Category: Latest News

കുറവൻകോണത്ത് യുവതി ആക്രമിക്കപ്പെട്ട കേസിൽ ഇടപെടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ തന്റെ പിഎസിന്റെ ഡ്രൈവർ സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സന്തോഷ് വാട്ടർ അതോറിട്ടിയിലെ കരാർ ജീവനക്കാരനാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ…

പാറശാല സിഐ പ്രചരിപ്പിച്ചത് പ്രതിയെ സഹായിക്കുന്ന ശബ്ദസന്ദേശം; തിരിച്ചടിയായേക്കും

തിരുവനന്തപുരം: ഷാരോൺ വധക്കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന പാറശ്ശാല സി.ഐയുടെ ന്യായീകരണം തിരിച്ചടിയായേക്കും. ഷാരോണിന്‍റെ രക്തസാമ്പിളിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടില്ലെന്ന വിശദീകരണം ഉൾപ്പെടെ പ്രതിഭാഗം ആയുധമായി ഉപയോഗിച്ചേക്കാം. സി.ഐ ഹേമന്ത് പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ വിശദീകരണം അടങ്ങിയ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതായി ഉന്നത…

ദീപാവലി ആഘോഷത്തിൽ രാജ്യം; യുപിഐ ഇടപാടുകളിൽ സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള ദീപാവലി ഉത്സവാഘോഷങ്ങൾ പൊടിപിടിച്ചതോടെ യുപിഐ ഇടപാടുകൾ സർവകാല റെക്കോർഡിലെത്തി. 7 ബില്യൺ രൂപയുടെ മൊത്തം ഇടപാടുകളാണ് ഒരു മാസത്തിനിടെ യുപിഐ മുഖേന നടന്നത്. മൊത്തം മൂല്യം 1.12 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിൽ ഇടപാടുകളിൽ 73 %…

മിഗോസ് അംഗമായ റാപ്പര്‍ ടേക്ക് ഓഫ്‌ വെടിയേറ്റ് മരിച്ചു

ടെക്‌സാസ്: പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ടേക്ക് ഓഫ്‌ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിപ് ഹോപ് ബാന്‍ഡ് മിഗോസിലെ അംഗമാണ് ടേക്ക് ഓഫ്. തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ടെക്സാസിലെ ഹൂസ്റ്റണിൽ പുലർച്ചെ 2.30 ഓടെയാണ് സംഭവം. ടേക്ക് ഓഫിന്…

തെലങ്കാന സർക്കാർ ബിജെപിയെ പിന്തുണക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയിലെ ടിആർഎസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരെയാണ് ചന്ദ്രശേഖര റാവു ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് ‘ഭാരത് ജോഡോ യാത്ര’ ഹൈദരാബാദിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപി പാർലമെന്‍റിൽ ഏത്…

ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. എഎസ്ഐ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലഷ്കറെ ത്വയ്ബ പ്രവർത്തകൻ മുക്തിയാർ ബട്ട് ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. നിരവധി ഭീകരാക്രമണങ്ങളിലും…

മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയില്‍ 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്ക് പോയ യുവതിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്‍റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിൽ വച്ച് ഒരു യുവതിയ്‌ക്കെതിരേ…

ഉക്രൈനെതിരെ റഷ്യ ജയിൽപുള്ളികളെ യുദ്ധത്തിനിറക്കിയെന്ന് ആരോപണം

കീവ്: ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുകാരെ ഉപയോഗിക്കുന്നതായി ഉക്രൈൻ സൈന്യത്തിന്റെ ആരോപണം. പരിശീലനം ലഭിക്കാത്ത ആളുകളെയും യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായും ഉക്രൈൻ സൈന്യം അറിയിച്ചു. റഷ്യ തോക്കുമായി ധാരാളം ആളുകളെ തങ്ങൾക്കു മുന്നിലേക്ക് അയയ്ക്കുന്നുണ്ടെന്ന് 53 ബ്രിഗേഡ് മേജർ സെർജി…

പ്ലേ സ്റ്റോർ ആപ്പുകൾക്ക് സ്വന്തം ബില്ലിങ് സേവനം നിർബന്ധമാക്കിയത് ഗൂഗിൾ നിർത്തി

ന്യൂ​ഡ​ൽ​ഹി: ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ഡെവലപ്പർമാരുടെ ഇടപാടുകൾക്ക് പ്ലേയുടെ ബില്ലിംഗ് സം​വി​ധാ​നം മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഗൂഗിൾ മരവിപ്പിച്ചു. പ്ലേയുടെ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുന്നതും സ്വന്തം ആപ്ലിക്കേഷനായതിനാൽ യൂട്യൂബിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാതിരിക്കുന്നതും വിപണി മര്യാദകളുടെ ലംഘനമാണെന്ന്…

സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകി ടോക്കിയോ

ടോക്കിയോ: സ്വവർഗ വിവാഹം അനുവദനീയമല്ലാത്ത ജപ്പാനിൽ സ്വവർഗ പങ്കാളികൾക്ക് ടോക്കിയോ ഭരണകൂടം സർട്ടിഫിക്കറ്റുകൾ നൽകി. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ജപ്പാനിലെ ആദ്യത്തെ വലിയ മുനിസിപ്പാലിറ്റിയാണ് ടോക്കിയോ. നഗരത്തിൽ താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്വവർഗ പങ്കാളികൾക്കാണ് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുന്നത്. ജൂണിൽ…