Category: Latest News

സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം

തിരുവനന്തപുരം: ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാരന് ക്രൂരമർദ്ദനം. നെയ്യാറ്റിൻകര സ്വദേശി പ്രദീപനാണ് നിറമണ്‍കരയില്‍വെച്ച് മർദ്ദനമേറ്റത്. രണ്ട് സ്കൂട്ടർ യാത്രക്കാരാണ് പ്രദീപനെ ആക്രമിച്ചത്. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രദീപൻ…

എസ്എടിയിലെ വിവാദ താല്‍ക്കാലിക നിയമനം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ബന്ധു നിയമനങ്ങൾ ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു. സെക്രട്ടറി മൃദുല കുമാരിയുടെ ഏഴ് ബന്ധുക്കളെ വിവിധ താൽക്കാലിക തസ്തികകളിൽ നിയമിച്ചെന്നാണ് ആരോപണം. ജീവനക്കാരുടെ പരാതിയിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും. പാർട്ടി ജില്ലാ…

ട്വിറ്റർ നഷ്ട്ടത്തിലേക്ക്; മുന്നറിയിപ്പുമായി ഇലോൺ മസ്ക്

വാഷിങ്ടൻ: ട്വിറ്ററിന്‍റെ പുതിയ മേധാവി എലോൺ മസ്ക് ട്വിറ്റർ പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകി. മുതിർന്ന ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത രാജിയാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ കമ്പനി വലിയ സാമ്പത്തിക…

ഡോളറിനെതിരെ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടത്തിൽ രൂപ

മുംബൈ: നാല് വർഷത്തിനിടയിലെ യുഎസ് ഡോളറിനെതിരെ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി ഇന്ത്യൻ രൂപ. യുഎസ് പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെയെത്തിയതോടെയാണ് ഡോളർ ഇടിഞ്ഞത്. ഡോളർ ഇടിഞ്ഞതോടെ രൂപ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി. കറൻസി പണപ്പെരുപ്പത്തിലെ ഇടിവ്…

ഇന്റര്‍നെറ്റ് വേഗതയിൽ കുവൈത്ത് ലോകത്ത് പത്താം സ്ഥാനത്ത്

കുവൈത്ത് സിറ്റി: ലോകത്ത് മൊബൈൽ ഇന്‍റർനെറ്റ് വേഗത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 10-ാം സ്ഥാനത്ത്. അമേരിക്കൻ കമ്പനിയായ ഓക്‌ലയുടെ സ്പീഡ് ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് മെച്ചപ്പെട്ട പ്രകടനം രേഖപ്പെടുത്തിയത്. സെക്കൻഡിൽ 95.04 മെഗാബൈറ്റാണ് രാജ്യത്തിന്‍റെ ശരാശരി വേഗത. ഗൾഫ്…

കെടിയു വിസി നിയമനം: സർക്കാർ ഹർജി ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്നും സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. വൈസ് ചാൻസലർക്ക് ആവശ്യമായ…

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു; ലോക്കോപൈലറ്റ് മലയാളി

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരിൽ ഫ്ളാഗ് ഓഫ് ചെയ്തു. ബംഗളൂരുവിലെ കെഎസ്‌ആർ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ബാംഗ്ലൂർ വഴി ചെന്നൈ-മൈസൂർ റൂട്ടിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. പ്രധാനമന്ത്രി…

രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 12,752 ആയി കുറഞ്ഞു

ഡൽഹി: ഇന്ത്യയിൽ 842 പുതിയ കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,64,810 ആയി. അതേസമയം സജീവ കേസുകൾ 12,752 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ആറ് മരണങ്ങൾ കൂടി…

ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ കൈവശമില്ല; വെട്ടിലായി സർക്കാർ

ന്യൂഡല്‍ഹി: ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഹൗസിന്‍റെ ഉടമസ്ഥാവകാശ രേഖ സർക്കാരിന്റെ പക്കലില്ല. ഇത് സംബന്ധിച്ച സർക്കാരിന്റെ കത്ത് പുറത്തുവന്നു. ട്രാവൻകൂർ ഹൗസിന്‍റെ വിൽപ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ വിശദീകരണത്തിൽ ട്രാവൻകൂർ ഹൗസിന്‍റെ മുഴുവൻ…

മമ്മൂട്ടി ചിത്രം റോഷാക്ക് ഹോട്ട് സ്റ്റാറില്‍ എത്തി

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തീയേറ്ററുകളിൽ വൻ വിജയം നേടിയതിന് പിന്നാലെ ഒടിടി ഷോ ആരംഭിച്ചു. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അവതരണ ശൈലിയുള്ള പ്രതികാര കഥയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും…