സൽമാൻ ഖാന്റെ ബോഡി ഡബിൾ സാഗർ പാണ്ഡെ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയി നിരവധി സിനിമകളിൽ വേഷമിട്ട സാഗർ പാണ്ഡെ അന്തരിച്ചു. ഇന്നലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുഴഞ്ഞു വീണയുടനെ സാഗർ പാണ്ഡെയെ ജോഗേശ്വരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…