Category: Latest News

എ.എം.ആരിഫ് എം പി ഓടിച്ച കാർ അപകടത്തിൽ പെട്ടു; പരിക്ക് ഗുരുതരമല്ല

ആലപ്പുഴ: എ.എം. ആരിഫ് എം.പി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ചേർത്തലയിൽ വച്ചായിരുന്നു അപകടം. എം പിയുടെ കാലിന് പരിക്കേറ്റു. കാറിനുള്ളിൽ കുടുങ്ങിയ എം.പിയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.

കാഞ്ഞങ്ങാട് കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർത്ഥിനി നന്ദ വിനോദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം.കെ അബ്ദുൾ ഷുഹൈബിനെയാണ് (20) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഹൊസ്ദുർഗ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. 2 വർഷമായി ഇരുവരും…

ഡൽഹി കോളേജുകളിൽ പ്രവേശനം നേടുന്ന കേരള സിലബസുകാർ കുറയുന്നു

ന്യൂഡൽഹി: ദേശീയതല ബിരുദപ്രവേശനത്തിന് പൊതുപരീക്ഷ (സി.യു.ഇ.ടി) മാനദണ്ഡമായതോടെ, ഡൽഹിയിലെ കോളേജുകളിൽ പ്രവേശനം നേടുന്ന, കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഇത്തവണ ക്ലാസുകൾ ആരംഭിച്ചപ്പോൾ ആയിരത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക്…

പരാതിക്കാരിയെ മർദ്ദിച്ച കേസ്; എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ മർദ്ദിച്ച കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നും കോടതി നിർദേശിച്ചു. പരാതിക്കാരിയെ അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് മർദ്ദിച്ചെന്നാണ് കേസ്. ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് വാദം പരിഗണിച്ചത്.…

യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം ജനുവരി മുതൽ

അബുദാബി: തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി യു.എ.ഇ.യിൽ ആരംഭിക്കുന്നു. ജോലി നഷ്ടപ്പെട്ട സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 3 മാസത്തേക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതി 2023 ജനുവരി മുതൽ ആണ് ആരംഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാരെയും രാജ്യം ചേർത്തുപിടിക്കുന്നതിന്റെ ഉദാഹരണമായ നടപടിയാണിതെന്ന് മാനവ വിഭവശേഷി,…

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്ന് 120 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ…

ചെങ്കോട്ട ഭീകരാക്രമണം; പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ലഷ്കർ ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. ആരിഫിന്‍റെ കുറ്റം സംശയാതീതമായി തെളിഞ്ഞതായി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം.ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി…

‘കാന്താര’ ഒടിടിയിലേക്ക്; ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും, തീയതി പുറത്ത്

കെജിഎഫ് സീരീസിന് ശേഷം കന്നഡ സിനിമാ മേഖലയിൽ നിന്ന് വൻ ഹിറ്റായി മാറിയ ‘കാന്താര’ നവംബർ രണ്ടാം പകുതിയിൽ ഒടിടിയിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം നവംബർ 18ന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ ചിത്രം…

ബിരുദ പ്രവേശനം നേടി പിന്മാറുന്നവർക്ക് ഫീസ് തിരിച്ചു നൽകണമെന്ന് യുജിസി

ന്യൂഡൽഹി: അധ്യയന വർഷത്തിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് വിട്ടുപോയ വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് യുജിസി. പ്രവേശനം റദ്ദാക്കിയാലും മുഴുവൻ ഫീസും നൽകണമെന്ന സർവകലാശാലകളുടെ ആവശ്യത്തിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെയാണിത്. നിർദേശം പാലിക്കാത്ത സർവകലാശാലകൾക്കും…

രാജ്യത്ത് പുതുതായി 1,321 പേർക്ക് കോവിഡ്; ആക്ടീവ് കേസുകൾ 16,098 ആയി കുറഞ്ഞു

രാജ്യത്ത് പുതുതായി 1,321 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 4,46,57,149 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 16,098 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത ഡാറ്റയിൽ പറയുന്നു. രാവിലെ എട്ട്…