Category: Latest News

അദാനി എന്റർപ്രൈസസ് അറ്റാദായം 117% വർദ്ധിച്ചു

അദാനി എന്‍റർപ്രൈസസിന്‍റെ അറ്റാദായം ഇരട്ടിയിലധികമായി. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) അദാനി എന്‍റർപ്രൈസസ് 460.94 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 212.41 കോടി രൂപ അറ്റാദായം നേടിയിരുന്നു. അറ്റാദായം 117 ശതമാനം…

തൊഴിലാളികൾക്ക് ആശ്വാസമായി പിഎഫ് പെൻഷൻ കേസിൽ വിധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തൊഴിലാളികൾക്ക് അനുകൂലമായി പിഎഫ് പെൻഷൻ കേസിൽ വിധി പ്രഖ്യാപിച്ചു. ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവച്ചു. പെൻഷൻ 12 മാസത്തെ ശരാശരിയിൽ നൽകണമെന്നാണ് നിർദ്ദേശം. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ശമ്പളത്തിന് ആനുപാതികമായി പിഎഫ്…

സര്‍ക്കാര്‍ ആറു വയസ്സുകാരന്റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരിനിന്നതിന്‍റെ പേരിൽ ആറുവയസുകാരനെ മർദ്ദിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നടപടി അങ്ങേയറ്റം അപലപനീയമാണ്. കുട്ടിക്കും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ വനിതാ ശിശുവികസന വകുപ്പ് നൽകുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “രാജസ്ഥാൻ…

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടം ക്ലൈമാക്സിലേക്ക്

സിഡ്നി: ടി20 ലോകകപ്പിലെ എല്ലാ ടീമുകളും 4 മത്സരങ്ങൾ വീതം പൂർത്തിയാക്കിയതോടെ സൂപ്പർ 12 പോരാട്ടങ്ങൾ ക്ലൈമാക്സിലെത്തി. 2 ഗ്രൂപ്പുകളിൽ നിന്ന് 2 ടീമുകൾ വീതമാവും സെമിയിലെത്തുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിൽ ഓരോ ടീമിനും ഓരോ മത്സരം വീതമാണ് ഉണ്ടാവുക.…

ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ ഇന്ന് മുതൽ

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ഇന്ന് മുതൽ ആരംഭിക്കും. ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണെന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും ട്വിറ്റർ അറിയിച്ചു. ശതകോടീശ്വരനായ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, ധാരാളം ജീവനക്കാരെ…

ലോകകപ്പ് അടുത്തിരിക്കെ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി

ന്യൂഡല്‍ഹി: അർജന്‍റീനൻ ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയെ എഡ്യുടെക് കമ്പനിയായ ബൈജൂസിന്‍റെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മെസി ബൈജൂസുമായി കരാർ ഒപ്പിട്ടു. ബൈജൂസ് സോഷ്യൽ ഇനിഷ്യേറ്റീവ് ബ്രാൻഡ് അംബാസഡറായിട്ടാണ് ലയണൽ മെസിയെ നിയമിച്ചത്. ബൈജൂസിന്‍റെ ജഴ്സി അണിഞ്ഞ് ഖത്തർ ലോകകപ്പിന്…

ഇമ്രാൻ ഖാന് നേരെയുണ്ടായ വെടിവെപ്പിൽ പ്രതികരണവുമായി അമേരിക്ക

വാഷിംഗ്ടൺ: പ്രതിഷേധ മാർച്ചിനിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യപരവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. “പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ…

ദളിത് വിദ്യാര്‍ഥിനിയെ സി.ഐ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി

ചാലക്കുടി: ദളിത് വിദ്യാര്‍ഥിനിയെ അതിരപ്പിള്ളി സി.ഐ. അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് ചാലക്കുടി കൂടപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന അതിരപ്പിള്ളി സ്വദേശിനി 20 കാരിയായ നിയമവിദ്യാർത്ഥിനിയെ അതിരപ്പിള്ളി എസ്.എച്ച്.ഒ ആക്രമിക്കുകയായിരുന്നു. അതിരപ്പിള്ളി എസ്.എച്ച്.ഒ ലൈജുമോൻ അസഭ്യം പറയുകയും…

ആറ് വയസ്സുകാരനെ ചവിട്ടിയ സംഭവത്തിൽ വധശ്രമത്തിന് കേസ്; പ്രതി കസ്റ്റഡിയില്‍

കണ്ണൂര്‍: കാറിൽ ചാരിയതിന് ആറുവയസുകാരനെ ചവിട്ടിയയാൾ പിടിയിൽ. പൊന്നിയമ്പലം സ്വദേശി ശിഹ്ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. തലശ്ശേരിയിൽ…

200 മില്യണിലധികം ഡോസ് കൊവാക്സിൻ ഉപയോഗശൂന്യമാകും

ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന് ഡോസ് കൊവാക്സിൻ അടുത്ത വർഷം ആദ്യം കാലഹരണപ്പെടുമെന്നും രാജ്യത്ത് കോവിഡ്-19 വാക്സിനേഷന്‍റെ ഉപയോഗം കുറഞ്ഞത് കാരണം അവ ഉപേക്ഷിക്കേണ്ടി വരുമെന്നും റിപ്പോർട്ട്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെ 200 ദശലക്ഷത്തിലധികം ഡോസുകളും 2023 ന്‍റെ തുടക്കത്തിൽ കാലഹരണപ്പെടുമെന്നതിനാൽ വലിയ…