Category: Latest News

നവംബർ 19ന് ബാങ്ക് പണിമുടക്ക്; സേവനങ്ങൾ തടസ്സപ്പെട്ടേക്കും

ദില്ലി: നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. രാജ്യവ്യാപകമായി ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബര്‍ 19ന് ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്ക്…

ഗിനിയൻ നാവികസേനയുടെ കസ്റ്റഡിയിലുള്ള കപ്പൽ ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യൻ എംബസി

കൊച്ചി: ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് ഇന്ത്യൻ എംബസി ഭക്ഷണം എത്തിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നാവികർ ഇന്ത്യൻ സർക്കാരിന് നന്ദി പറഞ്ഞു. മൂന്ന് മലയാളികളും 10 വിദേശികളുമടക്കം 16 ഇന്ത്യക്കാരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരെ മോചിപ്പിക്കാൻ…

സുരേഷ് ഗോപി ചിത്രം ‘മേം ഹൂം മൂസ’ ഒടിടിയിലേക്ക്; ചിത്രം സീ ഫൈവിൽ

സുരേഷ് ഗോപി നായകാനായി എത്തിയ മേ ഹൂം മൂസയുടെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം സീ ഫൈവിൽ നവംബർ 11നായിരിക്കും എത്തുക. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിൻറെ കഥ എഴുതിയത് രൂപേഷ് റെയ്ൻ ആണ്. സുരേഷ് ഗോപിയെ കൂടാതെ ജോണി…

ശ്രീനിവാസന്‍ വധക്കേസ്; തീവ്രവാദ ബന്ധമുണ്ടെന്ന് റിപ്പോർട്ട്

കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. കേസിന്‍റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ശ്രീനിവാസന്‍‌ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളുടെ…

കുതിരക്കച്ചവടം നടക്കാത്തിടത്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ മെരുക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുതിരക്കച്ചവടം നടക്കാത്തതിനാൽ ഗവർണറെ ഉപയോഗിച്ച് സർക്കാരുകളെ മെരുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുതിരക്കച്ചവടം എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. വില വല്ലാതെ ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട…

ഹോണ്ട ഇന്ത്യയിൽ നിർമിച്ചത് 20 ലക്ഷം വാഹനങ്ങൾ

ഇന്ത്യയിൽ വമ്പനൊരു വിൽപ്പന നാഴികക്കല്ലും പിന്നിട്ട് ഹോണ്ട കാർസ്. 20 ലക്ഷം കാറുകൾ നിർമിച്ചെന്ന റെക്കോർഡാണ് ഹോണ്ട ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന തപുകരയിലെ ഉത്പാദന കേന്ദ്രത്തിൽ നടന്ന ഒരു പരിപാടിയിലാണ് സിറ്റി സെഡന്റെ 20 ലക്ഷം യൂണിറ്റ് നിർമിച്ച്…

വി.എസ്.സുനില്‍കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ ഉൾപ്പെടുത്തിയില്ല

തിരുവനന്തപുരം: മുൻ മന്ത്രി വി.എസ് സുനിൽ കുമാറിനെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിക്കാതെ സി.പി.ഐ. സുനിൽകുമാറിനെ ദേശീയ കൗൺസിലിൽ പരിഗണിക്കുന്നതും സിപിഐ തഴഞ്ഞിരുന്നു. ഇ ചന്ദ്രശേഖരൻ, പി പി സുനീർ എന്നിവർ അസിസ്റ്റന്‍റ് സെക്രട്ടറിമാരാകും. എക്സിക്യൂട്ടീവിൽ ജി.ആർ അനിൽ, ആർ രാജേന്ദ്രൻ എന്നിവരടക്കം…

പ്രചാരത്തിലുള്ള കറൻസിയിൽ ഇടിവ് വന്നതായി എസ്ബിഐ റിപ്പോർട്ട്

ദില്ലി: കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ദീപാവലി വാരത്തിൽ കറൻസിയിൽ കുറവുണ്ടായതായി എസ്ബിഐയുടെ റിപ്പോർട്ട്. പേയ്മെന്‍റ് സിസ്റ്റത്തിലെ മാറ്റമാണ് കറൻസി കുറയാൻ കാരണം. വിപണിയിൽ കറൻസി വിഹിതത്തിൽ (സിഐസി) വലിയ ഇടിവുണ്ടായി. പേയ്മെന്‍റ് സിസ്റ്റങ്ങളിലെ കറൻസി വിഹിതം, 2016 സാമ്പത്തിക വർഷവുമായി…

വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ നടപടി; തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ നടപടി ഹൈക്കോടതി തടഞ്ഞു. കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെയാണ് നടപടി തടഞ്ഞുള്ള ഹൈക്കോടതി തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചാന്‍സലറായ…

സ്പീക്കറുടെ സഹോദരനെ കോഴിക്കോട് കോര്‍പറേഷന്‍ വഴിവിട്ട് സഹായിച്ചതായി പരാതി

കോഴിക്കോട്: സ്പീക്കർ എ എൻ ഷംസീറിന്‍റെ സഹോദരൻ എ എൻ ഷാഹിറിന് കോഴിക്കോട് കോർപറേഷൻ വഴിവിട്ട സഹായങ്ങൾ നൽകിയതായി ആരോപണം. ബസ് വെയ്റ്റിംഗ് ഷെൽട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള കരാറെടുത്ത ഷാഹിർ രണ്ടുവർഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ല. ഷാഹിര്‍ നല്‍കിയ ചെക്ക്…