Category: Latest News

നിയമസഭാ കക്ഷി യോഗം റദ്ദാക്കി, ഗെലോട്ടിനേയും സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക നിയമസഭാ കക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാൻഡ് തിരിച്ചുവിളിച്ചു. അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെസി വേണുഗോപാൽ അശോക് ഗെഹ്ലോട്ടുമായി സംസാരിച്ചു. കാര്യങ്ങൾ തന്‍റെ നിയന്ത്രണത്തിലല്ലെന്ന് ഗെഹ്ലോട്ട് കെസി വേണുഗോപാലിനോട്…

അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുകുൾ റോഹത്ഗി

ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച് മുകുൾ റോഹത്ഗി. ഒക്ടോബർ ഒന്നിന് സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം. ഈ പദവി വീണ്ടും ഏറ്റെടുക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തിയെന്നും റോഹത്ഗി പറഞ്ഞു. നിലവിലെ എജി കെ കെ വേണുഗോപാൽ…

ധനുഷിന്റെ ‘നാനേ വരുവേൻ’; ബുക്കിംഗ് തുടങ്ങി

‘നാനേ വരുവേൻ’ ഒരു മികച്ച ചിത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ധനുഷിന്‍റെ ആരാധകർ. ‘തിരുച്ചിദ്രമ്പലം’ എന്ന തകര്‍പ്പൻ ഹിറ്റിന് ശേഷുള്ള ചിത്രം എന്നതും പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബർ 29ന്…

ഹര്‍ത്താല്‍ അക്രമം ; ഇതുവരെ അറസ്റ്റിലായത് 1287 പേർ

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1,287 പേരെ അറസ്റ്റ് ചെയ്തു. 834 പേരെ കരുതൽ തടങ്കലിലാക്കിയതായും പൊലീസ് അറിയിച്ചു.

ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായയെ സൃഷ്ടിച്ച് ചൈന

ചൈനീസ് ഗവേഷകർ ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായയെ സൃഷ്ടിച്ചു. വംശനാശത്തിൽ നിന്ന് മറ്റ് സ്പീഷീസുകളെ രക്ഷിക്കാനും ഭൂമിയുടെ ജൈവവൈവിധ്യം ഉറപ്പാക്കാനും സഹായിക്കുന്ന ഒരു നേട്ടമാണിത്. പ്രായപൂർത്തിയായ ഒരു മൃഗത്തിൽ നിന്നുള്ള ഒരു കോശം ഉപയോഗിച്ച് ഒരു സസ്തനിയെ ക്ലോൺ…

കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കും; അങ്കിതയുടെ മൃതദേഹം സംസ്കരിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്കാരം നടന്നു. മുൻ ബിജെപി നേതാവിന്‍റെ മകൻ മുഖ്യപ്രതിയായ കേസിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് അങ്കിതയുടെ കുടുംബം മൃതദേഹം സംസ്കരിക്കാൻ സമ്മതിച്ചത്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പൂർണ്ണമായും അറിയിക്കുമെന്നും അന്വേഷണം കുറ്റമറ്റതായിരിക്കുമെന്നും…

ഉത്തർപ്രദേശിൽ അമിതവണ്ണ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ, 15 നും 49 നും ഇടയിൽ പ്രായമുള്ള ഓരോ അഞ്ചാമത്തെ വ്യക്തിയും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന് റിപ്പോർട്ട്. 21.3 ശതമാനം സ്ത്രീകളും 18.5 ശതമാനം പുരുഷൻമാരും അമിതഭാരം/പൊണ്ണത്തടി വിഭാഗത്തിൽ പെടുന്നവരാണെന്ന് ലിംഗാധിഷ്ഠിത വിലയിരുത്തൽ വ്യക്തമാക്കി.

കാനഡയിലാദ്യമായെത്തുന്ന മലയാളികൾക്ക് സഹായവുമായി ‘ആഹാ കെയേഴ്‌സ്’ സ്റ്റാർട്ടപ്പ്

ടൊറന്റോ: പഠനത്തിനായി ആദ്യമായി കാനഡയിലെത്തുന്ന വിദ്യാർത്ഥികൾക്കും, സ്ഥിരതാമസത്തിനായെത്തുന്നവർക്കുമായി സഹായ ഹസ്തം നീട്ടുകയാണ് ‘ആഹാ കെയേഴ്‌സ്’ എന്ന സംരംഭം. ആഹാ റേഡിയോ, മൈ കാനഡ എന്നിവ ചേർന്നുള്ള സംയുക്ത സംരംഭമാണ് ആഹാ കെയേഴ്‌സ്. ടോറന്റോയിൽ മൈ കാനഡയും, ആഹാ റേഡിയോയും ഒന്നിച്ച് നേതൃത്വം…

ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചടയമംഗലം സ്വദേശി ഹരികൃഷ്ണനെന്ന കിഷോറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ക്കെതിരെ ആത്മഹത്യാ…

സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലാലു പ്രസാദും നിതീഷ് കുമാറും

പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാറിന്‍റെ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഐക്യം…