Category: Latest News

മ്യാൻമാറിൽ സായുധ സംഘം ബന്ധികളാക്കിയ ഇന്ത്യക്കാരിൽ 16 പേരെ തിരികെയെത്തിച്ചു

ചെന്നൈ: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഇന്ത്യക്കാരിൽ 16 പേരെ രക്ഷപ്പെടുത്തി തിരികെ എത്തിച്ചു. രക്ഷപ്പെട്ടവരിൽ 13 പേർ തമിഴ്നാട് സ്വദേശികളാണ്. പിടിയിലായവരെ അക്രമികൾ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കുന്നതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം പേരാണ് മ്യാൻമറിൽ തടങ്കലിൽ കഴിയുന്നത്.…

ലോകത്തെ പന മരങ്ങളുടെ 50 ശതമാനവും വംശനാശ ഭീഷണിയിൽ

ലോകത്തുള്ള ആയിരത്തോളം വരുന്ന പന മരങ്ങൾ വംശനാശത്തിന്റെ വക്കിലെന്ന് പഠനങ്ങള്‍. ആകെ മരങ്ങളുടെ 50 ശതമാനത്തോളം വരുന്നവ നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലണ്ടനിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് നടത്തിയ പുതിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 92 പ്രദേശങ്ങളിലുള്ള 185…

രസതന്ത്ര നൊബേൽ മൂന്നു പേർ പങ്കിട്ടു

സ്റ്റോക്കോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കരോലിൻ ആർ. ബെർട്ടോസി, മോർട്ടൺ മെൽഡൽ, ബാരി ഷാർപ്പ്ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ‘ക്ലിക്ക് കെമിസ്ട്രി, ബയോഓർതോജനൽ കെമിസ്ട്രി’ എന്നിവയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് ബാരി…

ഇത് കാണേണ്ട സിനിമ: ‘ഈശോ’യെ പ്രശംസിച്ച് പി സി ജോര്‍ജ്

പ്രഖ്യാപന വേള മുതൽ വിവാദത്തിലായ ജയസൂര്യയുടെ ചിത്രമാണ് ‘ഈശോ’. സിനിമയുടെ പേരായിരുന്നു ഇതിന് കാരണം. സിനിമയ്ക്കെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജും രംഗത്തെത്തിയിരുന്നു. ‘ഈശോ’ എന്ന പേരിൽ ചിത്രം റിലീസ് ചെയ്താൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമപോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ…

ഭീകരത തുടരുന്ന പാക്കിസ്ഥാനോട് ചർച്ചയില്ല; കശ്മീരിൽ തിരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ

ശ്രീനഗർ: പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുക, അല്ലാതെ പാകിസ്താനോടല്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ കശ്മീരിൽ ഭീകരതയെയും…

വെറും മനോഹരൻ അല്ല, ഡോ. മനോഹരൻ; ഈ ഓട്ടോക്കാരന്റെ പിഎച്ച്ഡിക്ക് ഇരട്ടി മധുരം

മുണ്ടക്കയം: വിദ്യാധനം സർവധനാൽ പ്രധാനമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ധനമില്ലാത്തതിനാൽ വിദ്യ നേടാൻ കഴിയാത്ത നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ഇടയിലാണ് മുണ്ടക്കയത്തെ ഓട്ടോ തൊഴിലാളിയായ മനോഹരന് ലഭിച്ച പിഎച്ച്ഡി ബിരുദത്തിന് തിളക്കമേറുന്നത്. ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്തും സാമ്പത്തിക ശാസ്ത്രത്തിൽ…

കാലുകള്‍ കെട്ടിയിട്ട് നായയെ തല്ലിച്ചതച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ നായയെ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ബെംഗളൂരുവിലെ കെആർ പുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജീവനുള്ള മൃഗമാണെന്ന് പോലും പരിഗണിക്കാതെയായിരുന്നു മർദ്ദനം. നായ നിരന്തരം കുരയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ക്രൂരത. മൂന്ന് യുവാക്കൾ ചേർന്ന്…

1476 കോടി രൂപയുടെ ലഹരിക്കടത്ത്; മുംബൈയിൽ മലയാളി പിടിയിൽ

കൊച്ചി: മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മലയാളി അറസ്റ്റില്‍. കാലടി സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ…

അടുത്ത വർഷം സാമ്പത്തിക മാന്ദ്യമുണ്ടാകും; കെ.പി.എം.ജി സർവേ

ന്യൂഡൽഹി: അടുത്ത വർഷം ആഗോള സമ്പദ്‍വ്യവസ്ഥയിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ലോകത്തിലെ 1300 പ്രമുഖ കമ്പനികളുടെ സിഇഒമാർക്കിടയിൽ കെപിഎംജി നടത്തിയ സർവേയിലാണ് പ്രവചനം. 86 ശതമാനം സിഇഒമാരും ലോക സമ്പദ് വ്യവസ്ഥയിൽ മാന്ദ്യം പ്രവചിച്ചു. 58% പേർ ചെറിയ മാന്ദ്യം മാത്രമാണുണ്ടാവുകയെന്നും…

സ്ക്വയർ ഓഫിലെ 70% ഓഹരികൾ ഏറ്റെടുത്ത് റോബോട്ടിക്സ് സ്റ്റാർട്ടപ്പായ മിക്കോ

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ഓട്ടോമേറ്റഡ് ബോർഡ് ഗെയിംസ് സ്റ്റാർട്ടപ്പായ സ്ക്വയർ ഓഫിന്‍റെ ഭൂരിഭാഗം ഓഹരികളും റോബോട്ടിക്സ് സ്റ്റാർട്ടപ്പായ മിക്കോ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. സ്ക്വയർ ഓഫിലെ 70 ശതമാനം ഓഹരികൾ മിക്കോ സ്വന്തമാക്കി. ഏറ്റെടുക്കലോടെ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റോബോട്ട് പങ്കാളികൾക്കപ്പുറം മിക്കോ അതിന്‍റെ…