Category: Latest News

താലിബാന് കീഴിൽ അഫ്ഗാനിസ്ഥാനില്‍ കറുപ്പ് ഉല്പാദനത്തില്‍ 32% വർധന

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്തെ കറുപ്പ് ഉൽപാദനം 32 ശതമാനം വർധിച്ചതായി യുഎൻ റിപ്പോർട്ട്. യുഎന്നിലെ ഡ്രഗ്സ് ആൻഡ് ക്രൈം വകുപ്പ് (യുഎൻഒഡിസി) ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിൽ രണ്ടാമതും അധികാരം പിടിച്ചെടുത്തപ്പോൾ, മുൻ താലിബാൻ…

‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’; കനി കുസൃതി ബോളിവുഡിലേക്ക്

മലയാളി നടി കനി കുസൃതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ‘ഗേൾസ് വിൽ ബി ഗേൾസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കനി അഭിനയിക്കുക. ഗേൾസ് വിൽ ബി ഗേൾസ് എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം.  നടി റിച്ച…

ടിഫിയ ബിജു, ടിഫിയ ഡേവിഡ് രാജു; പുതിയ ഇനം കടന്നലുകളെ കണ്ടെത്തി

കോഴിക്കോട്: ടിഫിഡെ കുടുംബത്തിൽ പെട്ട 10 പുതിയ ഇനം കടന്നലുകളെ ഇന്ത്യയിൽ ഗവേഷകർ കണ്ടെത്തി. ഇതിൽ 6 എണ്ണം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതാണ്. 3 എണ്ണം തമിഴ്നാട്ടിൽ നിന്നും ഒരെണ്ണം കർണാടകയിൽ നിന്നുമാണ് കണ്ടെത്തിയത്. ഈ കടന്നലുകളുടെ ലാർവകൾ മണ്ണിൽ…

സത്യപ്രതിജ്ഞാ ലംഘനം; മേയർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ സമിതി അംഗം ജെ.എസ്.അഖിലാണ് പരാതി നൽകിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക…

വെസ്റ്റ് ബംഗാള്‍-ലോകമാന്യതിലക് ഷാലിമാര്‍ എക്‌സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ല

മുംബൈ: പശ്ചിമ ബംഗാൾ-ലോകമാന്യതിലക് ഷാലിമാർ എക്സ്പ്രസിൽ തീപിടുത്തം. ട്രെയിനിന്‍റെ പാഴ്സൽ വാനിലാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും ഈ റൂട്ടിൽ റെയിൽ ഗതാഗതം താറുമാറായി. ശനിയാഴ്ച രാവിലെ 8.43 നാണ് ട്രെയിനിന്‍റെ പാഴ്സൽ വാനിൽ നിന്ന് തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം…

ഗുജറാത്ത് തിരഞ്ഞെടുപ്പ്; പിന്മാറാന്‍ ബിജെപി വാഗ്ദാനങ്ങൾ നൽകിയെന്ന് കെജ്രിവാൾ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാന്‍ ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകി തന്നെ സമീപിച്ചതായി എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പിൻമാറുകയാണെങ്കിൽ കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതികളായ മനീഷ് സിസോദിയയെയും സത്യേന്ദർ…

ജമേഷ മുബിന്‍ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച്

കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ വീട്ടിൽ സ്ഫോടക വസ്തുക്കൾ ശേഖരിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ. ജമേഷ മുബിൻ തന്‍റെ ബധിരയും മൂകയുമായ ഭാര്യ നസ്റത്തിനെ സ്ഫോടകവസ്തുക്കൾ നിറച്ച പെട്ടികളിൽ പഴയ വസ്ത്രങ്ങൾ ആണെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. അന്വേഷണ സംഘം…

മകൾക്ക് വധഭീഷണി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരിയുടെ അമ്മ

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ പീഡനക്കേസിലെ പരാതിക്കാരിയുടെ അമ്മ രംഗത്ത്. എം.എൽ.എ ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ ആരോപിച്ചു. പരാതിയിൽ ബിനാനിപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെടുന്ന പലരും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയിലെ…

മേയർ കത്ത് നൽകിയ വിവാദം; കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ നൽകിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ. കോർപ്പറേഷനിലെ…

ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും; ഇന്ത്യക്കാരെ പുകഴ്ത്തി പുടിൻ

മോസ്‌കോ: ഇന്ത്യക്കാർ അസാധാരണമാംവിധം കഴിവുള്ളവരെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പുരോഗതിയുടെ കാര്യത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അതിൽ സംശയമില്ലെന്നും പുടിൻ പറഞ്ഞു. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ അതിന് ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഏകതാദിനാഘോഷത്തിന്റെ…