Category: Latest News

തലശ്ശേരി മർദനം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിശദീകരണം

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ മർദ്ദിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതായി ആറുവയസുകാരന്‍റെ കുടുംബം പറഞ്ഞു. രാത്രി 9 മണിയോടെയാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും…

ഏഷ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം പ്രഗ്യാനന്ദയ്ക്കും നന്ദിതയ്ക്കും

ന്യൂഡൽഹി: ഏഷ്യൻ ചെസ്സ് കിരീടം ടോപ്പ് സീഡ് ആർ.പ്രഗ്യാനന്ദ, പി.വി.നന്ദിത എന്നിവർക്ക്. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ബി അധിബനുമായി സമനിലയിൽ പിരിഞ്ഞ പ്രഗ്യാനന്ദ 7 പോയിന്‍റുമായി കിരീടം നേടി. വനിതാ വിഭാഗത്തിൽ പി.വി നന്ദിത 7.5 പോയിന്‍റ് നേടി കിരീടം…

തുടർച്ചയായ രണ്ടാംതവണയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ മികവ് പുലര്‍ത്തി കേരളം

ന്യൂഡൽഹി: 2020-21 അധ്യയന വർഷത്തെ സ്കൂളുകളുടെ പ്രവർത്തന ഗുണനിലവാര സൂചികയിൽ കേരളം മികവ് പുലർത്തി. മറ്റ് ആറ് സംസ്ഥാനങ്ങളോടൊപ്പം രണ്ടാം സ്ഥാനത്താണ് (ലെവൽ-2). തുടർച്ചയായ രണ്ടാം തവണയാണ് കേരളം ലെവൽ രണ്ടിലെത്തുന്നത്. മൊത്തം 1000 പോയിന്‍റുകളിൽ വിവിധ പാരാമീറ്ററുകൾ അനുസരിച്ച് 900-950…

സൗദി ദേശീയ ഗെയിംസിൽ സ്വർണം നേടി മലയാളി പെൺകുട്ടി; സമ്മാനത്തുക 2.20 കോടി

ദോഹ: സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടി മലയാളി പെണ്‍കുട്ടി. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയാണ് ബാഡ്മിന്‍റൺ മത്സരത്തിൽ വിജയിച്ചത്. ഖദീജയ്ക്ക് 2.20 കോടി ഇന്ത്യൻ രൂപ ക്യാഷ് പ്രൈസ് ലഭിക്കും. വനിതാ സിംഗിൾസ് ബാഡ്മിന്‍റണിലാണ്…

ഇന്ത്യയില്‍ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തി

പശ്ചിമഘട്ട ബയോസ്ഫിയർ റിസർവിൽ ഒരു പുതിയ ഇനം തേനീച്ചയെ ഗവേഷണ സംഘം കണ്ടെത്തി. 200 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുന്നത്. പുതുതായി കണ്ടെത്തിയ തേനീച്ചയ്ക്ക് ഇരുണ്ട നിറം കാരണം ‘എപിസ് കരിഞ്ഞൊടിയൻ’ എന്ന…

രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ 15,705 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: 24 മണിക്കൂറിൽ 1,216 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ഇന്ത്യയിലെ കോവിഡ്-19 കേസുകളുടെ എണ്ണം 4 കോടിക്ക് മുകളിലായി. അതേസമയം സജീവ കേസുകൾ 15,705 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു.…

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

യു.എ.ഇ: നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഇന്ന് യുഎഇയിൽ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദ്വീപുകൾ, ചില തീരപ്രദേശങ്ങൾ, വടക്കൻ പ്രദേശങ്ങൾ എന്നിവ ചിലപ്പോൾ മേഘാവൃതമായിരിക്കും. രാത്രിയിൽ നേരിയ മഴ…

ഇന്ത്യയിൽ പലർക്കും ട്വിറ്ററിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇന്ത്യയിൽ പലർക്കും ലഭ്യമല്ല. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട – ദയവായി വീണ്ടും ശ്രമിക്കുക’ എന്നാണ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ കാണിക്കുന്നത്. ട്വിറ്ററിലെ…

കണ്ണൂരിൽ ഇതരസംസ്ഥാന ബാലന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: കണ്ണൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്ന പിഞ്ചുകുഞ്ഞിനെ ചവിട്ടിയത് ക്രൂരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജസ്ഥാനിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലകുനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി…

കെടിയു വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ എസ്.എഫ്.ഐ തടഞ്ഞു

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകരും ജീവനക്കാരും ചേർന്ന് തടഞ്ഞു. സർക്കാർ ശുപാർശ നിരസിച്ച ഗവർണർ ഇന്നലെ കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സിസയ്ക്ക് നൽകിയിരുന്നു. സുപ്രീം…