Category: Latest News

ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഹിമാചലിലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും എന്നതാണ് പ്രധാന വാഗ്ദാനം. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാനമായ നീക്കം ബിജെപി…

കത്ത് വിവാദം; അടിയന്തര യോഗം വിളിച്ച് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സിപിഎം അടിയന്തര യോഗം വിളിച്ചു. നാളെ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും. കത്ത് പുറത്തുവിട്ട സംഭവത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം കത്ത് വിവാദത്തിൽ മേയർ രാജിവയ്ക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന്…

ആലിയ ഭട്ടിനും റൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആ സന്തോഷവാർത്ത ഇതാ വന്നെത്തി. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും ആദ്യത്തെ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെയാണ് ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ്…

വയനാട് വീണ്ടും കടുവയിറങ്ങി; ആവയലിലും കൊളഗപ്പാറയിലുമായി ആക്രമണം

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണ​ഗിരി…

മലയാളികൾ അടക്കം ഗിനിയയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും; ഉറപ്പുമായി വിദേശകാര്യ സഹമന്ത്രി

തിരുവനന്തപുരം: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവിക സേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എംബസി ചർച്ച നടത്തിവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. തടവിലാക്കിയവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടയാൻ നൈജീരിയൻ സർക്കാരുമായി ചർച്ച…

ഉത്തരാഖണ്ഡിലും ഹിന്ദിയിൽ എം.ബി.ബി.എസ് പഠനം ആരംഭിക്കുന്നു

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ ഉത്തരാഖണ്ഡിൽ ഹിന്ദിയിൽ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.എം.എസ്. റാവത്ത് അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും സർക്കാർ രൂപീകരിച്ചു.…

രാജ്യത്തെ കോവിഡ് കേസുകൾ 14,839 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: 1,132 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,46,60,579 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ 14,839 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,500…

പട്ടാമ്പി കൊലപാതകം; ഹർഷാദിന്റെ ശരീരത്തിൽ 160 ലേറെ മുറിവുകൾ

പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പത്തെ ഹർഷാദ് മരിച്ചത് അതിക്രൂരമായ മർദ്ദനത്തിലൂടെയെന്ന് പൊലീസ്. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടേറ്റതിന്റെയും നായയുടെ കഴുത്തിലെ ബെല്‍റ്റുകൊണ്ട് അടിയേറ്റതിന്റെയും പാടുകള്‍ ഹര്‍ഷാദിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹർഷാദിന്റെ ശരീരത്തിൽ 160 പാടുകളുണ്ടായിരുന്നു. ഹർഷാദിന് മുൻപും മർദ്ദനമേറ്റിരുന്നതായി പരിശോധനയിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട്…

കുവൈത്ത് പ്രവാസികളുടെ വൈദ്യുതി-വെള്ളം നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ വൈദ്യുതി, വെള്ളം നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും നിരക്ക് വർദ്ധിപ്പിക്കാൻ ടെക്നിക്കൽ ടീം സർക്കാരിനോട് ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്. ശുപാർശ പ്രകാരം അടുത്ത വർഷം ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ വൈദ്യുതി, ജല…

ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മ; വീട്ടില്‍ തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ഷാരോണിനെ പല തവണ ജ്യൂസ് നൽകി കൊല്ലാൻ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാനായി ആസൂത്രണം ചെയ്തതാണെന്നും ഗ്രീഷ്മ പറഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ ഗ്രീഷ്മ വെളിപ്പെടുത്തിയത്. അതേ സമയം, ഗ്രീഷ്‌മയെ തെളിവെടുപ്പിനായി രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു.…