Category: Latest News

ഐസിസിയുടെ മികച്ച ബാറ്റ്സ്മാൻ; ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ്

ടി20 താരങ്ങളിൽ ഏറ്റവും മികച്ച ബാറ്ററായി വീണ്ടും സൂര്യകുമാർ ‍യാദവ്. ഐസിസി ബുധനാഴ്ച പുറത്തിറക്കിയ പട്ടികയിൽ സൂര്യകുമാർ ഒന്നാം സ്ഥാനം നിലനിർത്തി. അർഷ്ദീപ് സിംഗ് സ്ഥാനം മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 225 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്.…

ഉമ്മന്‍ ചാണ്ടി നാളെ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

ബെർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ ജർമ്മനിയിലെ ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തൊണ്ടയിലെ രോഗത്തിനാണ് ചികിത്സ. ശസ്ത്രക്രിയ കഴിഞ്ഞ് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ആശുപത്രിക്ക് മുന്നിൽ നിന്നുള്ള ചിത്രവും…

അപൂർവ്വയിനം പിങ്ക് വജ്രം സ്വന്തമാക്കി ഏഷ്യക്കാരൻ; വില 232 കോടി

ജനീവ: അപൂർവയിനം പിങ്ക് വജ്രം ലേലത്തിൽ വിറ്റു. 18 കാരറ്റ് വജ്രം 232 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജനീവയിൽ നടന്ന ലേലത്തിൽ ഏഷ്യയിൽ നിന്നുള്ള ഒരു വ്യാപാരിയാണ് പിങ്ക് വജ്രം വാങ്ങിയത്. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വലിയ പിയർ ആകൃതിയിലുള്ള…

ചാൻസലർ അധികാരം മുൻപേ എടുത്തുമാറ്റിയ ഗുജറാത്ത്; കേരളത്തില്‍ ബിജെപി കുഴങ്ങും

ന്യൂഡല്‍ഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം ബിജെപിയെ വെട്ടിലാക്കും. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ വർഷങ്ങൾക്ക് മുമ്പ് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ എല്ലാ അധികാരങ്ങളും സംസ്ഥാന സർക്കാർ നീക്കം ചെയ്തിരുന്നു. അതിനു നേതൃത്വം നൽകിയത് മോദിയും.…

നീരവ് മോദിയുടെ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി; ഇന്ത്യയ്ക്ക് കൈമാറും

ലണ്ടൻ: നിലവിൽ ലണ്ടൻ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. നീരവ് മോദിയെ ലണ്ടനിൽ നിന്ന് മുംബൈയിലെ ആർതർ റോഡിലെ ജയിലിലേക്ക് കൊണ്ടുവരുന്നതിൽ ചില തടസങ്ങൾ കൂടിയുണ്ടെന്നാണ് വിവരം.…

ദേശീയ പ്രാധാന്യമുള്ള പരിപാടികള്‍ക്ക് 30 മിനിറ്റ്; ചാനലുകള്‍ക്ക് മാർഗനിർദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലിവിഷൻ ചാനലുകൾ അപ്ലിങ്ക് ചെയ്യുന്നതിനും ഡൗണ്‍ലിങ്ക് ചെയ്യുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ദേശീയതാത്പര്യം മുന്‍നിർത്തിയുള്ളതും ദേശീയ പ്രധാന്യമുള്ളതുമായ പരിപാടികൾക്കായി ചാനലുകൾ 30 മിനിറ്റ് മാറ്റിവയ്ക്കേണ്ടിവരും. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾ /…

സ്വയം പ്രമോട്ട് ചെയ്യുന്നു; ജി20 ലോഗോയിലെ താമരക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: അടുത്ത വർഷം ഇന്ത്യ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയിൽ ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ കോൺഗ്രസ്. യാതൊരു നാണവുമില്ലാതെ ബി.ജെ.പി സ്വയം പ്രമോട്ട് ചെയ്യുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ലോഗോയും പ്രമേയവും വെബ്സൈറ്റും…

ന്യൂസിലൻഡിനെ വീഴ്ത്തി ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ – ന്യൂസിലൻഡ് 152/4, പാകിസ്ഥാൻ 153/7. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിലെ വിജയിയെ പാകിസ്ഥാൻ…

ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കി

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി. സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗമാണ്…

ഐപിഎൽ മിനി ലേലം കേരളത്തിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മിനി ലേലം കേരളത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസംബറിലാണ് ലേലം നടക്കുക. എന്നാൽ തീയതിയും വേദിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഡിസംബർ 23ന് കൊച്ചിയിൽ ലേലം നടന്നേക്കുമെന്നാണ് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. തുർക്കിയിലെ ഇസ്താംബൂളിൽ…