Category: Latest News

ആർട്ടിലറി തോക്കുകൾക്കായി 1200 കോടിയുടെ ഓർഡർ ഇന്ത്യൻ കമ്പനിക്ക്; രാജ്യത്ത് ആദ്യം

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്ല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിന് ആർട്ടിലറി തോക്കുകൾക്കായി 155 മില്ല്യൺ ഡോളറിന്റെ (1200 കോടി) വിദേശ ഓർഡർ ലഭിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു സ്വകാര്യ പ്രതിരോധ സ്ഥാപനത്തിന് ഇത്ര വലിയ ഓർഡർ ലഭിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ…

ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തി; പാറശാല സിഐയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്ന പാറശാല സിഐ ഹേമന്ത് കുമാറിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റി. സിഐമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് ഹേമന്ദ് കുമാറിനെതിര നടപടി സ്വീകരിച്ചിരിക്കുന്നത്. പാറശാല പൊലീസ് കേസിൽ പ്രതികൾക്കൊപ്പം ഒത്തുകളിച്ചതായും നടപടി വേണമെന്നും…

നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് സിപിഐ; നേതൃയോഗത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയടക്കമുള്ളവർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ താൽക്കാലിക നിയമനങ്ങളിൽ സുതാര്യത വേണമെന്ന് എൽ.ഡി.എഫ് നേതൃയോഗത്തില്‍ സിപിഐ. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി കരാർ നിയമനം നടത്തണമെന്നും സ്ഥിര നിയമനങ്ങൾ പി.എസ്.സി വഴി മാത്രം നടത്തിയാൽ മതിയെന്നും ആവശ്യമുയർന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി…

തകർന്നടിഞ്ഞ് ഇന്ത്യ; ഫൈനല്‍ കാണാതെ പുറത്ത്

ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 10 വിക്കറ്റിന്റെ അനായാസ ജയം. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തിയാണ് ഓപണർമാർ തന്നെ ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. 169 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 16ആം ഓവറിലെ അവസാന പന്തിൽ വിജയ…

ഇന്ത്യക്കായി കളിക്കാൻ തയ്യാർ: ഇറാൻ പൗരത്വം ഉപേക്ഷിക്കുമെന്ന് ഒമിദ് സിങ്

ഇറാൻ പൗരത്വം ഉപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറെന്ന് ഒമിദ് സിങ്. ഇന്ത്യൻ വംശജനായ ഇറാനിയൻ വിങ്ങർ ഒമിദ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ തയ്യാറാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. 30കാരനായ ഒമിദിന്‍റെ പിതാവ് പഞ്ചാബ് സ്വദേശിയും അമ്മ…

ആധാർ രജിസ്റ്റർ ചെയ്ത് 10 വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ നൽകി കേന്ദ്രം. 10 വര്‍ഷം കൂടുമ്പോള്‍ നൽകിയ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകൾ, ഫോണ്‍നമ്പർ എന്നിവ നല്‍കണം. വിവരങ്ങളില്‍ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്ന് കേന്ദ്രം…

ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4 ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ബിഎസ്എൻഎൽ ഒരു മാസത്തിനുള്ളിൽ രാജ്യത്തുടനീളം 4 ജി സേവനങ്ങൾ നൽകും. ഡിസംബറിലോ ജനുവരിയിലോ 4 ജി സേവനം ആരംഭിച്ച് ഘട്ടം ഘട്ടമായി രാജ്യത്തുടനീളം നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതിനായി ടിസിഎസുമായി 26,821 കോടി രൂപയുടെ കരാറിന് സർക്കാർ അനുമതി…

ചന്ദ കൊച്ചാറിന് തിരിച്ചടി; വായ്പ അഴിമതിയിൽ പിരിച്ചുവിട്ട നടപടി ശരിയെന്ന് ഹൈക്കോടതി

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒ ചന്ദ കൊച്ചാറിനെ വായ്പാ തട്ടിപ്പിന്‍റെ പേരിൽ പുറത്താക്കിയ നടപടി ശരിവെച്ച് മുംബൈ ഹൈക്കോടതി. വിരമിക്കൽ കുടിശ്ശിക സംബന്ധിച്ച് ഐസിഐസിഐ ബാങ്കിനെതിരെ ചന്ദ കൊച്ചാർ സമർപ്പിച്ച ഹർജിയിലാണ് വിധി. പിരിച്ചുവിടൽ സാധുതയുള്ളതാണെന്ന് വിധിച്ച കോടതി ചന്ദ…

അമേരിക്കയിലെ മന്ത്രവാദിയായ കാമുകന് വേണ്ടി പദവികളുപേക്ഷിച്ച് നോർവീജിയൻ രാജകുമാരി

പ്രണയത്തിന് വേണ്ടി എന്തും ചെയ്യാനും എന്തും ഉപേക്ഷിക്കാനും ആളുകൾ ചിലപ്പോൾ തയ്യാറാകും എന്ന് പറയാറുണ്ട്. ഇവിടെയും സംഭവിച്ചത് അത് തന്നെയാണ് എന്ന് പറയേണ്ടി വരും. നോർവീജിയൻ രാജകുമാരിയായ മാർത്ത ലൂയിസ് തന്റെ പ്രണയത്തിന് വേണ്ടി ഉപേക്ഷിച്ചത് രാജകുമാരി എന്ന പദവിയും കൊട്ടാരവുമാണ്.…

ലാലു പ്രസാദ് യാദവിന് മകള്‍ വൃക്ക നല്‍കും; ശസ്ത്രക്രിയ ഈ മാസം

ന്യൂഡൽഹി: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക ദാനം ചെയ്യും. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായ ലാലു പ്രസാദിന്റെ വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാർ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മകള്‍ വൃക്ക ദാതാവാകാന്‍ തയ്യാറായത്. ഈ…