Category: Latest News

പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും, കൊല്ലുന്നതല്ല പരിഹാരമെന്ന് എം.ബി. രാജേഷ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നത്തിന് നായയെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നായയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. “പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാരമല്ല. അങ്ങനെ ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന്…

യുവേഫ ചാംപ്യന്‍സ് ലീഗിൽ ഇന്ന് ബാഴ്‌സലോണ – ഇന്റർ മിലാൻ പോരാട്ടം

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും. ബാഴ്സലോണ, ലിവർപൂൾ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ടീമുകൾക്ക് മത്സരമുണ്ട്. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ ബാഴ്സലോണ ഇന്ന് ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാനെ നേരിടും. രാത്രി 12.30ന്…

സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ നില ഗുരുതരം

ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധ…

ദേശീയ ഗെയിംസില്‍ കേരളം രണ്ട് വെള്ളി മെഡലുകള്‍ കൂടി നേടി

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം രണ്ട് വെള്ളി മെഡലുകൾ കൂടി നേടി. 87 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. പുരുഷൻമാരുടെ ഖോ-ഖോ ഇനത്തിലും കേരളം വെള്ളി മെഡൽ നേടി. ഫൈനലിൽ മഹാരാഷ്ട്രയോട് തോറ്റു. സ്കോർ 30-26. വനിതകളുടെ ഫൈവ്…

രാജ്യത്തിതുവരെ നൽകിയത് 218.80 കോടി കൊവിഡ് വാക്സിൻ

ന്യൂഡല്‍ഹി: ഇന്ന് രാവിലെ വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിനുകളുടെ എണ്ണം 218.80 കോടി (2,18,80,50,600) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,525 ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 12-14…

ലൂസിഫറില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടായിരുന്നില്ല, ഗോഡ്‍ഫാദര്‍ ഏവരെയും തൃപ്തിപ്പെടുത്തുമെന്ന് ചിരഞ്ജീവി

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദർ’ തെലുങ്ക് സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്‍റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രം. ലൂസിഫറിന്‍റെ റീമേക്കിനെ കുറിച്ച് ചിരഞ്ജീവിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലൂസിഫറിൽ ഞാൻ പൂർണ്ണമായും…

പഴക്കടയിൽനിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഇടുക്കി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബാണ് 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴം കവർന്നത്. ബുധനാഴ്ച അർദ്ധരാത്രി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന്…

500 രൂപയുടെ സൈക്കിളിൽ 7000 കിലോമീറ്റർ യാത്ര ; ഇന്ത്യയെ അറിഞ്ഞ് രാഹുൽ

തിരുവാങ്കുളം: മാമലയിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 7,000 കിലോമീറ്റർ സഞ്ചരിച്ച് അവസാനിപ്പിച്ചത് വാഹനം എത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ലഡാക്കിലെ ഉംലിംഗ് ലാ പാസിലാണ്. 500 രൂപയ്ക്ക് വാങ്ങിയ പഴയ ഹെർക്കുലീസ് സൈക്കിളിലാണ് മാമല സ്വദേശിയായ രാഹുൽ…

ഫോൺ പേയുടെ ആസ്ഥാനം ഇനി ഇന്ത്യ; നടപടിക്രമങ്ങൾ പൂർത്തിയാക്കി

ന്യൂഡല്‍ഹി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് സ്ഥാപനമായ ഫോൺ പേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫോൺ പേയുടെ വരവ് ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗ് (ഐപിഒ) നടത്താൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്. സിംഗപ്പൂരിൽ നിന്ന്…

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (യുഎസ്), ആന്‍റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സ്റ്റോക്ക്ഹോമിലെ റോയൽ…