Category: Latest News

ശൈത്യകാല സ്കൂൾ അവധി പ്രമാണിച്ച് ഉയർന്ന നിരക്കുമായി വിമാനക്കമ്പനികൾ

മ​സ്ക​ത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ക്രിസ്മസ്, ശൈത്യകാല അവധികൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങി. ഡിസംബർ പകുതിയോടെ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ അ​ട​ക്കു​ന്ന​തും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്കും കണക്കിലെടുത്താണ് കേരള മേഖലയിലേക്കുള്ള സർവീസുകൾ നടത്തുന്ന…

നഗരസഭയില്‍നിന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മറ്റൊരു കത്ത് കൂടി

തിരുവനന്തപുരം: മേയറുടെ കത്തിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിൽ നിന്ന് നിയമനത്തിനായി സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്തുവന്നു.എസ് എ ടി ആശുപത്രിയിലെ ഒമ്പത് നിയമനങ്ങൾക്ക് അർഹരായവരുടെ പട്ടിക കൈമാറണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ…

ആര്യ രാജേന്ദ്രനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി; യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോർപ്പറേഷനിൽ നടത്തിയ താൽക്കാലിക നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ…

കത്തിലുള്ള തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല; കത്ത് വിവാദത്തിൽ മേയര്‍

തിരുവനന്തപുരം: നഗരസഭയിലെ കരാർ നിയമനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയെന്ന ആരോപണം മേയർ ആര്യ രാജേന്ദ്രൻ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. കത്ത് നൽകിയ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നതാണ് ഏക വിശദീകരണം. കത്ത് എഴുതിയതാണോ അല്ലയോ എന്ന് വ്യക്തമാക്കാത്ത ആര്യ…

ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം ലഭിക്കാൻ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 46.9 ലക്ഷം രൂപ

തിരുവനന്തപുരം: ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ നിയമോപദേശം തേടാൻ 46.90 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ നിയമവകുപ്പിനായി ചെലവഴിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇതിൽ ലോകായുക്തയും സർവകലാശാലാ…

പിരിച്ചുവിടല്‍ നീക്കത്തിൽ ട്വിറ്ററിനെതിരെ കേസുമായി ജീവനക്കാര്‍

അമേരിക്ക: എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്‍റ് ട്വിറ്ററിൽ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 3,700 പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഫെഡറൽ നിയമത്തിനും കാലിഫോർണിയയിലെ നിയമത്തിനും അനുസൃതമായി മതിയായ അറിയിപ്പ് നൽകാതെയുള്ള നീക്കത്തിനെതിരെയാണ് ജീവനക്കാർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ്…

യാത്രക്കാര്‍ കൂടിയിട്ടും ഇന്‍ഡിഗോയുടെ നഷ്ടം വർദ്ധിച്ചു

ഇൻഡിഗോ വിമാനക്കമ്പനിയായ ഇന്‍റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് 2022-23 ലെ ജൂലൈ-സെപ്റ്റംബർ കാലയളവിൽ 1,583.33 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,435.65 കോടി രൂപയുടെ നഷ്ടമാണ് ഇൻഡിഗോ രേഖപ്പെടുത്തിയത്. 2022-23 ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിയുടെ…

ഉത്പാദനത്തിൽ ഒല സ്കൂട്ടർ നമ്പർ 1; ഒരു ലക്ഷം പിന്നിട്ട് നിർമാണം

ഉൽപാദനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടതായി ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറായി ഒല മാറി. അടുത്ത വർഷം 10 ലക്ഷം യൂണിറ്റുകളും 2024…

ഐശ്വര്യയുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്

രജനീകാന്തിന്‍റെ മകൾ ഐശ്വര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ലാൽ സലാം’ എന്നാണ് ചിത്രത്തിന്റെ പേര്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രജനീകാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രജനീകാന്തിന്‍റെ മകൾ ഐശ്വര്യ ഇതിനകം…

ഗ്രീഷ്മയുടെ വീട്ടിൽ പൂട്ടുപൊളിച്ച് അജ്ഞാതൻ; തെളിവു നശിപ്പിക്കാൻ ശ്രമമെന്ന് സംശയം

തിരുവനന്തപുരം: പാറശ്ശാല മുരിയങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സീൽ ചെയ്ത…