Category: Latest News

കോൺഗ്രസിന്റെ ‘പൗര വിചാരണ’ പ്രക്ഷോഭം നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോൺഗ്രസ് നയിക്കുന്ന പൗരവിചാരണ പ്രക്ഷോഭം നാളെ (നവംബർ 3) ആരംഭിക്കും. പിണറായിയുടെ ദുർഭരണത്തിനെതിരെ ‘പൗര വിചാരണ’ എന്ന പേരിൽ നടക്കുന്ന സമരങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത്…

ഗാന്ധിയനും, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകയുമായ ഇളാബെന്‍ ഭട്ട് അന്തരിച്ചു

അഹമ്മദാബാദ്: പ്രശസ്ത സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകയും, ഗാന്ധിയനും, അഭിഭാഷകയുമായ ഇളാബെന്‍ ഭട്ട് അന്തരിച്ചു. 89 വയസ്സായിരുന്നു. ​ഗുജറാത്തിലെ അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം. ഇന്ത്യയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസ്സോസിയേഷൻ (SEWA) എന്ന…

വിസ്മയക്കാഴ്ചകളുമായി അവതാർ: ദ് വേ ഓഫ് വാട്ടർ ട്രെയിലർ പുറത്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ ട്രെയിലർ പുറത്ത്. ഒന്നാം ഭാഗത്തിൽ പാൻഡോറയിലെ മായ കാഴ്ചകളുമായി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂൺ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്ന് ട്രെയ്‌ലർ തെളിയിക്കുന്നു. ചിത്രം ഈ വർഷം ഡിസംബർ 16ന്…

വി.സിയെ ആവശ്യമില്ലേ? കേരള സര്‍വകലാശാലയ്‌ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാലയ്‌ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. സർവകലാശാലയ്ക്ക് വൈസ് ചാൻസലർ വേണ്ടെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഒളിച്ചുകളിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വൈസ് ചാൻസലറെ നിയമിക്കാനായി ചാൻസലർ കൂടിയായ ഗവർണർ രൂപവത്‌കരിച്ച സെലക്‌ഷൻ കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം…

ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാമത്; കോഹ്ലിക്ക് ശേഷം ആദ്യം

ദുബായ്: ട്വന്റി20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് സൂര്യകുമാര്‍ യാദവ്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ പിൻതള്ളിയാണ് സൂര്യകുമാര്‍ യാദവ് ഒന്നാമത് എത്തിയത്. ട്വന്റി20 ബാറ്റേഴ്‌സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍.…

നാല് ദിവസത്തിന് ശേഷം നഷ്ടം നേരിട്ട് വിപണി; സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: ആഭ്യന്തര സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് ഇന്ന് വിപണി നഷ്ടം നേരിട്ടത്. സെൻസെക്സ് 215.26 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 60906.09 ലും നിഫ്റ്റി 62.60 പോയിന്റ് അഥവാ 0.34 ശതമാനം…

പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം. കസ്റ്റഡിയിലിരിക്കെ അണുനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഗ്രീഷ്മയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഗ്രീഷ്മയെ മെഡിക്കൽ സംഘം പരിശോധിക്കും. തുടർന്ന് സെൽ…

ബഹ്റൈൻ ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിത ടെന്നിസ് താരം

റിയാദ്: ബഹ്റൈനിൽ നടന്ന ജെ ഫൈവ് ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിത ടെന്നീസ് താരം യാര അൽ-ഹഖ്ബാനി. ഞായറാഴ്ച നടന്ന ഫൈനലിൽ റഷ്യൻ താരം ടാംറ എർമകോവിനെ 6-4, 6-2 എന്ന സ്‌കോറിനാണ് 17കാരി തോൽപിച്ചത്. രണ്ടാം തവണയാണ്…

ടി 20 ലോകകപ്പ്; മഴ തുണച്ചു, 5 റൺസിന് ഇന്ത്യയ്ക്ക് വിജയം

ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി. അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തിൽ അഞ്ചു റൺസിനാണ് ഇന്ത്യയുടെ വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16…

തന്നിലാണ് സര്‍വാധികാരങ്ങളും എന്ന് കരുതുന്നു; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. ചാന്‍സലര്‍ പദവിയിലിരുന്ന് സംസ്ഥാനത്തെ സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ അധികാരങ്ങളും തന്നിലാണ് എന്ന് കരുതിയാല്‍ അവിടെ ഇരിക്കാമെന്നേയുള്ളൂ. ആരും ഇതൊന്നും അംഗീകരിച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.…