Category: Latest News

വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; യുക്രൈനിലെ 45 ലക്ഷത്തോളം ജനങ്ങൾ ഇരുട്ടിൽ

കീവ്: യുക്രൈനിലെ ജനങ്ങളെ ഇരുട്ടിലാക്കി യുദ്ധത്തിൽ ആധിപത്യം സ്ഥാപിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ സൈന്യത്തിന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ 4.5 ദശലക്ഷം ആളുകൾ ഇരുട്ടിലായതായി സെലെൻസ്കി പറഞ്ഞു. നേരിട്ടുള്ള സംഘർഷത്തിൽ പരാജയപ്പെടുന്നത്…

ശിവസേന നേതാവ് കൊല്ലപ്പെട്ടു; വെടിവെച്ച രണ്ട് പേർ കസ്റ്റഡിയിൽ

അമൃത്സര്‍: പഞ്ചാബിൽ ശിവസേന നേതാവ് സുധീർ സൂരി വെടിയേറ്റ് മരിച്ചു. അമൃത്സറിൽ ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്സാക്ഷികളിൽ നിന്ന്…

പെൻഷൻ പ്രായം കൂട്ടിയ തീരുമാനം പിൻവലിച്ചു; ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങി. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ പെൻഷൻ പ്രായം ഉയർത്തില്ല…

വാട്സ്ആപ്പിലൂടെ ഇനി ഡ്രൈവിങ് ലൈസൻസും ആർ.സിയും പാൻകാർഡും ഡൗൺലോഡ് ചെയ്യാം

വാട്ട്സ്ആപ്പിലൂടെ ഇനി ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും എളുപ്പത്തിൽ ഡൗൺലോഡ് ചെയാം. മൈ ഗവ് ബോട്ട് ഉപയോഗിച്ച് ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ വാട്ട്സ്ആപ്പിൽ ഡൗൺലോഡ് ചെയ്യാം. രേഖകൾ ഓൺലൈനിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഡിജിലോക്കർ. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾ ഈ സേവനം…

വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്; സർക്കാരിന് ലഭിക്കുന്ന അംഗീകാരം കൂടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതായതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ നടപ്പാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറിവും…

കനത്ത മഴ: കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി

കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളക്കെട്ട്. ഒപി റജിസ്ട്രേഷൻ ബ്ലോക്കിലും സമീപത്തും വെള്ളം കയറി. ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം കയറിയതിനെ തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. സംഭവത്തിൽ പ്രതിഷേധവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തി. മെഡിക്കൽ…

8,000 കോടിയുടെ ഐപിഒയുമായി ആകാശ് ബൈജൂസ്

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുത്ത് ബൈജൂസിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്‍റർ ശൃംഖലയായ ആകാശ് എഡ്യൂക്കേഷണൽ സർവീസസ്. ഐപിഒയിലൂടെ ഏകദേശം 1 ബില്യൺ ഡോളർ (ഏകദേശം 8,000 കോടി രൂപ) സമാഹരിക്കുകയാണ് ബൈജൂസിന്‍റെ ലക്ഷ്യം. അടുത്ത വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ആകാശ്…

‘യുദ്ധങ്ങളിലേക്ക്’ വലിച്ചിഴക്കരുത്; ടീമുകള്‍ക്ക് കത്തയച്ച് ഫിഫ

ലോകകപ്പിൽ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനോ ആവശ്യപ്പെട്ടു. ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കായികരംഗത്തെ, മറ്റ് പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ “യുദ്ധങ്ങളിലേക്ക്” വലിച്ചിഴക്കരുതെന്നും ലോകകപ്പ് ടീമുകൾക്ക് അയച്ച കത്തിൽ ഫിഫ ആവശ്യപ്പെട്ടു. എൽജിബിടി കമ്മ്യൂണിറ്റികൾ മുതൽ കുടിയേറ്റ…

ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കോടതി ഏഴ് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് വീഡിയോയിൽ പകർത്തണമെന്നും കോടതി നിർദ്ദേശിച്ചു. നെയ്യാറ്റിൻകര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്. ഗ്രീഷ്മയുടെ കസ്റ്റഡി…

ഇന്ത്യയിൽ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വർധനവ്; സ്കൂളുകളും അധ്യാപകരും കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകളില്‍ പുതുതായി പ്രവേശിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സ്‌കൂളുകളുടെയും അധ്യാപകരുടെയും എണ്ണം കുറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം സ്കൂള്‍ വിദ്യാഭ്യാസത്തെ കാര്യമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുപതിനായിരത്തിലധികം സ്കൂളുകള്‍ പൂട്ടുകയും 1.89 ലക്ഷം അധ്യാപകര്‍…