Category: Latest News

കത്ത് ഞാന്‍ നല്‍കിയതല്ല, പരാതി നല്‍കും; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ആര്യ

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. കത്ത് താന്‍ തയ്യാറാക്കിയതല്ല എന്നും ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മേയർ പാര്‍ട്ടിയെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ ഫോണില്‍ വിളിച്ചാണ്…

റിഹാനയുടെ ഫാഷൻ ഷോയില്‍ ജോണി ഡെപ്പ്; ബഹിഷ്‌കരണാഹ്വാനം

താൻ നയിക്കുന്ന ഫാഷൻ ഷോയുടെ ഭാഗമാകാൻ ജോണി ഡെപ്പിനെ ക്ഷണിച്ചതിന് പോപ്പ് താരം റിഹാന വിവാദത്തിൽ. തന്‍റെ വസ്ത്ര ബ്രാൻഡായ സാവേജ് എക്‌സ് ഫെന്ററ്റിയുടെ ഭാഗമാകാൻ റിഹാന ഡെപ്പിനെ ക്ഷണിച്ചിരുന്നു. ഇതോടെ ഫെന്ററ്റിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്.…

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തർപ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ…

കൊടും കുറ്റവാളികളെ സൈന്യത്തില്‍ ചേർക്കാൻ റഷ്യ

റഷ്യ: ക്രിമിനൽ തടവുകാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ റഷ്യ പദ്ധതിയിടുന്നു. ഇതിനുള്ള നിയമം പുടിൻ അംഗീകരിച്ചു. നിർബന്ധിത സൈനിക സേവന പദ്ധതിക്ക് പിന്നാലെയാണ് പുതിയ തീരുമാനം. എന്നാൽ കുറ്റവാളികളെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ക്രെംലിനിൽ റഷ്യൻ സേന നേരിട്ട ശക്തമായ തിരിച്ചടി…

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക് തിരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 3.30നാണ് വിമാനം പുറപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിലൊന്നായ ബെർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടുന്നത്. ബുധനാഴ്ച ഡോക്ടർമാർ പരിശോധിച്ച…

ലോകകപ്പ് ടീമിനൊപ്പമുള്ള ശ്രീലങ്കന്‍ താരം ലൈംഗികാതിക്രമ കേസിൽ അറസ്റ്റില്‍

സിഡ്നി: ട്വന്റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം അംഗം ധനുഷ്‌ക ഗുണതിലകെ അറസ്റ്റിലായി. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് സിഡ്നി പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. സിഡ്നിയിൽ നടന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുപിന്നാലെ ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്…

കാലാവസ്ഥാ ഉച്ചകോടി; ഈജിപ്തിലെ ഷറം അൽഷെയ്ഖിൽ

കയ്റോ: ഒരുപാട് പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കും നടുവിൽ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഈജിപ്തിലെ ഷറം അൽഷെയ്ഖ് ആണ് ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27-കോൺഫറൻസ് ഓഫ് പാർട്ടിസ്) വേദിയാകുന്നത്. ആഗോള ഊർജ്ജ പ്രതിസന്ധിയും താങ്ങാനാകാത്ത ഇന്ധന വില…

താൽക്കാലിക നിയമനങ്ങളിലേക്ക് പട്ടിക ചോദിച്ച സംഭവം; മേയർ ഇന്ന് പൊലീസിൽ പരാതി നൽകും

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും. കത്ത് വ്യാജമാണെന്നാണ് മേയറുടെ വാദം. അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്നും…

നെതർലൻഡ്സിനോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ

നിർണായക മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് ടി20 ലോകകപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ സെമി ഫൈനലിൽ. 13 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ സെമി മോഹം പൊലിഞ്ഞത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത നെതർലൻഡ്സ് ആദ്യം ബാറ്റ് ചെയ്ത് 158 റൺസ് അടിച്ചെടുത്തതോടെ വിജയം അനിവാര്യമായ ദക്ഷിണാഫ്രിക്കൻ…

ഷാരോൺ വധം; അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന് വിദഗ്ധർ

കൊച്ചി: ഷാരോൺ രാജിന്‍റെ കൊലപാതകം അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന വാദവുമായി വിദഗ്ധർ. സേനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സമാനമായ അഭിപ്രായം ഉന്നയിച്ചതിനെ തുടർന്ന് ഡി.ജി.പി വീണ്ടും അഡ്വക്കറ്റ് ജനറലിനോട് (എ.ജി) നിയമോപദേശം തേടിയിരുന്നു. കേരള പൊലീസിന് അധികാര പരിധിയില്ലാത്ത സ്ഥലത്ത്…