സൗദിയിൽ യുദ്ധവിമാനം തകർന്നുവീണു; ആർക്കും പരിക്കില്ല
റിയാദ്: സൗദിയിൽ യുദ്ധവിമാനം തകർന്നു വീണു. ഞായറാഴ്ച രാത്രി 10.52ന് കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിൽ എഫ്-15എസ് വിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേർ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബ്രി. ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.…