Category: Latest News

ആൺ സുഹൃത്ത് നല്‍കിയ ശീതള പാനീയം കുടിച്ച വിദ്യാർത്ഥിനി മരിച്ചു

കന്യാകുമാരി: ആൺ സുഹൃത്ത് നല്‍കിയ ശീതളപാനീയം കുടിച്ച വിദ്യാർത്ഥിനി മരിച്ചു. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്.…

രാജ്യത്ത് സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്; അപേക്ഷ നൽകി ടാറ്റയുടെ നെൽകോ

ന്യൂഡല്‍ഹി: രാജ്യത്ത് സാറ്റ്ലൈറ്റ് വഴിയുള്ള ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാൻ ലൈസൻസിന് അപേക്ഷ നൽകി നെൽകോ. സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നൽകുന്ന നെൽകോ, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് നൽകുന്നതിന് കമ്പനികൾക്ക് ജിഎംപിസിഎസ് ലൈസൻസ് ആവശ്യമാണ്. ടെലികമ്യൂണിക്കേഷൻ…

ഒന്നര കിലോ ഭാരം; ലോകത്തിലെ ഏറ്റവും വലിയ മരതക കല്ലായി ‘ചിപെംബെലെ’

ലോകത്തിലെ ഏറ്റവും വലിയ മരതക സാംബിയയിൽ നിന്ന് കണ്ടെത്തിയ മരതക കല്ലാണെന്ന് അംഗീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്.  സാംബിയയിൽ നിന്നുള്ള ഈ മനോഹരമായ കണ്ടുപിടുത്തത്തെക്കുറിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഒരു ബ്ലോഗും പ്രസിദ്ധീകരിച്ചു. 7,525 കാരറ്റ് ഉള്ള മരതകത്തിന് 1.505 കിലോഗ്രാം…

തിരഞ്ഞെടുപ്പ് അരികെ; ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിൽ

ഷിംല: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ഡും മറ്റ് നേതാക്കളും തിങ്കളാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. ഹിമാചൽ പ്രദേശിൽ ഈ മാസം…

നാവികരെ മാറ്റിയത് തടങ്കൽ കേന്ദ്രത്തിലേയ്ക്ക്; സൈന്യം കാവൽ നിൽക്കുന്നു

ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 15 ജീവനക്കാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ നേരത്തെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കപ്പലിൽ നിന്ന് കൊണ്ടുവന്ന സംഘത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി…

ഗവർണർക്കെതിരെ ലഘുലേഖ; പ്രക്ഷോഭം ശക്തമാക്കാൻ ഇടത് മുന്നണി

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരിന് അനുമതി നൽകിയ സി.പി.എം നിയമ മാർഗങ്ങളിലൂടെയും ജനകീയ സമരത്തിലൂടെയും ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിൽ ഗവർണർക്കെതിരെ ലഘുലേഖ പ്രചാരണം ആരംഭിച്ചു. വിസിമാർക്കെതിരായ ഗവർണറുടെ നീക്കം ആർഎസ്എസ് അനുയായികളെ…

സെമി ഫൈനല്‍ മത്സരത്തിന് മുൻപ് രോഹിതിന് പരിക്ക്; ആശങ്കയിൽ ഇന്ത്യ

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പരിശീലനത്തിനിടെയാണ് രോഹിതിന്‍റെ കൈത്തണ്ടയിൽ പന്ത് കൊണ്ട് പരിക്കേറ്റത്. ഇന്ത്യയുടെ ത്രോ ഡൗൺ വിദഗ്ധന്‍ എസ്. രഘു എറിഞ്ഞ പന്തുകൾ നേരിടുമ്പോൾ…

മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർക്ക് ഗവേഷണകേന്ദ്രങ്ങൾ ഒരുങ്ങുന്നു

അമ്പലപ്പുഴ: മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് ഗവേഷണത്തിന് സൗകര്യമൊരുക്കി മോഡൽ റൂറൽ ഹെൽത്ത് റിസർച്ച് യൂണിറ്റ് വരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കേരള ഘടകത്തിന്‍റെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുക. ആദ്യം ആലപ്പുഴയിലും അടുത്ത ഘട്ടത്തിൽ വടക്കൻ കേരളത്തിലും ആരംഭിക്കും. മാരാരിക്കുളം…

ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സ്കൂട്ടർ; പദ്ധതിയുമായി ഓല

മുംബൈ: ഇന്ധനവിലയിൽ ഞെട്ടിയ പൊതുജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. എന്നാൽ ആവശ്യാനുസരണം ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ആ പരാതി അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒല ഇലക്ട്രിക്. ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ…

ലഖിംപുര്‍ ഖേരി കേസ്; ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കരുതെന്ന് യുപി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം നൽകരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അതിനാൽ വിചാരണ കഴിയുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച…