Category: Latest News

തൊപ്പി വച്ച് വന്നത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ മര്‍ദ്ദിച്ച് വിദ്യാര്‍ത്ഥി

കൊച്ചി: തൊപ്പി ധരിച്ചതിനെ ചോദ്യം ചെയ്തതിന് പ്രിൻസിപ്പാളിനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥി. ചുമരിൽ ചേർത്ത് നിർത്തി പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ മർദ്ദിക്കുകയായിരുന്നു. മലയാറ്റുരിലെ ഒരു സ്‌കൂളിലാണ് സംഭവം. തൊപ്പി ധരിച്ച് വന്നത് പ്രിൻസിപ്പാൾ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്.തുടർന്ന് പ്രിൻസിപ്പാളിനെ…

മറയൂരിലെ ആദിവാസി യുവാവിന്റെ കൊലപാതകം;ഒളിവില്‍ പോയ ബന്ധു പിടിയില്‍

ഇടുക്കി: മറയൂരിൽ ആദിവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. മറയൂർ തീർത്ഥമല കുടിയിൽ രമേശിനെ (27) കൊലപ്പെടുത്തിയ കേസിലാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ സമീപത്തെ വനമേഖലയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച…

ഹൈക്കോടതി വിധിയിലൂടെ ഫുള്‍മാര്‍ക്ക്; 1200ൽ 1200 വാങ്ങി മാത്യൂസ്

ഭരണങ്ങാനം: ഹയർ സെക്കൻഡറി പരീക്ഷയിൽ കോടതി ഉത്തരവിലൂടെ മുഴുവൻ മാർക്കും നേടി വിദ്യാർത്ഥി. ഭരണങ്ങാനം സെന്‍റ് മേരീസ് സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിയായ കെ.എസ്.മാത്യൂസ് ആണ് കോടതി വിധിയിലൂടെ 1200ൽ 1200 മാർക്ക് നേടിയത്. പ്ലസ് ടു ഫലം വന്നപ്പോൾ 1198…

ഇടിമിന്നലോട് കൂടിയ മഴ; ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 09 മുതൽ 11 വരെയാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ…

ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇതുവരെ ഇൻഫിനിക്സ് പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വിലയേറിയ ഫോണുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 200 മെഗാപിക്സൽ ക്യാമറ, 180 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്…

അപൂർവ ശസ്ത്രക്രിയ നടത്തി 7 വയസുകാരിക്ക് കൈത്താങ്ങായി ആലപ്പുഴ മെഡിക്കൽ കോളേജ്

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴ് വയസുകാരി ആത്മീയയ്ക്ക് പുനർജന്മം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഓച്ചിറ കാപ്പിൽ വിഷ്ണുഭവനിൽ ആന്‍റണിയുടെയും വിദ്യയുടെയും മകളായ ആത്മീയ ആന്‍റണിയാണ് മെഡിക്കൽ കോളേജ്…

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും 45 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും എൻഐഎ. കേരള പൊലീസിലുള്ളവരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ടില്ലെന്നും എൻഐഎ വ്യക്തമാക്കി. സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ…

പോപ്പുലര്‍ ഫ്രണ്ട് നിരോധനം വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് നൽകിയ അനുമതി പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആറുമാസത്തിനകം ട്രൈബ്യൂണൽ കേന്ദ്രത്തിന്‍റെ നടപടി…

മോഷ്ടിച്ച രേഖകള്‍ തിരിച്ചെത്തിച്ച് ‘നന്മയുളള’ കള്ളന്‍

പുല്ലൂര്‍: ബാഗിലെ പണം മോഷ്ടിച്ച് വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച ‘നന്മയുള്ള’ ഒരു കള്ളനാണ് പുല്ലൂരിലെ ചര്‍ച്ചയാകുന്നത്. പൊള്ളക്കട സ്വദേശിയായ പലചരക്ക് വ്യാപാരി എം ഗോവിന്ദനാണ് ചൊവ്വാഴ്ച രാത്രി കട അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങവെ കവര്‍ച്ചയ്ക്കിരയായത്. ഹെൽമെറ്റ് ധരിച്ച് പഴം വാങ്ങാനെത്തിയ യുവാവ്…

ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ‘അസാധാരണ ജോലി’ക്കായി നാല് വനിതകള്‍

അന്റാർട്ടിക്ക: ലോകത്തിന്‍റെ തെക്കേ അറ്റത്തുള്ള പോസ്റ്റ് ഓഫീസും ഗിഫ്റ്റ് ഷോപ്പും ഇനി വനിതകളായിരിക്കും നയിക്കുക. അന്‍റാർട്ടിക്കയിലെ ഈ അസാധാരണമായ ജോലിക്കായി 4,000 ലധികം അപേക്ഷകരിൽ നിന്ന് നാല് സ്ത്രീകളെ തിരഞ്ഞെടുത്തു. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടച്ചിട്ട അന്‍റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസും…