കത്ത് വിവാദത്തിൽ ആശയക്കുഴപ്പം; ആനാവൂരിന്റെ മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആശയക്കുഴപ്പം. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു. എന്നാൽ മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ആനാവൂർ നാഗപ്പനിൽ നിന്ന് ഔദ്യോഗിക മൊഴി ലഭിച്ചിട്ടില്ലെന്ന്…