Category: Latest News

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്ഥാനാരോഹണം ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാനെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത് രണ്ട് ദിവസം മുൻപാണ്. പ്രതീക്ഷിക്കപ്പെട്ട ഒരു തീരുമാനം തന്നെയായിരുന്നു അത്. എന്നാല്‍ കിരീടാവകാശിയായിരിക്കെ തന്നെ എം.ബി.എസിനെ പ്രധാനമന്ത്രിയായി നിയമിച്ചത് സൗദി മാധ്യമപ്രവര്‍ത്തകന്‍…

വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയ്ക്ക് നേരെ തെരുവ് നായ ആക്രമണം. ചപ്പാത്ത് സ്വദേശിനി അപർണ (31)യുടെ കാലിൽ തെരുവുനായയുടെ കടിയേറ്റു. പൂച്ചയുടെ കടിയേറ്റതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയ അപർണയെ നായ കടിക്കുകയായിരുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അതേസമയം…

തണലൊരുക്കി കുമ്പളംചോലയിലെ മൊട്ടക്കുന്ന്; നഷ്ടപ്പെട്ട നീരുറവ പുനഃസ്ഥാപിച്ച് ഒരു നാട്

പാലക്കാട്: നീർച്ചാലുകൾ നികത്തി വികസനം നടപ്പാക്കുന്ന കാലത്ത് നഷ്ടപ്പെട്ട നീരുറവ പുനഃസ്ഥാപിച്ച് പച്ചത്തുരുത്ത് വീണ്ടെടുത്ത് പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്ത്. ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയും പരിസരവും ഇപ്പോൾ നാടിന്റെയാകെ കുടിവെള്ള സ്രോതസ്സാണ്. കുമ്പളംചോല പ്രദേശം ഇന്ന് ചെറു വനത്തിന് സമാനമായി തണലേകുന്ന ഇടമാണ്.…

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂദല്‍ഹി: എം.പി മനീഷ് തിവാരിയും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജി-23 അംഗമായിരുന്നു മനീഷ് തിവാരി. ഇതോടെ ജി-23യില്‍ നിന്നും മത്സരിക്കുന്ന രണ്ടാമത്തെയാളാകും മനീഷ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ദിഗ്‌വിജയ് സിങ്…

പിഎഫ്ഐ നിരോധനം; ഓഫീസുകള്‍ സീൽ ചെയുന്ന നടപടി ഇന്നും തുടരും

കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന പ്രക്രിയ ഇന്നും തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയാണ് കേരളത്തിലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലർ ഫ്രണ്ട്…

കോവിഡ് കാലത്ത് കെട്ടിടം പ്രാഥമിക ചികിത്സാകേന്ദ്രമാക്കി; 13 ലക്ഷത്തിന്റെ ബില്ലയച്ച് കെ.എസ്.ഇ.ബി

കൊല്ലം: കോവിഡ് കാലത്ത് ദുരന്തനിവാരണ അതോറിറ്റി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമായി ഏറ്റെടുത്ത കെട്ടിടത്തിന്റെ ഉടമയ്ക് 13 ലക്ഷത്തിന്റെ ബില്ലയച്ച് കെ.എസ്.ഇ.ബി. ബാങ്ക് ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലനകേന്ദ്രമായ കല്ലുവാതുക്കല്‍ ഐ.സി.ഡി കോച്ചിങ് സെന്റര്‍ ഉടമ ജയകൃഷ്ണനാണ് 13 ലക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ചത്. 2020…

മഥുരയില്‍ ഗുരുവായൂര്‍ മാതൃകയില്‍ ശ്രീകൃഷ്ണ ക്ഷേത്രമുയരുന്നു; ചെലവ് 120 കോടി

ഗുരുവായൂര്‍: ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂർ മാതൃകയിലുള്ള ക്ഷേത്രം വരുന്നു. 65 സെന്റ് സ്ഥലത്താണ് 30 അടി ഉയരത്തില്‍ ക്ഷേത്രത്തിന്റെ തനിപ്പകര്‍പ്പ് ഉയരുക. ബെംഗളൂരു ആസ്ഥാനമായ, ആഗോളതലത്തില്‍ മെഡിറ്റേഷന്‍-ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ശൃംഖലകളുള്ള മോഹന്‍ജി ഫൗണ്ടേഷനാണ് ക്ഷേത്രം പണിയുക. 120…

ശ്രീരാമനായി പ്രഭാസ്; ‘ആദിപുരുഷ്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രഭാസ് നായകനായ ആദിപുരുഷ്. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഓം…

മണിച്ചന്റെ മോചനം; ഭാര്യ ഉഷ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ വിഷമദ്യ കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ ജയിൽ മോചിതനാക്കാൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്‍റെ ഭാര്യ ഉഷ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി നേരത്തെ സംസ്ഥാന സർക്കാരിന് നോട്ടീസ്…

കായലിലേക്കു കടൽജലം; പുതുപൊന്നാനിയിൽ മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി

പൊന്നാനി: കടൽ ജലം കായലിൽ കയറി പുതുപൊന്നാനിയിലെ മത്സ്യക്കൃഷിക്ക് വലിയ നാശനഷ്ടം. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. പുതുപൊന്നാനി കായൽ പ്രദേശത്ത് മത്സ്യകൃഷിയിൽ ഏർപ്പെട്ടിരുന്ന പാലയ്ക്കൽ അലിയുടെ കൃഷിയിടത്തിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത്. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന കടൽവെള്ളം പൊടുന്നനെ തള്ളിയെത്തിയതാണ് മത്സ്യങ്ങളുടെ…