Category: Latest News

വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ 10 വർഷത്തേക്ക് വിലക്കി സെബി

മുംബൈ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 10 വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്ന് വിലക്കി. 45 ദിവസത്തിനകം അഞ്ച് കോടി രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു.…

ശ്രീനിവാസന്‍ തിരിച്ചുവരുന്നു; വിനീതിനൊപ്പം ‘കുറുക്കൻ’

ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബർ ആറ്…

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം

ടെൽ അവീവ് സർവകലാശാല, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ബൊക്കോണി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്ക് ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തി. 2004 ൽ ഹാർവാർഡ് സർവകലാശാലയിൽ ഫേസ്ബുക്ക്…

സൂചികകൾ നേട്ടത്തിൽ; സെൻസെക്സ് 374.76 പോയിന്‍റ് ഉയർന്നു

മുംബൈ: ആഭ്യന്തര സൂചികകൾ നേട്ടം കൊയ്യുന്നു. തുടർച്ചയായ നാലാം സെഷനിലടം ഉയർന്ന നിലയിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 374.76 പോയിന്‍റ് അഥവാ 0.62 ശതമാനം ഉയർന്ന് 61,121.35 ലും നിഫ്റ്റി 133.20 പോയിന്‍റ് അഥവാ 0.74 ശതമാനം ഉയർന്ന് 18,145.40 ലുമാണ്…

പുതിയ ചിത്രവുമായി അഞ്ജലി മേനോന്‍; ചിത്രമെത്തുക ഒടിടി റിലീസായി

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി അഞ്ജലി മേനോൻ. ‘വണ്ടർ വിമെന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

പ്രവാസികൾക്ക് വോട്ട്; എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാകും ക്രമീകരണം ഏർപ്പെടുത്തുകയെന്ന് അറ്റോർണി ജനറൽ എം വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ…

സപ്ലൈകോയിൽ ഇനി മുതൽ ഉപഭോക്താക്കളെ കൈകൂപ്പി സ്വാഗതം ചെയ്യണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്ന ഉപഭോക്താക്കളെ കൈകൂപ്പി സ്വീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം. കേരളപ്പിറവി ദിനമായ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഇത് ഫലപ്രദമായി നടപ്പാക്കണമെന്നും സിഎംഡി നിർദ്ദേശിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്ന ഉപഭോക്താക്കളോട് ജീവനക്കാർ മോശമായി പെരുമാറുന്നതായി അധികൃതർക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു.…

മോർബി അപകടം; മച്ചുനദിക്ക് മുകളിൽ വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി

അഹമ്മദാബാദ്: മോർബിയിലെ മച്ചു നദിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന നദിയ്ക്ക് മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിയെ അനുഗമിച്ചു. സ്ഥിതിഗതികൾ…

സത്യേന്ദര്‍ ജെയിന്‍ 10 കോടി തട്ടിയെടുത്തു; എഎപിക്കെതിരെ ഗുരുതര ആരോപണവുമായി സുകേഷ്

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ, ഡൽഹിയിലെ ആം ആദ്മി (എഎപി) സർക്കാരിനെതിരെ ആരോപണവുമായി രംഗത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിൻ 10 കോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് സുകേഷ് ആരോപിച്ചു.…

കോവിഡ് പാർക്കിൻസൺസിന് സമാനമായി തലച്ചോറിൽ പ്രതികരണമുണ്ടാക്കുന്നതായി കണ്ടെത്തൽ

പാർക്കിൻസൺസ് രോഗത്തിന് സമാനമായി തലച്ചോറിലെ ഇൻഫ്ലമേറ്ററി പ്രതികരണത്തെ കോവിഡ് സ്വാധീനിക്കുന്നതായി ക്യൂൻസ്ലാൻഡ് സർവകലാശാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. കോവിഡ് ഉള്ള ആളുകളിൽ ഭാവിയിൽ ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും ഗവേഷണത്തിൽ തിരിച്ചറിഞ്ഞു. “പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക രോഗങ്ങളുടെ പുരോഗതിയിൽ ഉൾപ്പെടുന്ന, തലച്ചോറിന്റെ…