Category: Latest News

സമരത്തിൽ നിന്ന് പിന്നോട്ടില്ല; എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന് ടിഡിഎഫ്

തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സി യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ സ്വീകരിക്കൂവെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് അനുകൂല പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്…

ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ;നിയമങ്ങൾ ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എഫ്എസ്എസ്എഐ നിയമങ്ങൾ കർശനമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാർക്കെതിരെ 28,906 സിവിൽ കേസുകളും 4,946 ക്രിമിനൽ കേസുകളുമാണ് ഫയൽ…

രമേശിൻ്റെ സത്യസന്ധതയിൽ സുരേഷിന് അടിച്ചത് ഒരു കോടി

കൊച്ചി: ഒറ്റരാത്രികൊണ്ട് പലരുടെയും ജീവിതം മാറ്റിമറിക്കാൻ കേരള ഭാഗ്യക്കുറിക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നിലധികം തവണ ഭാഗ്യവാൻമാരായവരും അപ്രതീക്ഷിതമായി ഭാ​ഗ്യം തുണച്ചവരും അക്കൂട്ടത്തിലുണ്ട്. വ്യാപാരികളുടെ സത്യസന്ധതയിൽ കോടീശ്വരൻമാരായവരും ഒട്ടും കുറവല്ല. അത്തരത്തിൽ രമേശിന്‍റെ സത്യസന്ധതയിൽ കോടീശ്വരനായി മാറിയിരിക്കുകയാണ് സുരേഷ്. സുരേഷ് എല്ലാ ആഴ്ചയും ലോട്ടറി…

അഭ്യൂഹങ്ങൾക്ക് വിരാമം; ഷി ജിൻപിംഗ് പൊതുവേദിയില്‍

ബീജിങ്: സൈനിക അട്ടിമറിയിൽ വീട്ടുതടങ്കലിലാണെന്ന വ്യാജ ആരോപണങ്ങൾ അവസാനിപ്പിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് പൊതുചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച ബീജിംഗിലെ ഒരു എക്സിബിഷൻ വേദിയിലാണ് ഷി ജിൻപിംഗ് സന്നിഹിതനായത്. കഴിഞ്ഞ നൂറ്റാണ്ടിൽ ചൈന കൈവരിച്ച് നേട്ടങ്ങളെക്കുറിച്ചുള്ള എക്‌സിബിഷനില്‍ ഷി ജിൻപിംഗ് പങ്കെടുത്തതായി…

രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധി; ഹൈക്കമാൻഡ് നിരീക്ഷകർ റിപ്പോർട്ട് നൽകി

ന്യൂഡല്‍ഹി: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗെഹ്ലോട്ടിന്‍റെ വിശ്വസ്തർക്കെതിരെ നടപടിക്ക് ശുപാർശ. ഹൈക്കമാൻഡ് നിരീക്ഷകർ സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവർ സോണിയയെ സന്ദർശിച്ച് സ്ഥിതിഗതികൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെഹ്ലോട്ടിന്‍റെ അറിവോടെയാണ്…

ദേശീയ ഗെയിംസ്; കേരളത്തിന് നെറ്റ്ബോളിൽ തോല്‍വി

ഭാവ്നഗര്‍: ദേശീയ ഗെയിംസ് പുരുഷ നെറ്റ് ബോളിൽ കേരളത്തിന് തോൽവി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ തെലങ്കാനയോടാണ് തോൽവി. 52-54 ആണ് സ്കോർ. ആദ്യ മത്സരത്തിൽ ബീഹാറിനെ തോൽപ്പിച്ച കേരളത്തിന് രണ്ടാം മത്സരത്തിൽ റഫറിയുടെ നടപടി മൂലം തിരിച്ചടി നേരിട്ടു. കേരളത്തിന്‍റെ…

ഐ.സി.സി റാങ്കിംഗിൽ കുതിച്ച് ഹര്‍മന്‍ പ്രീത് കൗര്‍

ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന് ഐസിസി വനിതാ റാങ്കിംഗിൽ മുന്നേറ്റം. വനിതാ ഏകദിന റാങ്കിംഗിൽ ഹർമൻ പ്രീത് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഹർമൻ അഞ്ചാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ്…

സാങ്കേതിക പ്രശ്നം മൂലം റദ്ദാക്കിയ എയർ ഇന്ത്യ വിമാനം കണ്ണൂരിൽ നിന്ന് തിരിച്ചു

കണ്ണൂർ: ഇന്നലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ബെംഗളൂരു വഴി ഡൽഹിയിലേക്ക് തിരിച്ചു. സാങ്കേതിക തകരാർ കാരണം ഇന്നലെ തിരിച്ചിറക്കേണ്ടി വന്നിരുന്നു. ഡൽഹിയിലേക്ക് ടേക് ഓഫ് ചെയ്ത വിമാനം ഇന്നലെ 10 മിനിറ്റിന്…

പിഎഫ്ഐ; 7 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ 247 പേർ അറസ്റ്റിൽ

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരായ എൻ.ഐ.എ നടപടിക്ക് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും റെയ്ഡ് നടത്തി. ഡൽഹി പോലീസ്, സംസ്ഥാന ഭീകരവിരുദ്ധ സേന, സംസ്ഥാന പോലീസ് എന്നിവർ 7 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ 247 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ രാജ്യത്ത്…

നാല് വര്‍ഷത്തിനുശേഷം പ്രണോയ് ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ആദ്യ 15-ല്‍ ഇടം നേടി

ന്യൂഡല്‍ഹി: ബാഡ്മിന്‍റൺ ലോക ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) പുറത്തുവിട്ട എറ്റവും പുതിയ താരങ്ങളുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയ്. നാല് വർഷത്തിന് ശേഷമാണ് പ്രണോയ് ആദ്യ 15 റാങ്കിൽ ഇടം നേടിയത്. 15-ാം സ്ഥാനത്താണ് പ്രണോയ്. ഒരു സ്ഥാനം…