തുരങ്കത്തിന്‍റെ ഏകദേശം ഏഴ് കിലോമീറ്റർ സമുദ്രത്തിനടിയിലായിരിക്കും. മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ്…

മൈക്രോപ്രൊസസ്സർ നിയന്ത്രിത സ്മാർട്ട് അവയവങ്ങളുമായി ഐഎസ്ആർഒ

ബഹിരാകാശ സാങ്കേതികവിദ്യയുടെ സ്പിൻ-ഓഫ് എന്ന നിലയിൽ, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വെള്ളിയാഴ്ച ബുദ്ധിപരമായ കൃത്രിമ അവയവം വികസിപ്പിച്ചെടുത്തതായി പ്രഖ്യാപിച്ചു. ഇത് ഉടൻ വാണിജ്യവത്കരിക്കാൻ സാധ്യതയുണ്ടെന്നും ഇത് 10 മടങ്ങ് വരെ വിലകുറഞ്ഞതായിരിക്കുമെന്നും കാൽമുട്ടിന് വൈകല്യമുള്ള ആളുകൾക്ക് സുഖകരമായി നടക്കാൻ…

എഫ് ഐ പി ദേശീയ പുരസ്‌കാരം ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക്

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിയ്ക്ക് മികച്ച പ്രിന്റിംഗ് ആൻഡ് ഡിസൈനിനുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സിന്‍റെ ദേശീയ അവാർഡ് നേടി. ആകെ 10 പുരസ്കാരങ്ങളാണ് ഡിസി ബുക്സിന് ലഭിച്ചത്.  വായനക്കാർക്ക് അവരുടെ ഇഷ്ടാനുസരണം ഏത് പേജിലൂടെയും വായന തുടര്‍ന്ന്…

റണ്ണിങ് കോൺട്രാക്ട് പദ്ധതി: സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിലെ അറ്റകുറ്റപ്പണികൾക്കായി ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘത്തെയാണ് നിയോഗിക്കുന്നത്. മന്ത്രിയുടെ നിർദേശപ്രകാരം വകുപ്പ്…

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഭാരത് ജോഡോ യാത്ര നിര്‍ത്തി; ആരോപണവുമായി ബിജെപി നേതാവ്

ദില്ലി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ ഭാരത് ജോഡോ യാത്ര കോൺഗ്രസ്സ് നിർത്തിവച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചു. എൻഐഎ നടത്തിയ റെയ്ഡിനെ തുടർന്ന് ഉണ്ടായ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ്…