Category: Latest News

മുടികൊഴിച്ചിലില്‍ മനംനൊന്ത് കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: മുടി കൊഴിച്ചിൽ മൂലം യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസമാണ് കോഴിക്കോട് നോർത്തിലെ കന്നൂര് സ്വദേശിയായ പ്രശാന്ത് വീട്ടിൽ തൂങ്ങിമരിച്ചത്. ചികിത്സിച്ച ഡോക്ടറുടെ പേരുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തെങ്കിലും പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രശാന്ത്…

കെഎസ്ആർടിസി ബസ് ‘പറക്കും തളിക’യാക്കി വിവാഹയാത്ര നടത്തിയ സംഭവത്തിൽ കേസെടുത്തു

അടിമാലി: കെ.എസ്.ആർ.ടി.സി ബസ് ബോർഡ് മാറ്റി അലങ്കരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വഴി കാണാത്ത വിധം അലങ്കരിച്ച് യാത്ര നടത്തിയതിനാണ് കേസ്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എൻ.എം റഷീദിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം…

കരിപ്പൂര്‍ വിമാനത്താവളം വഴി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ഇന്നുമുതൽ

കോഴിക്കോട്: യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം കണക്കിലെടുത്ത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും തിരിച്ചും നാല് ബസുകൾ സർവീസ് നടത്തും. കരിപ്പൂരിലെ ഭൂരിഭാഗം വിമാനങ്ങളും രാത്രിയിലായതിനാൽ രാത്രികാല സർവീസുകളാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 14ന്…

സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം ശരി വെച്ച് സുപ്രീംകോടതി. അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് വിധി…

ഇലക്ട്രിക് ആഡംബര കാറായ സീക്കർ 009 അവതരിപ്പിച്ചു

ചൈന: ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ സീക്കർ തങ്ങളുടെ രണ്ടാമത്തെ കാറായ 009 പുറത്തിറക്കി. മൾട്ടി പർപ്പസ് വെഹിക്കിൾ വിഭാഗത്തിൽ ഇലക്ട്രിക് ആഡംബര കാറായാണ് സീക്കർ 009 അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഇലക്ട്രിക് വാഹന ഡിവിഷനാണ്…

തലശ്ശേരിയിൽ ആറു വയസുകാരനെ ചവിട്ടിയ കേസിൽ പൊലീസിന് വീഴ്‌ചയുണ്ടായെന്ന് റിപ്പോർട്ട്

തലശ്ശേരി: രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ പൊന്ന്യംപാലം സ്വദേശി കെ മുഹമ്മദ് ഷിഹാദ് (20) ചവിട്ടിയ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റൂറൽ എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. തലശ്ശേരി സി.ഐ എം അനിലിനും ഗ്രേഡ് എസ്.ഐമാർക്കും തെറ്റുപറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായ…

ഗിനിയയിൽ മലയാളികൾ ഉൾപ്പെടെ തടവിലാക്കപ്പെട്ട കപ്പലില്‍ നിന്ന് വീണ്ടും സന്ദേശം

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടുന്ന നാവികരുടെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തോടൊപ്പം പോകണമെന്നാണ് ഗിനിയയുടെ ആവശ്യം. ഇതിനിടെ തങ്ങളുടെ മോചനത്തിനായി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന നാവികരുടെ പുതിയ വീഡിയോ പുറത്തുവന്നു. തങ്ങളെ രക്ഷിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതാണ്…

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ചാനലുകളെ പുറത്താക്കി. ‘കേഡർ’ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ കൈരളിയോടും മീഡിയ വൺ ചാനലിനോടും പുറത്തുപോകാൻ ആവശ്യപ്പെട്ടു. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഗവർണറുടെ നടപടി. അതേസമയം വൈസ് ചാൻസലർമാരുടെ…

ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ പോരാടുന്നുവെന്ന് പോപ്പ് ഫ്രാൻസിസ്

വത്തിക്കാൻ: പുരോഹിത ബാലപീഡനങ്ങൾക്കെതിരെ പോരാടാൻ കത്തോലിക്കാ സഭ പരമാവധി പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പോരായ്മകളുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപാപ്പ. സഭയ്ക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ…

ആറു വിഷയങ്ങളിൽ നെറ്റ്, രണ്ട് ജെ.ആർ.എഫ്; അനീസിന് റെക്കോര്‍ഡ്

അരീക്കോട്‌: ആറ് വ്യത്യസ്ത വിഷയങ്ങളിൽ നെറ്റ് യോഗ്യത. രണ്ട് വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള യോഗ്യത. മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തിയാണ് ദേശീയ തലത്തിൽ ഇത്തരമൊരു അപൂർവ്വ നേട്ടം കൈവരിച്ചത്. നേരത്തെ ടൂറിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ്…