ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ തീ കൊളുത്തി ഭർത്താവ്, ഇരുവർക്കും ദാരുണാന്ത്യം
ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ തീകൊളുത്തി ഭർത്താവ്. ചെന്നൈ അയണാവാരത്താണ് ദാരുണ സംഭവം. കരുണാകരൻ (74) ഭാര്യ പത്മാവതി (70) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ശരീരത്ത് തീ പടർന്നപ്പോൾ പത്മാവതി ഭർത്താവ് കരുണാകരനെ കെട്ടിപ്പിടിച്ചു. തുടർന്നാണ് ഇരുവർക്കും ദാരുണാന്ത്യം സംഭവിച്ചത്.…