Category: Latest News

‘ഇന്ത്യയുടെ സ്റ്റീൽ മാൻ’ ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം

ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റീൽ മാൻ ജംഷീദ് ജെ. ഇറാനി അന്തരിച്ചു. ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി ജംഷഡ്പൂരിലെ ടിഎംഎച്ച് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 2007ൽ ജംഷീദ് ജെ.ഇറാനിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 2011…

സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത; വടക്കുകിഴക്കൻ കാറ്റ് ശക്തമാകുന്നു

തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവർഷത്തിന്‍റെ ഭാഗമായി ബംഗാൾ ഉൾക്കടലിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ…

ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്ക്; ഇരുവരും അറസ്റ്റിൽ

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് കൊലപാതകത്തിനും അതിനു ശേഷം തെ‌ളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്‍റെയും അമ്മാവൻ നിർമൽ കുമാറിന്‍റെയും സഹായം ലഭിച്ചിരുന്നതായി പൊലീസ്. ഇരുവരുടെയും പങ്ക് വ്യക്തമായതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. ഇതോടെ പാറശാല മുര്യങ്കര ജെപി ഹൗസിൽ…

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം; ഗവർണർക്കെതിരായ തീരുമാനങ്ങൾ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസമായി ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരള ഗവർണർക്കെതിരായ പ്രതിഷേധത്തിലെ പാർട്ടി തീരുമാനങ്ങൾ സിപിഎം ഇന്ന് പ്രഖ്യാപിക്കും. വിഷയത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ അണിനിരത്താനാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. ജനറൽ സെക്രട്ടറി…

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോടികളുടെ നഷ്ടത്തിൽ

ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികളിൽ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വീണ്ടും നഷ്ടത്തിൽ. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 272.35 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ കുറഞ്ഞ വിലയ്ക്ക് വിറ്റതാണ് നഷ്ടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വിപണി വില 37,400 രൂപയാണ്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 35 രൂപ…

തലസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിനവും വായു നിലവാരം മോശം

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം മോശമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 350 നും 400 നും ഇടയിലാണ്. ദീപാവലിക്ക് ശേഷം കാറ്റിന്‍റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും വായു മലിനീകരണ തോത് ഉയരാൻ കാരണമായി.…

ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ ഗുജറാത്ത്

അഹമ്മദാബാദ്: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ സമിതിയെ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഗോവ, ഉത്തരാഖണ്ഡ് സർക്കാരുകൾ ഇക്കാര്യം പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഏകീകൃത സിവിൽ…

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കങ്കണാ റണാവത്ത് 

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ റണാവത്ത്. ആജ് തക് ചാനലിലെ ഒരു പരിപാടിയിലാണ് കങ്കണ…

കോയമ്പത്തൂർ സ്ഫോടനം; ഐഎസ് ബന്ധം സമ്മതിച്ച് അറസ്റ്റിലായ പ്രതികളിലൊരാൾ

ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് റിപ്പോർട്ട്. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്. കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ട്. കേരളത്തിലെ ജയിലിൽ കഴിയുന്ന…