Category: Latest News

പുള്ളാവൂരിലെ കട്ടൗട്ടുകൾ; ചിത്രം പങ്കുവച്ച് ഫിഫ, നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: പുള്ളാവൂരിലെ പുഴയിൽ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിരുന്നു. ഫിഫ നേരിട്ട് ഒടുവിൽ ഈ കട്ടൗട്ടുകളെ പിന്തുണച്ച് രംഗത്തെത്തി. കട്ടൗട്ടിന്റെ ചിത്രം ഫിഫ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചുകൊണ്ടാണ് കേരളത്തിലെ ഫുട്ബോൾ ചൂട് ലോകശ്രദ്ധയിലേക്ക് വീണ്ടുമെത്തിച്ചത്. അതേ…

ക്യാപ്റ്റൻ രോഹിത് നാളെ ഇംഗ്ലണ്ടിനെതിരെ കളിക്കും

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് രണ്ട് ദിവസം മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിനിടെ വലത് കൈത്തണ്ടയിൽ പന്ത് തട്ടിയാണ് രോഹിത്തിന് പരിക്കേറ്റത്. ടീമിനൊപ്പം യാത്ര ചെയ്യുന്ന ത്രോഡൗൺ സ്പെഷ്യലിസ്റ്റ് എസ്. രഘു എറിഞ്ഞുകൊടുത്ത…

ആദ്യ കിരീടം തേടി ന്യൂസീലന്‍ഡ് സെമി കളിക്കുന്നു; ഇന്ന് തീ പാറും മത്സരം

സിഡ്നി: സിഡ്നിയില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ന്യൂസിലന്‍ഡ്–പാക്കിസ്ഥാന്‍ സെമിഫൈനല്‍. പാക്കിസ്ഥാന്‍ ആറാം ലോകകപ്പ് സെമിഫൈനല്‍ കളിക്കുമ്പോള്‍ ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണ്. ഗ്രൂപ്പ് ചാംപ്യന്‍മാരായെത്തുന്ന ന്യൂസീലന്‍ഡും രണ്ടാം സ്ഥാനക്കാരായെത്തുന്ന പാക്കിസ്ഥാനും ആദ്യ സെമിയില്‍ പോരടിക്കുമ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല.…

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ തീരുമാനം

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കുവാൻ മന്ത്രിസഭയുടെ തീരുമാനം. നിയമ വകുപ്പ് സർക്കാറിന് കൈമാറിയ ഓർഡിനൻസാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചത്. മന്ത്രിമാർക്കും വിദ്യാഭ്യാസ വിദഗ്ധർക്കും ചാൻസലർ പദവിയിൽ എത്താമെന്നും ഓർഡിനൻസിൽ നിർദേശമുണ്ട്. ചാന്‍സലര്‍…

പാരസെറ്റമോൾ ഗുളികകള്‍ ജ്യൂസില്‍ കലക്കി, കോളജില്‍ വെച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം: ഷാരോണ്‍ രാജിനെ മുമ്പ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസില്‍ പാരസെറ്റമോൾ ഗുളികകള്‍ കലക്കി നല്‍കിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ്…

ഖത്തറിലേക്ക് കളി കാണാന്‍ ഒരു കുടുംബത്തിലെ 24 പേര്‍

തിരൂർ: ലോകകപ്പ് ഫുട്ബോൾ കാണാൻ ഖത്തറിലേക്ക് തിരിച്ച് ഒരു കുടുംബത്തിലെ 24 അംഗങ്ങൾ. 16 പേർ ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്. ശേഷിക്കുന്ന എട്ടുപേർ ഈ മാസം 22ന് കോഴിക്കോട് വഴി ഖത്തറിലെത്തും. തിരൂർ പരന്നേക്കാട് ചിറക്കൽ കുടുംബത്തിലെ 9 പേരും ബന്ധുക്കളായ…

ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു

ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. യു.യു. ലളിതിന്റെ പിൻഗാമിയായിവരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയിൽ രണ്ടു വർഷമുണ്ടാകും.…

നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം; കപ്പൽ കമ്പനി കോടതിയിലേക്ക്

ന്യൂഡൽഹി: ഗിനിയില്‍ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഹൈക്കമ്മീഷണർ ജി സുബ്രഹ്മണ്യം ഇടപെട്ടതായി നാവികർ സന്ദേശം അയച്ചു. കപ്പലിന്‍റെ യാത്രയുടെയും നൈജീരിയയിലെത്തിയ വിശദാംശങ്ങളും അടങ്ങിയ രേഖ കമ്പനി പുറത്തുവിട്ടു. ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ…

എട്ടുവയസുകാരിയെ അമ്മ പുറംലോകം കാണാതെ അടച്ചിട്ടത് ഏഴ് വർഷം

ജർമ്മനി: എട്ടുവയസുകാരിയെ പുറംലോകം കാണാതെ അമ്മ വീടിനകത്ത് അടച്ചിട്ടത് 7 വർഷത്തോളം. ജർമ്മനിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഇപ്പോൾ അന്വേഷണം നേരിടുകയാണ്. സെപ്റ്റംബർ അവസാനത്തോടെ മോചിപ്പിച്ച കുട്ടി ഇപ്പോൾ ഫോസ്റ്റർ കെയറിലാണ്. പടികൾ കയറുന്നത് പോലുള്ള പതിവു…

ട്വിറ്ററിന് പിറകെ മെറ്റയിലും വൻ പിരിച്ചുവിടൽ

വാഷിങ്ടൺ: ട്വിറ്ററിന്‌ പിന്നാലെ ഫെയ്‌സ്‌ബുക്‌ മാതൃകമ്പനിയായ മെറ്റയിലും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. 87,000 ജീവനക്കാരുള്ള കമ്പനിയിൽ ആയിരക്കണക്കിനുപേരെ പിരിച്ചുവിടാനാണ്‌ നീക്കമെന്നാണ് റിപ്പോർട്ട്‌. കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാകുമിത്. വരുമാനത്തിൽ വൻ ഇടിവുണ്ടായതോടെ കമ്പനിയുടെ വളർച്ചയുള്ള മേഖലകളിൽ മാത്രം…