Category: Latest News

ഗവർണറുടെ നടപടികൾ ബാലിശം: പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗവർണറുടെ നടപടികൾ ബാലിശമെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഗവർണറുടെ നടപടികൾ സർക്കാരിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഈ നാടകം മടുത്തു. ഗവർണർ പ്രവർത്തിക്കേണ്ട രീതിയുണ്ട്. ഒരു വിലയുമില്ലാത്ത…

ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ് യോഗം

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ കേരള സർവകലാശാല സെനറ്റ് വീണ്ടും ഗവർണർക്കെതിരെ പ്രമേയം പാസാക്കി. 50 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഏഴ് പേർ എതിർത്തു. രണ്ടംഗ സെർച്ച് കമ്മിറ്റിയെ ഗവർണർ നിയോഗിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് പറഞ്ഞു.…

ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ 20ന് വൈകിട്ട് 5ന് ആരംഭിക്കും

ദോഹ: നവംബർ 20ന് വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7.30) അൽഖോറിലെ അൽബൈത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. മൂന്ന് മണി മുതൽ പ്രവേശന കവാടങ്ങൾ തുറക്കും. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന…

ഇന്ത്യയില്‍ നിശ്ചലമായ ട്വിറ്റര്‍ സാധാരണ നിലയിലേക്കെത്തുന്നു

ഓഫീസുകൾ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള ശ്രമങ്ങൾക്കിടെ ട്വിറ്റർ മണിക്കൂറുകളോളം ഇന്ത്യയിൽ നിശ്ചലമായി. ഇന്ന് രാവിലെയാണ് പ്രശ്നം രൂപപ്പെടാൻ തുടങ്ങിയത്. അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. ട്വിറ്ററിന്‍റെ വെബ് സൈറ്റിലാണ് ഈ പ്രശ്നം ഉടലെടുത്തത്. “എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട,…

വായു മലിനീകരണം മൂലം നാളെ മുതൽ ഡൽഹിയിൽ പ്രൈമറി സ്കൂളുകൾ അടയ്ക്കും

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലെ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി…

അംബാനി സലൂണ്‍ ബിസിനസിലേക്ക്; നാച്ചുറൽസിൽ നിക്ഷേപം നടത്താന്‍ റിലയന്‍സ്

മുംബൈ: റിലയൻസ് റീട്ടെയിൽ രാജ്യത്തെ സലൂൺ ബിസിനസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്‍റെ ഭാഗമായി പ്രമുഖ സലൂൺ ആൻഡ് സ്പാ കമ്പനിയായ നാച്ചുറൽസിന്‍റെ 49 ശതമാനം ഓഹരികൾ റിലയൻസ് വാങ്ങാൻ സാധ്യതയുണ്ട്. കേരളത്തിൽ നിരവധി ശാഖകളുള്ള ഒരു കമ്പനിയാണ് നാച്ചുറൽസ്. ചെന്നൈ ആസ്ഥാനമായുള്ള…

ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ തുടങ്ങാൻ ലുലു ഗ്രൂപ്പ്

ബെംഗളൂരു: ലുലു ഗ്രൂപ്പ് കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ബെംഗളൂരുവിൽ പുതിയ ഷോപ്പിംഗ് മാളും ഭക്ഷ്യ കയറ്റുമതി യൂണിറ്റും സ്ഥാപിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കാര്യം…

പ്ലസ്ടു കോഴക്കേസിലെ ഹർജി കോടതി തള്ളി; കെ.എം.ഷാജിക്ക് തിരിച്ചടി

കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയിൽ തിരിച്ചടി. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദം തള്ളി കോഴിക്കോട് വിജിലൻസ് കോടതി. രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്നും കോടതി പറഞ്ഞു. അഴീക്കോടിലെ വീട്ടിൽ…

ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ചാറ്റിങ്ങ്; ബസ് ഡ്രൈവര്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തതിന് ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. ആലുവ-തേവര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ റുഷീബിനെയാണ് മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തത്. യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെ ഇയാൾ മൊബൈൽ…

ഇന്ത്യയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഒക്ടോബർ അവസാന വാരത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് (യുഎഇ) ദേശീയ തലസ്ഥാനത്തെത്തിയ 29 കാരനെ മങ്കിപോക്സ് ബാധിച്ച് ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇന്ത്യയിൽ മങ്കിപോക്സ് ബാധിതരുടെ എണ്ണം 19 ആയി. ദുബായിൽ ഷെഫായി ജോലി ചെയ്യുന്ന…