Category: Latest News

ജെഇഇ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവം; സൂത്രധാരനായ റഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ജെഇഇ 2021 പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റഷ്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. കസാഖിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ജെഇഇ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്.…

കശ്മീര്‍ ജയിൽ മേധാവി വസതിയിൽ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: കശ്മീരിലെ ജയിൽ മേധാവി ഹേമന്ദ് ലോഹിയയെ ജമ്മുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുജോലിക്കാരൻ കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടർന്ന് പൊട്ടിയ കുപ്പി ഉപയോഗിച്ച് കഴുത്തിൽ കുത്തിയ നിലയിലാണ് മൃതദേഹം. കാണാതായ വീട്ട്…

പ്രാർത്ഥനാ പുണ്യം പകരുന്ന മഹാനവമി ഇന്ന്

പെരിന്തൽമണ്ണ: ദേവീ പ്രാർത്ഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ഇന്ന് ദേവീപൂജയ്ക്ക് മാത്രമുള്ള ദിവസമാണ്. മഹാനവമി ദിനത്തിൽ സമ്പൂർണ്ണ ഉപവാസം അനുഗ്രഹദായകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ഇന്ന് രാവിലെയും വൈകുന്നേരവും ക്ഷേത്രങ്ങളിൽ ഒരുക്കിയ പുസ്തകപൂജ മണ്ഡപങ്ങളിൽ സരസ്വതി പൂജ…

ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തരകൊറിയയുടെ പരീക്ഷണം ‌

ടോക്യോ: ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ ആണ് വിക്ഷേപിച്ചത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിൽ പതിച്ചെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി. വടക്കൻ ജപ്പാനിൽ ട്രെയിൻ…

ഇരച്ചെത്തി മലവെള്ളം; ഒഴുക്കിൽപെട്ട യുവതി മരിച്ചു

കരുവാരകുണ്ട്: അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. ആലപ്പുഴ ചന്തിരൂർ മുളക്കപറമ്പ് സുരേന്ദ്രന്‍റെയും സുശീലയുടെയും മകൾ ഹാർഷ (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ഹാർഷയും കുടുംബവും കരുവാരക്കുണ്ടിലെ അമ്മായിയുടെ വീട്ടിൽ വിരുന്നുവന്നതായിരുന്നു. ചോലയിലെ പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്ന് ഫോട്ടോയെടുക്കുമ്പോൾ…

കർണാടകയിൽ ശക്തി പ്രകടിപ്പിച്ച് ഭാരത് ജോഡോ യാത്ര

കർണാടക : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘ഭാരത് ജോഡോ യാത്ര’ ശക്തിപ്രകടനമാക്കി മാറ്റി കോൺഗ്രസ്. സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേരിൽ ഭിന്നിച്ച് നില്‍ക്കുന്ന നേതൃത്വം ജോഡോ യാത്രയോടെ ഒരുമിക്കുമെന്നാണ്…

രക്തദാനത്തിൽ സെ‍ഞ്ചുറിയടിച്ച് ഗോവയുടെ ‘രക്തമനുഷ്യൻ’

ഗോവ : രക്തദാനത്തിൽ സെഞ്ച്വറി കടന്നു സുദേഷ് രാംകുമാർ നർവേക്കർ (51) എന്ന ഗോവയുടെ ‘രക്തമനുഷ്യന്‍’. 33 വർഷം മുമ്പ്, 18-ാം വയസ്സിൽ ഗോവയിലെ പോണ്ട സ്വദേശി സുദേഷ് അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ ആണ് ആദ്യമായി രക്തം ദാനം ചെയ്തത്. കഴിഞ്ഞ…

സ്വകാര്യ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക്; ഫോർ ജിയിൽ പോലുമെത്താൻ സാധിക്കാതെ ബി.എസ്.എൻ.എൽ

തിരുവനന്തപുരം: സ്വകാര്യ മൊബൈൽ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക് ചുവടു മാറുമ്പോഴും ഫോർ ജിയിൽ പരീക്ഷണം പോലും നടത്താനാകാതെ ബി.എസ്.എൻ.എൽ. ആഗസ്റ്റ് 15ഓടെ നാല് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫോർ ജി ഏർപ്പെടുത്തുമെന്നായിരുന്നു ബി.എസ്.എൻ.എല്ലിന്റെ പ്രഖ്യാപനമെങ്കിലും അത് നടന്നില്ല. സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം…

പ്രകൃതി ദുരന്ത സാധ്യത പ്രവചിക്കാൻ കോഴിക്കോട് ഗവേഷണ കേന്ദ്രമൊരുങ്ങുന്നു

കോഴിക്കോട്: പ്രകൃതിദുരന്തങ്ങളുടെ സാധ്യത പ്രവചിക്കാനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും കോഴിക്കോട് ഗവേഷണ കേന്ദ്രമൊരുങ്ങുന്നു. കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മിലാണ് സംസ്ഥാനത്തെ ദുരന്തസാധ്യത പ്രവചിക്കുന്നതിനുള്ള ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രകൃതി ദുരന്ത നിവാരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന…

പിഎഫ്ഐയുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് എൻഐഎ

തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പട്ടികയിലുള്ള പോലീസുകാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പൊലീസിന്‍റെ…